ചെറുപ്പക്കാരുടെ ചിരികളില്ലാതെ കാലം ഒഴുകി പോകുമ്പോൾ വീടുകൾ ശൂന്യമായി മാറുന്നത് വെറും കെട്ടിടങ്ങളുടെ അവശേഷിപ്പല്ല, അത് സമൂഹങ്ങളുടെ ആത്മാവാണ് ഇല്ലാതാകുന്നത് എന്ന മുന്നറിയിപ്പാണ്. ജപ്പാനിൽ ഇന്നത്തെ കണക്കുകൾ ഭയപ്പെടുത്തുന്നവയാണ്—രാജ്യത്തെ ഏഴിലൊന്ന് വീടുകൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. “അകിയ” എന്ന് അവിടെ വിളിക്കുന്ന ഭവനശ്മശാനങ്ങൾ ദേശത്തിന്റെ മാപ്പിൽ വ്യാപിച്ചു കൊണ്ടിരിക്കുന്നു. ഒരിക്കൽ കുട്ടികളുടെ കൂകിയാട്ടത്താൽ നിറഞ്ഞിരുന്ന ഗ്രാമവീടുകൾ ഇന്ന് നിലംപൊത്തി, മതിലുകൾ പൊളിഞ്ഞ്, കാലത്തിന്റെ പൊടി മൂടിയിരിക്കുന്നു. വീടുകൾ മാത്രം കാലിയാവുന്നതല്ല, സമൂഹത്തിന്റെ തന്നെ രക്തചംക്രമണമാണ് നിശ്ശേഷം നിലയ്ക്കുന്നത്. ഈ ദൃശ്യങ്ങൾ കേരളം പേടിക്കേണ്ട വിധത്തിൽ പരിചിതമാണ്, കാരണം നമ്മുടെയിടത്തും കാലം അതേ ദിശയിലാണ് സഞ്ചരിക്കുന്നത്.
കേരളത്തിലെ മഞ്ഞുപെയ്തു പോകുന്ന പ്രഭാതങ്ങളിൽ ഇന്ന് ഗ്രാമീണ വഴികളിലൂടെ നടക്കുമ്പോൾ, ഒരിക്കൽ കുട്ടികളുടെ ചിരികളാൽ നിറഞ്ഞിരുന്ന വീടുകൾ പൂട്ടിയിട്ടും ഇരുട്ടിനുള്ളിൽ മാഞ്ഞുമാറിയിരിക്കുന്നു. ജനാലകളിൽ നിന്നും തിരശ്ശീലകൾ ഇല്ലാത്തതിനാൽ കാറ്റ് കടന്നുപോകുന്നു, പതിഞ്ഞ മതിലുകളിൽ പായലുകൾ വളരുന്നു, വീട്ടിന്റെ മുന്നിൽ ഒരിക്കൽ ചെറുപ്പക്കാർ നടത്തിയിരുന്ന ഓട്ടപ്പന്തുകളിയുടെ ഓർമ്മ മാത്രം ശേഷിക്കുന്നു. ‘ഈ രാജ്യത്തെ ഏഴിലൊന്ന് വീടുകൾ ഉപേക്ഷിക്കപ്പെട്ടവയാണ്’ എന്ന വാർത്തയിൽ നാം ഞെട്ടുന്നത് ഒരു കണക്ക് കണ്ടപ്പോഴല്ല; സ്വന്തം നാട്ടിൽ നടക്കുമ്പോൾ തന്നെ അത് കണ്ണുകൊണ്ട് കാണുമ്പോൾ.
