“കുട്ടികളെ സംരക്ഷിക്കാൻ പാടുപെടുന്ന സംസ്ഥാനം: പാലത്തായി കേരളത്തിന്‍റെ കണ്ണാടിയിൽ”

പാലത്തായി കേസ് ഈ സംസ്ഥാനത്തിന്റെ ബാലസംരക്ഷണ സംവിധാനത്തിന് മുന്നിൽ വെച്ച കണ്ണാടി ഒരു വ്യക്തിയുടെ ക്രൂരതയെയല്ല, ഒരു സമ്പൂർണ വ്യവസ്ഥയുടെ അപാകതകളെയും തുറന്നുകാട്ടുന്നുവെന്നതിലാണു അതിന്റെ യഥാർത്ഥ ഗൗരവം. ഒരു അധ്യാപകൻ ഒരു കുട്ടിയെ പീഡിപ്പിച്ചതെന്നത് ഭയാനകമാണ്; എന്നാൽ അന്വേഷണമുതൽ കൗൺസലിംഗുവരെ, നിയമന മുതൽ സ്കൂൾ സുരക്ഷ വരെ, നഷ്ടപരിഹാരമുതൽ ഓൺലൈൻ പീഡന പ്രതിരോധം വരെയും ‘ഇവയെല്ലാം കുട്ടിയെ സംരക്ഷിക്കാനല്ല, പലപ്പോഴും കുട്ടിയുടെ ശബ്ദത്തിനെതിരെ പ്രവർത്തിക്കുന്നതായി തെളിവുകൾ പറയുന്നു. അതിനാൽ ഈ കേസ് ‘ഒറ്റപ്പെട്ട’ സംഭവമെന്നു വിശകലനം ചെയ്യപ്പെടുന്നത് ക്രൂരമായ സാമൂഹ്യനിഷേധമാണ്; ഈ സംസ്ഥാനത്തിന് തന്റെ കുട്ടികളോട് ഉള്ള നൈതിക ഉത്തരവാദിത്തം പുനഃപരിശോധിക്കേണ്ടതിന്റെയും അടിയന്തരാവശ്യവും ഇതുവഴി വ്യക്തമാകുന്നു.

പോക്സോ കേസുകളിൽ ഏറ്റവും ഗുരുതരമായ പൊള്ളലേൽപ്പിക്കുന്ന വീഴ്ച പോലീസ് അന്വേഷണത്തിലാണ്. ഈ അന്വേഷണത്തിന്റെ പ്രോട്ടോക്കോൾ സ്വഭാവതകരാറുള്ളതായതിനാൽ രേഖാമൂല്യ ശേഖരണവും ഫോറൻസിക് തെളിവെടുപ്പും പ്രതി യേപ്രകാരം കുഴഞ്ഞുകിടക്കുന്നു. ഇന്നത്തെ Kerala Police–POCSO അന്വേഷണം ഒരിക്കലും കുട്ടിയുടെ യാഥാർത്ഥ്യത്തെ ജീവിതാന്ത്യവാറന്റുണ്ടാക്കുന്ന വിധം ഉറപ്പാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നില്ല. ഇതിന്റെ ഏറ്റവും ഭയാനകമായ ഉദാഹരണം പാലത്തായി കേസിൽ കണ്ടതുപോലെ, അതിജീവിതയുടെ അമ്മ മറ്റൊരു അന്വേഷണസംഘം ആവശ്യപ്പെട്ടതോടെ മാത്രമാണ് സത്യം തെളിഞ്ഞത്; അതുവരെ അന്വേഷണം തന്നെ സത്യം മറയ്ക്കാനുള്ള ഉപകരണമാകുകയായിരുന്നു. ഇങ്ങനെ നീണ്ടുപോകുന്ന നിയമലംഘനങ്ങളുടെ വില ഒരു കുഞ്ഞിന്റെ ജീവിതമാണ്; അതിനാൽ തന്നെ പോക്സോ അന്വേഷണത്തിന്റെ അടിസ്ഥാനരീതികളെ പുനർനിർമ്മിക്കുന്നത് ഒരു ഭരണപരമായ പരിഷ്‌കരണമല്ല, ഒരു മനുഷ്യാവകാശ ബാധ്യതയാണ്.

