മസ്തിഷ്‌കജ്വരം: കേരളത്തിന്റെ ആരോഗ്യ മോഡലും ഭരണത്തിന്റെ പൊള്ളയായ മുഖാവരണം

കേരളത്തിന്റെ ആരോഗ്യ മോഡല്‍ ഇനി ഒരു അഭിമാനഗാഥയായി പറയാനാവില്ല; അത് ഒരു പൊള്ളയായ മുദ്രാവാക്യം മാത്രമാണ്. കഴിഞ്ഞ മുപ്പത് ദിവസത്തിനുള്ളില്‍ അഞ്ചു പേര്‍ മസ്തിഷ്‌കജ്വരത്തിന്റെ ഇരയായി മരിച്ചുകഴിഞ്ഞു. 2023-ല്‍ രണ്ട് മരണങ്ങള്‍ മാത്രമായിരുന്നിടത്ത്, 2024-ല്‍ 36 കേസുകളും ഒന്‍പത് മരണങ്ങളും. 2025-ല്‍ വെറും ഒരു മാസത്തിനുള്ളില്‍ അഞ്ച് മരണംഇത് സാധാരണ രോഗവ്യാപനമല്ല, ഭരണത്തിന്റെ പരാജയത്തിന്റെ തുറന്ന തെളിവാണ്.

ലോകാരോഗ്യ സംഘടനയുടെ 2025-ലെ Guidelines for Drinking-Water Quality പറയുന്നത് വ്യക്തമാണ്: രോഗവ്യാപനത്തിന്റെ പ്രധാന കാരണം കുടിവെള്ള വിതരണത്തിലെ വീഴ്ചകള്‍ തന്നെയാണ്. ചികിത്സയ്ക്ക് സാധ്യത കുറഞ്ഞതിനാല്‍ മുന്‍കരുതലാണ് ഏക പ്രതിരോധം. എന്നാല്‍ കേരളത്തില്‍ അതേ മുന്‍കരുതലുകള്‍ തന്നെയാണ് ഭരണസംവിധാനങ്ങള്‍ തന്നെ അവഗണിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനവും ഇതില്‍ വലിയ പങ്കുവഹിക്കുന്നു. ഉയര്‍ന്ന ചൂടും അനിശ്ചിതമായ മഴയും ജലസ്രോതസ്സുകളില്‍ രോഗാണു വളര്‍ച്ചക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ക്കെതിരെ ശാസ്ത്രീയമായ തയ്യാറെടുപ്പോ ദീര്‍ഘ ദര്‍ശിത്വമുള്ള നയങ്ങളോ സര്‍ക്കാരിനില്ല. മറിച്ച്, പഴയ അലക്ഷ്യവും അനാസ്ഥയും തന്നെയാണ് തുടരുന്നത്.

ഇവിടെ ഉത്തരവാദിത്വം വെട്ടിക്കളയാന്‍ പാടില്ല.

  • കേരള വാട്ടര്‍ അതോറിറ്റിസുരക്ഷിത കുടിവെള്ളം ഉറപ്പാക്കാത്തത് മനുഷ്യജീവനെ അപകടത്തിലാക്കുന്ന കുറ്റമാണ്.
  • ആരോഗ്യവകുപ്പ്‌രോഗനിരീക്ഷണത്തിലും മുന്നറിയിപ്പുകളിലും പരാജയപ്പെടുന്നത്, ജനങ്ങളുടെ ജീവനെ കളിയാക്കലാണ്.
  • പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ശുചിത്വ നിയന്ത്രണം കൈവിടുന്നത്, സമൂഹത്തോടുള്ള വഞ്ചനയാണ്.
  • സംസ്ഥാന സര്‍ക്കാര്‍സമന്വയം ഉറപ്പാക്കാതെ, ഉത്തരവാദിത്തം വകുപ്പുകള്‍ക്കിടയില്‍ വെട്ടിമാറ്റി ഒളിച്ചോടുന്നത് രാഷ്ട്രീയ കപട്യമാണ്.
  • കേന്ദ്ര സര്‍ക്കാര്‍കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ജലസുരക്ഷയും പൊതുജനാരോഗ്യവും ദേശീയ തലത്തില്‍ പരിഗണിക്കാതെയുള്ള അനാസ്ഥ സംസ്ഥാനങ്ങളെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണ്.

ഒരു മരണം പോലും ഭരണകൂടത്തിന് മുന്നറിയിപ്പാകേണ്ടതാണ്. എന്നാല്‍ അഞ്ചു മരണങ്ങള്‍ സംഭവിച്ചിട്ടും കേരള സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ഉണരാനാകാത്തത് നിരപരാധികളുടെ രക്തത്തില്‍ മുദ്രകുത്തിയ ഉത്തരവാദിത്തക്കേടാണ്. സംസ്ഥാനത്ത് ഓരോ രോഗിയും മരണവും ഇനി ”ആരോഗ്യ മോഡല്‍” എന്നു വിളിക്കുന്ന അഭിമാനഗാഥയുടെ പൊള്ളയായ മുഖം മാത്രമേ വെളിപ്പെടുത്തുകയുള്ളു.

ജനങ്ങള്‍ക്കും സ്വന്തം ഉത്തരവാദിത്തമുണ്ട്‌ വീട് തലത്തില്‍ ജലസംഭരണി ശുചീകരണം, ക്ലോറിന്‍ ചേര്‍ത്ത വെള്ളം മാത്രം ഉപയോഗിക്കല്‍, ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടല്‍ നിര്‍ബന്ധമാണ്. പക്ഷേ വ്യക്തികളുടെ മുന്‍കരുതലുകള്‍ മാത്രം മതിയാവില്ല; ഭരണ സംവിധാനങ്ങള്‍ തന്നെ തകരാറിലായാല്‍ ജനങ്ങളുടെ പരിശ്രമങ്ങള്‍ ജീവന്‍ രക്ഷിക്കാന്‍ പോരാ.

ഇന്ന് കേരളം നേരിടുന്നത് ഒരു മെഡിക്കല്‍ പ്രശ്‌നമല്ല, ഭരണത്തിന്റെ, രാഷ്ട്രീയത്തിന്റെ, സാമൂഹിക ഉത്തരവാദിത്തത്തിന്റെ പരീക്ഷണമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ മുന്നില്‍ കാത്തിരിക്കുന്നതിനാല്‍, ഇന്നത്തെ അലക്ഷ്യം തുടരുകയാണെങ്കില്‍, കേരളത്തിന്റെ ആരോഗ്യ മോഡല്‍ ചരിത്രത്തിലെ ഒരു പൊള്ളയായ മുദ്രാവാക്യമാക്കി മാത്രമേ അവശേഷിക്കുകയുള്ളു.

ഓരോ മരണവും കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പരാജയമാണ്. ഇനി ആവര്‍ത്തിച്ചാല്‍ അത് വെറും ആരോഗ്യപ്രശ്‌നമല്ല, ഭരണകൂടം ജനങ്ങളുടെ ജീവന്‍ വിറ്റഴിക്കുകയാണെന്ന് തുറന്നുപറയേണ്ടിവരും.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