കേരളത്തിൽ ജനനനിരക്ക് പതിറ്റാണ്ടുകൾക്കു മുമ്പ് തന്നെ replacement നിലയെ മറികടന്നു താഴേക്ക് പോയി. വിദ്യാഭ്യാസം, ആരോഗ്യപരമായ പുരോഗതി, സ്ത്രീശാക്തീകരണം—ഇവയെല്ലാം ഒരിക്കൽ “കേരള മോഡൽ” എന്ന് ലോകം പ്രശംസിച്ചിട്ടുള്ളത് തന്നെയാണ്. പക്ഷേ, അത് ഇന്നിവിടെ sustainabilityയുടെ കടുത്ത വെല്ലുവിളിയായി തിരിച്ചുവന്നിരിക്കുന്നു. യുവജനങ്ങൾ വിദ്യാഭ്യാസം നേടി സ്വന്തം നാട്ടിൽ കഴിയാനാകാതെ പ്രവാസത്തിലേക്ക് ഒഴുകുന്നു. കുടുംബങ്ങൾ മുഴുവൻ ഗൾഫിലേക്ക് കുടിയേറി, വീടുകൾ തറക്കല്ലുകളോടെ പണിഞ്ഞിട്ടും ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. അനേകം ഗ്രാമങ്ങളിലെ വീടുകൾ വർഷത്തിൽ കുറച്ച് ദിവസങ്ങൾ മാത്രം തുറക്കപ്പെടുന്നു—മാതാപിതാക്കൾ നാട്ടിലേക്ക് വരുന്ന സമയം മാത്രം. നഗരങ്ങളിൽ തന്നെ ഉയർന്ന നിലകളിൽ ഉയർന്നിരിക്കുന്ന കോടികളുടെ ഫ്ലാറ്റുകൾക്കുള്ളിൽ അനേകം കിടപ്പുമുറികൾ ഇരുണ്ട നിലയിലാണ്. വെറും നിർമാണ സമൃദ്ധിയല്ല, ശൂന്യതയാണ് കേരളത്തിന്റെ വീടുകളുടെ മുഖ്യസ്വഭാവമായി മാറുന്നത്.ഈ പ്രതിഭാസം വെറും സാമൂഹിക പ്രശ്നമല്ല; അത് സമ്പദ്‌ഘടനയിലെ dependencyയുടെ പ്രകടനമാണ്. കേരളത്തിന്റെ ചരിത്രം തന്നെ പ്രവാസത്തിൻറെ കഥയാണ്. ഗൾഫ് രാഷ്ട്രങ്ങളുടെ തൊഴിൽ വിപണി കേരളത്തിന്റെ യുവാക്കളെ കുടിച്ചുപോയി. അവർ നേടിയ വരുമാനം നാട്ടിൽ മിക്കവാറും വീടുകളായി, ഭൂമികളായി, ഉപഭോഗവസ്തുക്കളായി മാറി. എന്നാൽ ഉൽപാദനാത്മക വ്യവസായങ്ങളിലേക്ക് അതിൽ ഒന്നും ഒഴുകിയില്ല. ഫലമായി, സമൂഹം മുഴുവൻ “remittance economy”യിൽ ആശ്രിതമായി. വീടുകൾ വലിയതായി, ആഡംബരത്തോടെ, എന്നാൽ താമസക്കാരില്ലാതെ. കുടുംബങ്ങൾ ബന്ധങ്ങൾ ചിതറി, സമൂഹത്തിന്റെ തന്നെ ജീവൻ മങ്ങിപ്പോയി.
ജനസംഖ്യാ ചുരുക്കവും, കുടിയേറ്റവും, തൊഴിൽവിപണിയിലെ അനിശ്ചിതത്വങ്ങളും, ജീവിതച്ചെലവിന്റെ അമിതഭാരം കൂടി ചേർന്ന് ലോകത്തെ പല രാജ്യങ്ങളും ഇന്ന് വൻ സാമൂഹ്യ-സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴിതെളിക്കുന്നു.
