അത് സത്യമാണ്, വിവാഹിതരാണ് അവിവാഹിതരേക്കാള്‍ സംതൃപ്തര്‍

കല്ല്യാണം കഴിഞ്ഞവര്‍ സന്തോഷിച്ചോളൂ. ഇതാ നല്ല വാര്‍ത്ത. പുതിയ പഠനം അനുസരിച്ച് കല്ല്യാണം കഴിഞ്ഞവരാണ് ഏറ്റവും കുടുതല്‍ സംതൃപ്തര്‍. സിംഗിള്‍ ആയി കഴിയുന്നവര്‍ക്ക് അത്ര സംതൃപ്തിയൊന്നും ഇല്ലത്രേ.

ജീവിതച്ചെലവുകള്‍ പങ്കിടുന്നതു മുതല്‍ വികാരങ്ങള്‍ പങ്കുവെക്കുന്നതുവരെ ഒട്ടേറെ കാരണങ്ങളാണ് പഠനത്തില്‍ നിരത്തുന്നത്. മൊത്തം ജീവിതത്തിലുള്ള സംതൃപ്തിയും ക്ഷേമവും വിവാഹിതര്‍ക്കായിരിക്കും കൂടുതലുണ്ടാകുക എന്ന് പഠനം പറയുന്നു.

ജേണല്‍ ഓഫ് ഹാപ്പിനസില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ പഠനമാണ് ഇത് പറയുന്നത്. 30,000 പേരിലാണ് സര്‍വേ നടത്തിയത്. കല്ല്യാണം കഴിഞ്ഞവരിലും അല്ലാത്തവരിലുമുള്ള ജീവിത സംതൃപ്തി നിരക്കാണ് പ്രധാനമായും സര്‍വേയിലൂടെ വിലയിരുത്തിയത്. കല്ല്യാണം കഴിഞ്ഞവര്‍, കഴിക്കാത്തവര്‍, ഒരിക്കലും കല്ല്യാണം കഴിക്കാത്തവര്‍ എന്നിവരെ സര്‍വേയില്‍ ഉള്‍പ്പെടുത്തി.

കല്ല്യാണത്തിന് അവിശ്വസനീയമായ രീതിയില്‍ സംതൃപ്തി തരാന്‍ സാധിക്കുമെന്നാണ് പഠനം പറയുന്നത്. പ്രത്യേകിച്ചും മിഡില്‍ എയ്ജ് പിന്നിടുന്നവരില്‍. ജീവിതത്തെ വേറിട്ട വീക്ഷണകോണിലൂടെ നോക്കിക്കാണാന്‍ കല്ല്യാണം സഹായിക്കുമത്രെ. ബെസ്റ്റ് ഫ്രണ്ടിനെ തന്നെയാണ് കല്ല്യാണം കഴിക്കുന്നതെങ്കില്‍ സംതൃപ്തി പതിന്മടങ്ങാകുമെന്നാണ് പറയുന്നത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