മസിൽ പെരുപ്പിക്കാൻ എണ്ണ കുത്തിവച്ചു , 27 കാരന് കിട്ടിയത് എട്ടിന്റെ പണി

കിറില്‍ ടെറേഷ്യന്‍ എന്ന റഷ്യകാരന്‍ ബോഡി ബില്‍ഡറുടെ വീഡിയോസ് വൈറലായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഈ അടുത്ത കാലത്ത്. അസാമാന്യ വലിപ്പമുള്ള ബൈസെപ്‌സായിരുന്നു ഈ വീഡിയോകളെ തരംഗമാക്കി മാറ്റിയത്.

എന്നാല്‍ ഇതേ ബൈസെപ്‌സ് തന്നെ വിനയായി മാറിയിരിക്കുകയാണ് ടെറേഷ്യനിപ്പോള്‍.തന്റെ 24 ഇഞ്ച് വരുന്ന മസില്‍ പെരുപ്പിക്കാന്‍ ടെറേഷ്യന്‍ വീട്ടില്‍ തന്നെ നിര്‍മ്മിച്ച മസില്‍ എന്‍ഹാന്‍സ്‌മെന്റ് ഓയില്‍ ഉപയോഗിച്ചിരുന്നു.

10 ദിവസം കൊണ്ട് ഇദ്ദേഹത്തിന്റെ കൈകളുടെ മസിലിന്റെ വലിപ്പം 10 ഇഞ്ചാണത്രേ കൂടിയത്. ലിറ്റര്‍ കണക്കിന് മസില്‍ എന്‍ഹാന്‍സ്‌മെന്റ് ഓയിലിന്റെ കുത്തിവെപ്പ് വേണ്ടിവന്നു ടെറേഷ്യനു 24 ഇഞ്ച് വരുന്ന മസില്‍ ഉണ്ടാക്കാന്‍. ഇതിനു പുറമെയാണ് കെമിക്കലിന്റെ ഉപയോഗം കൊണ്ടുണ്ടായ അതി കഠിനമായ പനി.

പല ഭാഗങ്ങളില്‍ നിന്നും ഇങ്ങനെ മരുന്ന് കുത്തിവെച്ചു മസില്‍ പെരുപ്പിക്കുന്നതിനു വിമര്‍ശനമുയര്‍ന്നെകിലും ടെറേഷ്യന്‍ തെല്ലും കൂസിയില്ല. കാര്യങ്ങള്‍ അങ്ങനെയൊക്കെ തന്നെയങ്ങു മുന്‍പോട്ടു പോയി. പക്ഷെ ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നതു ഈ കൈകള്‍ മുറിച്ചു മാറ്റുകയെ ഇനി രക്ഷയുള്ളൂ എന്നാണ്. അല്ലാത്തപക്ഷം ടെറേഷ്യന്റെ ആയുരാരോഗ്യത്തെ അത് കാര്യമായി ബാധിക്കുമത്രേ.

ശരീരം മുഴുവന്‍ തളര്‍ന്നു പോകാന്‍ വരെ സാധ്യതയുണ്ടെന്നാണു അവര്‍ മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്.

അടുത്തകാലത്തിട്ട ഒരു ഇന്‍സ്റ്റാഗ്രാം ഫോട്ടോയില്‍ ടെറേഷ്യന്‍ തന്നെ സമ്മതിക്കുകയുണ്ടായി തന്റെ കൈകള്‍ മുറിഞ്ഞു പോകാനായിരിക്കുന്നുവെന്ന്. പല ചിത്രങ്ങളിലും ഈ മസിലുകള്‍ ഒട്ടും ആനുപാതികമല്ലാത്ത രീതിയില്‍ വീര്‍ത്തു നില്‍ക്കുന്നതായും ആരോഗ്യകരമല്ലാത്ത ഒരു പര്‍പ്പിള്‍ നിറം ബാധിച്ചിരിക്കുന്നതായും കാണപ്പെട്ടിരുന്നു.

പക്ഷെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്തുതന്നെയൊക്കെ സംഭവിച്ചാലും തന്റെ മസിലുകള്‍ 27 ഇഞ്ച് ആവും വരെ താന്‍ അത് പെരുപ്പിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് ടെറേഷ്യന്‍ പറയുന്നത്.
ഒരു ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ കൂടി ഇന്‍സ്റ്റാഗ്രാമില്‍ കിട്ടിയതിനു ശേഷം മാത്രമേ തന്റെ ഉദ്യമത്തില്‍ നിന്നും പിന്തിരിയാന്‍ ഈ 23 കാരന്‍ താല്‍പര്യപെടുന്നുള്ളുവത്രേ.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