ജപ്പാനിൽ ഇന്ന് “അകിയ ബാങ്ക്” പോലുള്ള പദ്ധതികൾ കൊണ്ടുവന്ന് കാലിയായ വീടുകൾ തിരിച്ചുപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. ഗ്രാമങ്ങളിലേക്ക് യുവാക്കളെ ആകർഷിക്കാൻ ധനസഹായവും പ്രോത്സാഹനവും നൽകുന്നു. എന്നാൽ കേരളത്തിൽ വീടുകളുടെ ശൂന്യതയെക്കുറിച്ച് ഔദ്യോഗികമായി ആരും സംസാരിക്കുന്നില്ല. വീടുകൾ നിർമാണ വ്യവസായത്തിന് കിട്ടുന്ന വൻലാഭത്തിന്റെ സൂചികയായിട്ടാണ് കാണുന്നത്, സാമൂഹിക മൂല്യങ്ങളുടെ ഇടിവിന്റെ പ്രതിഫലനമായി ഒരിക്കലും വിലയിരുത്തുന്നില്ല, അത് വലിയൊരു കുരുതി തന്നെയാണ്
ഇതിന്റെ ഏറ്റവും ഭയപ്പെടുത്തുന്ന പ്രതിഭാസം, ‘Global South’ എന്നു വിളിക്കുന്ന രാജ്യങ്ങൾക്കിടെയാണ് പ്രത്യക്ഷപ്പെടുന്നത്.ഗ്ലോബൽ സൗത്തിന്റെ വലിയ പശ്ചാത്തലത്തിൽ നോക്കുമ്പോൾ, വീടുകളുടെ ശൂന്യതയും ജനസംഖ്യാ ഇടിവും dependencyയുടെ പുതുചരിത്രം തന്നെയാണ്. വടക്കൻ രാജ്യങ്ങൾ ageing societyന്റെ ഭാരം നേരിടുമ്പോൾ, തെക്കൻ രാജ്യങ്ങൾ അതിന്റെ cheap labour providers ആയി തുടർന്നുകൊണ്ടിരിക്കുന്നു. കേരളം പോലുള്ള പ്രദേശങ്ങൾ neither fully North nor fully South—ഒരു ഇടത്തരം dependency മേഖലയാണ്. നമ്മുടെ യുവാക്കൾ North-ലും Gulf-ലും cheap skilled labour ആയി, നമ്മുടെ മുതിർന്നവർ നാട്ടിൽ ഒറ്റപ്പെടലിലും, നമ്മുടെ വീടുകൾ ശൂന്യാവസ്ഥയിലും. ഇതെല്ലാം structural injustice-ന്റെ മുഖം തന്നെയാണ്.
‘ഗ്ലോബൽ സൗത്ത്’ എന്ന പദം നമ്മെ ഇന്നും ഒരു വശത്ത് പ്രതിരോധത്തിന് പ്രചോദിപ്പിക്കുന്നുവെങ്കിലും, മറുവശത്ത് അത് ആശ്രിതത്വത്തിന്റെ കെട്ടുപാടുകൾ പുതുക്കിപ്പണിയുന്നുണ്ടോ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നു. വികസനത്തിന്റെ പേരിൽ നാം കടന്നുവരുന്നത് സാമ്പത്തിക വിപണികളുടെ അധീനതയിലേക്കാണ്, സ്വയംപര്യാപ്തമായ ഭാവിയിലേക്കല്ല. വീടുകൾ ശൂന്യമാകുന്നതിന്റെ കഥ വെറും കുടുംബങ്ങളുടെ കഥയല്ല; അത് രാജ്യങ്ങളുടെ ജനസംഖ്യാ രാഷ്ട്രീയത്തിന്റെ കഥയാണ്, സാമൂഹിക സുരക്ഷയുടെ ഭാവിയുടെ കഥയാണ്, മനുഷ്യവികസനത്തിന്റെ മറഞ്ഞുപോകുന്ന വഴികളുടെ കഥയാണ്.
