സര്‍പ്രൈസ് താരങ്ങള്‍ ടീമില്‍, ഗംഭീറിന്റെ ലോകകപ്പ് ടീം

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മുന്‍ താരം ഗൗതം ഗംഭീര്‍. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരെയാണ് ഓപ്പണിംഗ് സ്ഥാനത്തേക്ക് ഗംഭീര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

മൂന്നാം നമ്പറില്‍ നായകന്‍ വിരാട് കോഹ്ലിയെത്തുമ്പോള്‍ അമ്പാട്ടി റായുഡുവാണ് നിര്‍ണായക നാലാം സ്ഥാനത്ത്. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എം എസ് ധോണിയാണ് അടുത്തതായി ബാറ്റിംഗിനിറങ്ങുക.

രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയോ ദിനേശ് കാര്‍ത്തിക്കിനെയോ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് കൗതുകം. ആവശ്യമെങ്കില്‍ രാഹുലിനെ പകരക്കാരന്‍ വിക്കറ്റ് കീപ്പറായി പ്രയോജനപ്പെടുത്താം എന്നാണ് ഗംഭീറിന്റെ പക്ഷം.

മൂന്ന് ഓള്‍റൗണ്ടര്‍മാര്‍ ഗംഭീറിന്റെ ടീമിലുണ്ട്. കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവരാണവര്‍. ജഡേജയെ തഴഞ്ഞപ്പോള്‍ അശ്വിനെ ടീമിലുള്‍പ്പെടുത്തി.

കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലുമാണ് ടീമിലെ മറ്റ് രണ്ട് സ്പിന്നര്‍മാര്‍. നാല് പേസര്‍മാരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും ഭുവനേശ്വര്‍ കുമാറിനുമൊപ്പം ഉമേഷ് യാദവും ടീമില്‍ ഇടംപിടിച്ചു.

Latest Stories

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