അതിനാൽ കുട്ടി-സൗഹൃദ ഫോറൻസിക് ഇന്റർവ്യൂ, വീഡിയോ രേഖപ്പെടുത്തിയ മൊഴി, ഒരിക്കൽ മാത്രം മൊഴി സ്വീകരിക്കുന്ന non-repetitive deposition എന്നീ child-centric നടപടിക്രമങ്ങൾ ഓരോ ജില്ലയിലും നിർബന്ധമാക്കണം. ഏറ്റവും കൂടുതൽ പീഡനം നേരിടുന്നത് മൊഴി ആവർത്തിപ്പിക്കപ്പെടുന്ന അനന്തമായ ‘രണ്ടാം ഘട്ട പീഡനം’ ആണ്; അത് നിയമപരമായി അവസാനിപ്പിക്കണം. കൂടാതെ നിയമത്തിൽ തന്നെ രേഖപ്പെടുത്തേണ്ടത്: അന്വേഷണം തകരാറിലായാൽ അതിന്റെ ഭാരം കുട്ടിയുടെ മൊഴിക്കു മേൽ ഇടുന്ന രീതിയെ ഇനി അനുവദിക്കാനാവില്ല. “Investigation lapses shall not prejudice the child” എന്ന വ്യവസ്ഥ നിയമത്തിൽ ചേർക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും ഇതുവഴി കുട്ടിയുടെ മൊഴി സ്വതന്ത്രവും പ്രാഥമികവുമായ തെളിവായി നിലനിൽക്കുമെന്നും വ്യക്തമാക്കുന്നു.

വീഴ്ച വരുത്തിയവർക്കെതിരെ കേരളത്തിൽ ശക്തമായ നടപടി ഉണ്ടായിട്ടുള്ള ചരിത്രം അത്യന്തം വിരളമാണ്. വാളയാറിൽ കണ്ടത് പോലെ, പല കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥരെ, കൗൺസിലർമാരെ, ബാലക്ഷേമസമിതി അംഗങ്ങളെ സംരക്ഷിക്കുന്ന ‘രാഷ്ട്രീയ അധിഷ്ഠിത കൈത്താങ്ങ്’ തന്നെ പതിവാണ്. പാലത്തായി കേസിൽ കൗൺസിലറെ സസ്പെൻഡ് ചെയ്തത് നടപടിയെന്നോ ശിക്ഷയെന്നോ വിളിക്കാനുള്ളൊരു നൈതിക അവകാശം പോലും സർക്കാരിന് ഇല്ല. സസ്പെൻഷൻ ഒരു ചെറിയ ഉപചാര നടപടിയാണ്; മറുനിയമനം തേടാനുള്ള വാതിലുകൾ തുറന്ന് വെച്ച് നടത്തുന്ന ഭരണകൂടത്തിന്റെ ഈ പതിവ് ഭരണഘടനാ മൂല്യങ്ങൾക്ക് തന്നെ വെല്ലുവിളിയാണ്. കുട്ടികളുമായി ബന്ധപ്പെട്ട ചുമതലകളിൽ പ്രവർത്തിക്കുന്നവർ വീഴ്ച വരുത്തിയാൽ അവർ വീണ്ടും കുട്ടികളുമായി പ്രവർത്തിക്കരുത്; അവരുടെ പേരുകൾ പരസ്യമാക്കി ക്രിമിനൽ നടപടി ഉറപ്പാക്കണം; ബാലസംരക്ഷണ സംവിധാനത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാനുള്ള ആദ്യനടപടി അതുതന്നെയാണ്.