ഇന്ത്യയുടെ കാര്യത്തിൽ മാത്രം നോക്കുമ്പോൾ, ഗ്രാമങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുപോകുന്നത്, നഗരങ്ങളിൽ തൊഴിൽ കണ്ടെത്താനായി യുവാക്കൾ പുറത്തേക്കു പോവുന്നത്, വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത—ഇവയെല്ലാം ചേർന്ന് വീടുകൾ മരുഭൂമികളാക്കുന്നു. വീടില്ലാതെ തെരുവുകളിൽ കിടക്കുന്നവരും വീടുകൾ ഉണ്ടെങ്കിലും ജനങ്ങൾ ഇല്ലാതെ ശൂന്യമായിരിക്കുന്ന വീടുകളും ഒരേ സമയം നിലനിൽക്കുന്ന വിരോധാഭാസം ഇന്ത്യയുടെ വികസനത്തിന്റെ ‘വൃത്തികെട്ട സത്യാവസ്ഥ’ തുറന്നുകാട്ടുന്നു. കേരളത്തിൽ മാത്രമേ നമ്മൾക്ക് ഇതിന്റെ പ്രത്യക്ഷമായ അനുഭവം ഇത്രയും ശക്തമായി ലഭിച്ചിട്ടുള്ളൂ. ലോകത്തിലെ ഏറ്റവും വലിയ വിദേശ കുടിയേറ്റ സമൂഹം കേരളത്തിന്റേതാണെന്ന് പറയുമ്പോൾ അതിന്റെ മറ്റേ മുഖം, ഇവിടെ വീടുകൾ മനുഷ്യവാസം ഇല്ലാതെ പൊടിപിടിച്ചുപോകുന്നതാണ്.
ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കിടയിൽ ജനസംഖ്യാ മാറ്റങ്ങൾ ഇന്ന് ശക്തമായി ചർച്ച ചെയ്യപ്പെടുന്നു. ചില രാജ്യങ്ങളിൽ ജനസംഖ്യ പൊട്ടിത്തെറിക്കുന്ന വേഗത്തിൽ ഉയരുന്നു—ആഫ്രിക്കയിലെ പല പ്രദേശങ്ങളിൽ പോലെ. മറുവശത്ത്, ചില രാജ്യങ്ങളിൽ ജനസംഖ്യ ഭയാനകമായി ഇടിഞ്ഞുകൊണ്ടിരിക്കുന്നു—ജപ്പാൻ, ദക്ഷിണ കൊറിയ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ പോലെ. ഇന്ത്യ ‘ജനസംഖ്യാ ലാഭം’ എന്നൊരു വാക്കിന്റെ കീഴിൽ യുവാക്കളുടെ എണ്ണത്തെ വികസനസാധ്യതയായി കാണിക്കുമ്പോഴും, യഥാർത്ഥത്തിൽ വിദ്യാഭ്യാസത്തിന്റെയും തൊഴിൽവായ്പ്പിന്റെയും അഭാവം കാരണം ആ യുവാക്കൾ കുടിയേറ്റത്തിനും തൊഴിൽദുരുപയോഗത്തിനും ഇരയാകുകയാണ്. ഇതിന്റെ സാമൂഹിക പ്രത്യാഘാതം വീടുകൾ ഉപേക്ഷിക്കപ്പെടുന്നതിലും, ഗ്രാമങ്ങൾ ശൂന്യമാകുന്നതിലും, സമുദായബന്ധങ്ങൾ പൊളിഞ്ഞുമാറുന്നതിലും കാണാം.