ബാലക്ഷേമസമിതി നിയമനങ്ങളിൽ 2017-ലെ ഗസറ്റ് ഉത്തരവുകളും 2025-ലെ ഹൈക്കോടതി നിരീക്ഷണങ്ങളും വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും രാഷ്ട്രീയ പദവിയുള്ളവർ, എൻജിഒ പ്രവർത്തകർ, വിദേശഫണ്ട് സ്വീകരിക്കുന്നവർ, കുട്ടികളുമായി പ്രവർത്തനപരിചയമില്ലാത്തവർ എന്നിവരെ ഒഴിവാക്കണം യാഥാർത്ഥ്യത്തിൽ നിയമനം നടക്കുന്നത് പൂർണ്ണമായും രാജ്യം, മതം, ജാതി, സദാചാര മുന്നോക്കങ്ങൾ, പാർട്ടി സ്വജനം എന്നിവയുടെ ഭാഷയിലാണ്. കുട്ടികളുടെ അവകാശം സംരക്ഷിക്കേണ്ടവരാണ് പലപ്പോഴും അവകാശം നിർണയിക്കുകയും അതിൽ ഇടപെടുകയും ചെയ്യുന്നവർ ഈ ഇരട്ടവേഷം സംസ്ഥാനാധിപത്യത്തിന്റെ ഏറ്റവും അപകടകരമായ വിരൂപതയാണ്. ഗർഭിണിയായിത്തീരുന്ന ബാലികയ്ക്ക് ഗർഭമൊഴിവാക്കാനുള്ള അവകാശം പോലും “സദാചാരവാദികൾ” തടയുന്നത്, ബാലാവകാശത്തെയും ഭരണഘടനയെയും തുറന്ന വെല്ലുവിളിയാണ്.

കൗൺസലിങ് സംരക്ഷണം നൽകേണ്ട മേഖല ഇന്ന് കുട്ടികളെ തന്നെയാണ് കുറ്റക്കാരാക്കുന്ന സ്ഥിതിയിലേക്ക് വീണുകിടക്കുന്നത്. structural-functionalist സമീപനം കുടുംബത്തിന്റെ ‘സ്ഥിരത’യെ കുട്ടിയുടെ അവകാശത്തേക്കാൾ വലിയതായി പ്രഖ്യാപിക്കുന്നു. കൗൺസിലിംഗ് റിപ്പോർട്ടുകൾ പോലും പലപ്പോഴും സദാചാര മുന്നോക്കങ്ങളാൽ നനഞ്ഞിരിക്കുന്നു. ഇതോടെ കുട്ടിയുടെ അനുഭവം ‘സാംസ്കാരിക പോരായ്മ’യാക്കപ്പെടുകയും അവളുടെ അവകാശം കുടുംബത്തിന്റെ ‘മാന’ സംരക്ഷിക്കുവാനുള്ള ഉപകരണമായി ചുരുങ്ങുകയും ചെയ്യുന്നു. കൗൺസലിങ് സിലബസും പരിശീലന രീതികളും child-rights-centred ട്രോമാ-സെൻസിറ്റീവ് രീതികളിലേക്ക് മാറ്റേണ്ടത് അത്യാവശ്യം ആണ്.

സ്കൂൾ മേഖലയിൽ ഇന്ന് നിലനിൽക്കുന്ന സുരക്ഷാ വീഴ്ചകൾ വേറിട്ടൊരു പ്രതിസന്ധിയാണ്. കുട്ടികളെ നൃത്തം, സ്പോർട്ട്സ്, കരാട്ടെ, സംഗീതം എന്നിവ പഠിപ്പിക്കാൻ താത്കാലിക നിയമനങ്ങൾ വർദ്ധിച്ചിട്ടുണ്ടെങ്കിലും background verification ഒരു പ്രായോഗിക ചട്ടമല്ല. സ്കൂളുകളിലും PTA-കളിലും സംരക്ഷണ ഉത്തരവാദിത്തം കൃത്യമായി നിശ്ചയിക്കപ്പെടുന്നില്ല. കുട്ടികളുടെ സുരക്ഷയിൽ വീഴ്ച വരുത്തുമ്പോൾ സ്കൂൾ മാനേജ്മെന്റിനും PTA-ക്കും നിയമപരമായ ഉത്തരവാദിത്തം നിർബന്ധമാക്കണം; police verification, conduct code, mandatory reporting എന്നിവ സ്കൂൾ നിയമനങ്ങളുടെ അടിസ്ഥാനഘടകമാക്കണം. വീഴ്ച വരുത്തിയവരെ black-list ചെയ്ത് പൊതുവിൽ പ്രസിദ്ധീകരിക്കണം.