ഒരു വീട്ടിന്റെ ജനാല അടഞ്ഞുകിടക്കുമ്പോൾ, അത് ഒരാളുടെ മാത്രം അഭാവമല്ല; ഒരു തലമുറയുടെ കഥയാണ് അവിടെ അടഞ്ഞുപോകുന്നത്. വീടുകൾ ശൂന്യമാകുന്നതിന്റെ പ്രതിഭാസം, വിദ്യാഭ്യാസവും ആരോഗ്യവും പോലും ലഭ്യമല്ലാതെ, നല്ലൊരു ജീവിതത്തിനായി പുറപ്പെട്ടുപോകുന്ന കുടുംബങ്ങളുടെ കഥയാണ്. വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ, അധ്വാനിക്കുന്ന കേരളീയരുടെ വിയർപ്പാണ് ഇവിടെ വീടുകളുടെ മതിലുകളിലേക്ക് പണമായി വന്നുചേർന്നത്. പക്ഷേ, അതേ വീടുകൾ, അവരെ വിട്ടുപോയ കുട്ടികൾക്കോ കൊച്ചുമക്കൾക്കോ ഇനി നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഇല്ലാത്തതിനാൽ, പൊട്ടിത്തെറിക്കപ്പെട്ട ഓർമ്മകളുടെ ശവപ്പുരകളായി മാറുന്നു.
പോളിസി അനലിസ്റ്റിന്റെ കാഴ്ചയിൽ നോക്കുമ്പോൾ, വീടുകൾ ഉപേക്ഷിക്കപ്പെടുന്നതിന് പിന്നിൽ മൂന്നു വലിയ ഘടകങ്ങളുണ്ട്: ജനസംഖ്യാ മാറ്റങ്ങൾ, കുടിയേറ്റ പ്രവണതകൾ, സാമ്പത്തിക-സാമൂഹിക പദ്ധതികളുടെ പരാജയം. ഒന്നാമതായി, ജനസംഖ്യാ ചുരുക്കം—വിവാഹങ്ങൾ വൈകിപ്പിക്കുന്ന പ്രവണത, ജനനനിരക്കിന്റെ ഇടിവ്, കുട്ടികളെ വളർത്താനുള്ള ചെലവുകളുടെ അമിതവൃദ്ധി—ഇവയെല്ലാം ചേർന്നാണ് വീടുകൾ കുഞ്ഞുങ്ങളുടെ ചിരികളില്ലാതെ മാറുന്നത്. രണ്ടാമതായി, കുടിയേറ്റം—പ്രാദേശിക തൊഴിൽവായ്പ്പ് ഇല്ലാത്തതിനാൽ, യുവാക്കൾ വിദേശത്തേക്ക് പോകുന്നു, സ്ത്രീകൾ പോലും കുടിയേറ്റത്തിലേക്ക് നീങ്ങുന്നു. മൂന്നാമതായി, സാമൂഹിക നയങ്ങളുടെ പരാജയം—വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, തൊഴിൽനയം, ഭവനപദ്ധതികൾ—എല്ലാം വിപണിയുടെ ചങ്ങലയ്ക്ക് കീഴടങ്ങുമ്പോൾ സമൂഹത്തിന്റെ സുരക്ഷാബോധം നഷ്ടപ്പെടുന്നു.
ഗ്ലോബൽ സൗത്തിന്റെ ആശ്രിതത്വവും ഇവിടെ പ്രത്യക്ഷമാണ്. കുടിയേറ്റത്തിൽ നിന്ന് വരുന്ന പണമിടപാടുകൾ (remittances) കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങുന്നു. എന്നാൽ അത് സ്ഥിരതയുള്ള വികസനമല്ല. ലോകത്തിന്റെ എണ്ണവിലകൾ, കുടിയേറ്റനയങ്ങൾ, യുദ്ധങ്ങൾ—ഇവയെല്ലാം ചേർന്നാണ് കേരളത്തിന്റെ വീടുകളുടെ ജനാലകൾ തുറക്കണമോ അടയ്ക്കണമോ എന്ന് തീരുമാനിക്കുന്നത്. സ്വന്തം നാട്ടിൽ തൊഴിൽസാധ്യതകൾ ഉണ്ടാക്കാതെ, വിദ്യാഭ്യാസവും ആരോഗ്യവും ശക്തമാക്കാതെ, വിദേശപ്പണത്തിനാണ് ആശ്രയം; അതാണ് വീടുകൾ ഉപേക്ഷിക്കപ്പെടുന്നതിന് പിന്നിലെ പ്രധാന കാരണം.
മറ്റു ഗ്ലോബൽ സൗത്ത് രാജ്യങ്ങളും ഇതേ പ്രതിസന്ധിയിലാണ്. ലാറ്റിൻ അമേരിക്കയിൽ, ഗ്രാമങ്ങളിൽ വീടുകൾ പൊളിഞ്ഞുമാറുന്നു, യുവാക്കൾ അമേരിക്കൻ അതിർത്തികൾ കടക്കാൻ മരണം വരെ ഏറ്റുവാങ്ങുന്നു. ഫിലിപ്പീൻസ്, ഇൻഡൊനേഷ്യ, ശ്രീലങ്ക—എവിടെയും സ്ത്രീകൾ തന്നെ വിദേശ തൊഴിലിനായി കുടിയേറുന്നു, അവരുടെ നാട്ടിലെ വീടുകൾ അവർക്കു കാണാനാകാതെ പോകുന്നു. ഈ വീടുകൾ നഷ്ടപ്പെട്ട സമൂഹങ്ങൾ, ഭാവിയിൽ സാമൂഹിക കലാപത്തിനും ജനാധിപത്യത്തിനും വലിയ വെല്ലുവിളികൾ സൃഷ്ടിക്കും.
കാലാവസ്ഥാ പ്രതിസന്ധി കൂടി ചേർന്നപ്പോൾ സ്ഥിതി ഭയപ്പെടുത്തുന്ന രീതിയിൽ വഷളാവുകയാണ്. കേരളത്തിലെ കടൽത്തീരങ്ങൾ പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്, വെള്ളപ്പൊക്കങ്ങൾ ആവർത്തിക്കുകയാണ്, ചൂടിന്റെ സമ്മർദ്ദം ഉയർന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ വീടുകൾ ഉപേക്ഷിച്ച് കടലിൽ നിന്നും മാറിപ്പോകുന്നു, എന്നാൽ പുതുതായി കുടിയേറാനുള്ള സുരക്ഷിത മേഖലകൾക്കുള്ള ഒരുക്കം ഒന്നുമില്ല. വീടുകളുടെ ശൂന്യത ഇനി migration കൊണ്ട് മാത്രം അല്ല, കാലാവസ്ഥ കൊണ്ട്‌യും. സമൂഹങ്ങൾ ഇരട്ട സമ്മർദ്ദത്തിൽ കുടുങ്ങിയിരിക്കുന്നു. ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ വടക്കൻ ലോകത്തിന്റെ വ്യവസായ ചരിത്രത്തിന്റെ വിലകൊടുത്തു കഴിഞ്ഞാൽ, ഇപ്പോഴും കാലാവസ്ഥാ reparations hollow promises മാത്രമാണ്. വീടുകളുടെ തകർച്ചയിൽ നിന്ന് കടൽത്തീരങ്ങളുടെ ഇടിവിലേക്ക്, dependencyയുടെ shadow Kerala-യെ പിന്തുടരുന്നു.
കേരളം ‘ജനസംഖ്യാ വയോജനത’ എന്ന പ്രതിസന്ധിയിലേക്ക് വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്നു. ചെറുപ്പക്കാർ ഇല്ലാത്ത വീടുകൾ, വയോധികർ മാത്രം പാർക്കുന്ന ഗ്രാമങ്ങൾ, ശൂന്യമായ സ്കൂളുകൾ—ഇവ കേരളത്തിന്റെ ഭാവിയുടെ ദൃശ്യരൂപങ്ങളാണ്. വീടുകളുടെ ഉപേക്ഷിക്കൽ വെറും ജനസംഖ്യാ കണക്കുകൾ അല്ല, അതൊരു മാനസിക-സാമൂഹിക രോഗമാണ്. ഒറ്റപ്പെട്ട വയോധികർ, വീടുകളിലെ പൊട്ടിച്ചിരികളില്ലാത്ത ദിനങ്ങൾ, ആഘോഷങ്ങളില്ലാത്ത ഗ്രാമങ്ങൾ—all these are the slow violence of development.