നിർബന്ധിത റിപ്പോർട്ടർമാരുടെ നിയമം സംസ്ഥാനത്ത് ഇപ്പോഴും ഇല്ല. അധ്യാപകർ, ആരോഗ്യപ്രവർത്തകർ, പുരോഹിതർ, ലൈബ്രറി സ്റ്റാഫ്, സോഷ്യൽ വർക്കേഴ്സ്, foster parents തുടങ്ങിയവർക്ക് കുട്ടി-പീഡന സംശയം ഉണ്ടെങ്കിൽ 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യേണ്ടത് നിർബന്ധമാക്കണം. കുട്ടി നേരിട്ട് പറയേണ്ടതില്ല; സംശയം itself മതിയാകും. റിപ്പോർട്ട് സ്വീകരിക്കുന്ന വകുപ്പ് അതേ സമയം അന്വേഷണത്തിന് തുടക്കം കുറിക്കേണ്ടതുണ്ട്.

സൈബർ പീഡനത്തിനെതിരായ സംസ്ഥാനത്തിന്റെ ശ്രമങ്ങളായ CSAM Victim Identification Task Force നിലവിലുണ്ടെങ്കിലും, സ്കൂളുകൾക്കും രക്ഷിതാക്കൾക്കും ഇതിന്റെ പ്രവർത്തനരീതി അറിയിക്കുന്ന സംവിധാനം ഇല്ല. ഓരോ സ്കൂളിലും ഈ ടീമിന്റെ contact sheet, anonymous reporting മാർഗ്ഗങ്ങൾ എന്നിവ നിർബന്ധമാക്കണം.പോക്സോ കേസുകളിലെ നഷ്ടപരിഹാര സംവിധാനവും പുനഃസംഘടിപ്പിക്കേണ്ടതാണ്. തുകയുടെ കണക്കെടുപ്പ് കുട്ടിയുടെ യഥാർത്ഥാന്തരീക്ഷം, കുടുംബത്തിലെ അപകടസാധ്യത, ദീർഘകാല മനഃസാമൂഹിക പ്രത്യാഘാതങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാകണം. Child-Impact Reparation Index തയ്യാറാക്കി 60 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകുന്നത് നിയമവ്യവസ്ഥയുടെ കടമയാക്കി മാറ്റണം. പീഡനം കുടുംബത്തിനുള്ളിൽ നിന്നതാണെങ്കിൽ കുട്ടിക്ക് വേണ്ടി child protection fund സൃഷ്ടിച്ച് സ്വത്തവകാശ സംരക്ഷണവും ഭാവി സാമ്പത്തിക സുരക്ഷയും ഉറപ്പാക്കണം; പീഡകനുള്ള വീട്ടിലേക്കുള്ള തിരിച്ചയക്കൽ ക്രൂരതയാണ് അത് അവസാനിക്കണം.

അവസാനം, കുട്ടികളുടെ അനുഭവവും അവകാശവും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന പതിവ് ഈ സംസ്ഥാനത്തിന്റെ നൈതികപതനമാണ്. ഇടതോ വലതോ; അധികാരത്തിലോ പ്രതിപക്ഷത്തിലോ എന്തുമാകട്ടെ, കുട്ടികളുടെ ദുരന്തത്തെ രാഷ്ട്രീയ ആയുധമാക്കുന്നവർ സമൂഹത്തെ തന്നെ ആക്രമിക്കുന്നവരാണ്. കുട്ടികളുടെ അവകാശലംഘനത്തെ ‘ക്രിമിനൽ മിസ്യൂസ് ഓഫ് ചൈൽഡ് റൈറ്റ്സ്’ എന്ന നിലയിൽ തന്നെ കാണേണ്ടതുണ്ട്.