സാമൂഹിക ബന്ധങ്ങളുടെ മുറിപ്പാടാണ് ഏറ്റവും ഭീകരമായത്. വീട്ടിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന മുതിർന്നവർ, Gulf-ിൽ കുടിയേറ്റം ചെയ്ത മാതാപിതാക്കളിൽ നിന്ന് വേർപെട്ട് വളരുന്ന കുട്ടികൾ, നാട്ടിൽ “temporary homes” പോലെ തോന്നുന്ന കുടുംബ വീടുകൾ—ഇവയെല്ലാം ഒരു ജനതയുടെ memory-യുടെ erosion ആണ്. ജപ്പാനിൽ “kodokushi” എന്ന solitary deaths സാധാരണമാകുമ്പോൾ, കേരളത്തിൽ migrant loneliness, കുടുംബ വേർപിരിയൽ, മുതിർന്നവരുടെ ഒറ്റപ്പെട്ടുപോകൽ അതിന്റെ South Asian പതിപ്പായി വളരുന്നു. വീടുകൾ തകർന്നാലും, മതിലുകൾ പൊളിഞ്ഞാലും, അവയ്ക്കുള്ളിലെ കഥകളാണ് നഷ്ടമാകുന്നത്; അത് മാത്രമാണ് ഏറ്റവും വലിയ ദുരന്തം.
വീടുകൾ നിർമ്മിക്കാൻ remittance redirection മാത്രം പോര; അത് ഉൽപാദനാത്മക മേഖലകളിലേക്ക് ഒഴുകണം. വീടുകൾ കാലിയായാൽ അവ തിരിച്ചുപയോഗിക്കുന്ന പദ്ധതികൾ വേണം. ഗ്രാമങ്ങളിലെ കാലിയായ വീടുകൾ യുവ കുടുംബങ്ങൾക്കും തൊഴിൽ ആരംഭിക്കുന്നവർക്കും കൈമാറാൻ Kerala Vacant Housing Registry രൂപപ്പെടുത്തണം. Gulf migrant savings വീടുകളല്ല, cooperative enterprises ആക്കാൻ state പ്രോത്സാഹിപ്പിക്കണം. വീടുകൾ co-living മോഡലുകളിലേക്കോ, ഗ്രാമങ്ങളിലെ സാമൂഹിക കേന്ദ്രങ്ങളിലേക്കോ മാറ്റണം. otherwise, വീടുകൾ സാമൂഹിക ശ്മശാനങ്ങളായി മാറും.
ജനസംഖ്യാ നവീകരണത്തിനായി childcare സൗകര്യങ്ങളും, കുടുംബങ്ങൾക്ക് പിന്തുണയും, ചെറുപ്പക്കാരെ നാട്ടിൽ പിടിച്ചിരുത്തുന്ന തൊഴിൽ സാധ്യതകളും ഉറപ്പാക്കണം. otherwise, Kerala-യുടെ ജനസംഖ്യ വേഗത്തിൽ Japan-ന്റെ മാതൃക പിന്തുടരും. പ്രായാധിക്യമുള്ള ജനസംഖ്യയ്ക്ക് dignity ഉറപ്പാക്കാൻ ഗ്രാമതലത്തിൽ geriatrics units, telemedicine, community-based care—all integrated ചെയ്യണം. വീടുകൾ കാലിയാവുന്നത് physical crisis മാത്രമല്ല, അത് മനുഷ്യരുടെ dignity erosion-വും ആണ്.