പാലത്തായി കേസ് നമ്മോട് ഒരു നിസ്സംശയസത്യം പറയുന്നു: കുട്ടികേന്ദ്ര നയം ഇല്ലെങ്കിൽ ഈ സമൂഹത്തിൽ നീതി ഒരിക്കലും പൂർണ്ണതയിൽ എത്തില്ല. അന്വേഷണം മുതൽ കൗൺസിലിംഗ് വരെ, നിയമനം മുതൽ സ്കൂൾ സുരക്ഷ വരെ, നഷ്ടപരിഹാരത്തിൽ നിന്ന് സൈബർ സംരക്ഷണം വരെ എല്ലാറ്റിന്റെയും കേന്ദ്രത്തിൽ കുട്ടിയുടെ അവകാശവും മാന്യതയും വരണമെന്ന് ഈ കേസ് നമ്മെ നിർബന്ധിക്കുന്നു.

കുട്ടികളെയാണ് ഓർമ്മ വേണം;

കുട്ടികളെ സംരക്ഷിക്കേണ്ട സംവിധാനങ്ങൾ തന്നെയാണ് കുട്ടികളുടെ മാനവും അവകാശവും തകർക്കുന്ന ഏറ്റവും വലിയ ശക്തിയായി മാറിയിരിക്കുന്നത്. പാലത്തായിയും വാളയാറും പോലുള്ള കേസുകൾ ഒരിക്കലും ഒറ്റപ്പെട്ട അപവാദങ്ങളല്ല; ഇവ ഭരണകൂടം മുതൽ കൗൺസലിങ് വിഭാഗം വരെ, അന്വേഷണ യന്ത്രങ്ങൾ മുതൽ ബാലക്ഷേമ സമിതികൾ വരെ, മുഴുവൻ സംസ്ഥാനതന്ത്രത്തിന്റെ ഘടനാപരമായ ദുർഗന്ധത്തിന്റെ പൊട്ടി ചോരുന്ന തെളിവുകളാണ്. നിയമങ്ങൾ ഭരണഘടനയെ ഉദ്ധരിച്ചാലും, അവ നടപ്പാക്കുന്ന യന്ത്രങ്ങൾ സാമൂഹ്യ അടിച്ചമർത്തലിനും രാഷ്ട്രീയ സ്വാര്‍ത്ഥതയ്ക്കും കീഴടങ്ങുമ്പോൾ കുട്ടികൾക്ക് നീതി ലഭിക്കുന്നത് പൂർണ്ണമായും ഭാഗ്യപരമായ ഒരു സംഭവമായി ചുരുങ്ങുന്നു. ഈ തകർച്ച ഇനി പൊറുക്കാനാവില്ല; കുട്ടികളെ “വിവരദാതാക്കളായി” മാത്രമല്ല, സ്വന്തം ശരീരത്തിന്‍, സ്വരത്തിന്‍, ഭാവിക്ക് അവകാശമുള്ള പൗരന്മാരായ ഉന്നത പദവിയിൽ അംഗീകരിക്കുന്ന child-centric നീതി തത്വത്തെ സംസ്ഥാനത്തിന്റെ എല്ലാ തലങ്ങളും നിർബന്ധമായും ഏറ്റെടുക്കണം. കുട്ടികളാണ് നമ്മുടെ ഭാവി എന്ന ചളിക്കെട്ട് മുദ്രാവാക്യം ആവർത്തിക്കേണ്ട സമയമത്രയും കഴിഞ്ഞു ഇനി വേണ്ടത് കഠിനമായ രാഷ്ട്രീയ ചിന്തയും, സുതാര്യമായ നിയമനിർമാണവും, ഉത്തരവാദിത്തം ഒഴിഞ്ഞോടാൻ വഴിയില്ലാത്ത ഒരു ബാലസംരക്ഷണ സംവിധാനവുമാണ്. കുട്ടികൾക്കായി ഈ സംസ്ഥാനം മാറിയില്ലെങ്കിൽ, ഈ സംസ്ഥാനത്തിൻറെ ഭാവി തന്നെ രക്ഷപ്പെടില്ല.

Latest Stories

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി

'ബലാത്സംഗ കേസിലെ പ്രതിയെ പാലക്കാട്‌ മണ്ഡലം ഇനിയും ചുമക്കണോ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

'രാഹുലിനെ പുറത്താക്കിയ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്'; കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് സന്ദീപ് വാര്യർ