ചോദ്യമുണ്ട്: നാം ഇന്നും ആശ്രിതത്വം പുനർ ഉൽപ്പാദിപ്പിക്കുകയാണോ, അതോ യഥാർത്ഥ സ്വയംഭരണത്തിലേക്കുള്ള വഴികളെ തേടുകയാണോ? വീടുകൾ ഉപേക്ഷിക്കപ്പെടുന്നത് തടയണമെങ്കിൽ, വീടുകളുടെ മതിൽ പണിയുന്നത് മാത്രം മതി എന്നില്ല; വീടുകൾക്ക് മനുഷ്യബന്ധങ്ങൾ തിരികെ നൽകണം. കുട്ടികൾക്ക് സൗജന്യവും ഗുണമേൻമയുള്ളതുമായ വിദ്യാഭ്യാസം, യുവാക്കൾക്ക് നാട്ടിൽ തന്നെ തൊഴിൽസാധ്യതകൾ, സ്ത്രീകൾക്ക് സുരക്ഷിതമായ പൊതുസ്ഥലങ്ങൾ, വയോധികർക്ക് കരുതലുള്ള സാമൂഹിക സുരക്ഷ—ഇവയാണ് വീടുകളെ തിരികെ ജീവിപ്പിക്കുന്ന മാർഗങ്ങൾ.
നമുക്ക് നമ്മുടെ നയങ്ങൾ പുതുക്കേണ്ട സമയം വന്നിരിക്കുന്നു. വീടുകൾ ഉപേക്ഷിക്കപ്പെടുന്നത് ജനങ്ങളുടെ പരാജയമല്ല; അത് ഭരണകൂടത്തിന്റെ പരാജയമാണ്. വികസനം ‘GDP’യുടെ വളർച്ചയായി മാത്രം കാണുന്ന സമീപനം ഉപേക്ഷിച്ച്, മനുഷ്യജീവിതത്തിന്റെ ഗുണമേൻമയാണ് രാജ്യത്തിന്റെ വികസനത്തിന്റെ അളവുകോൽ എന്ന് തിരിച്ചറിയണം. വീടുകളുടെ പൂട്ടിയിട്ട വാതിലുകൾ തുറക്കാൻ, കുടുംബങ്ങളെ തിരികെ ബന്ധിപ്പിക്കാൻ, സമുദായങ്ങളുടെ ആത്മാവിനെ തിരിച്ചുപിടിക്കാൻ, സാമൂഹിക നീതിയും സ്വയംഭരണവും ഉറപ്പുള്ള നയങ്ങൾ വേണം.
ഗ്ലോബൽ സൗത്തിന്റെ രാജ്യങ്ങൾ ഇന്ന് ഒരേ ചോദ്യം നേരിടുന്നു: വികസനം എന്നാണ് പറയുന്നത്—വിപണിയുടെ ആശ്രിതത്വമാണോ, അല്ലെങ്കിൽ ജനങ്ങളുടെ ജീവിതഗുണമാണോ? വീടുകൾ ഉപേക്ഷിക്കപ്പെടുന്നത് തടയണമെങ്കിൽ, ജനങ്ങൾക്ക് അവരുടെ നാട്ടിൽ തന്നെ ജീവിക്കാൻ കഴിയുന്ന വിധത്തിൽ സമ്പദ്‌വ്യവസ്ഥ പുനർസംഘടിപ്പിക്കണം. അല്ലാത്തപക്ഷം വീടുകൾ ശൂന്യമാകുന്നത് തുടരും, അതിനൊപ്പം സമൂഹത്തിന്റെ ആത്മാവും ശൂന്യമാകും.
കേരളവും ഭയക്കണം—കാരണം ഇവിടെ വീടുകൾ ഇന്നും തെളിച്ചത്തോടെ നിലകൊള്ളുന്നുവെങ്കിലും, അവയുടെ ഉള്ളിൽ കേൾക്കേണ്ട കുട്ടികളുടെ ചിരി കുറയുകയാണ്. വീടുകൾ പൊടിപിടിച്ചുപോകുമ്പോൾ, അത് വെറും മതിലുകളുടെ മരണം അല്ല, നമ്മുടെ ഭാവിയുടെ മരണമാണെന്ന് തിരിച്ചറിയേണ്ട സമയമാണിത്