ലോക ബാഡ്മിന്റന്‍: തുടര്‍ച്ചയായി മൂന്നാം തവണയും സിന്ധു ഫൈനലില്‍

ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ താരം പി.വി.സിന്ധു ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ചൈനീസ് താരം ചെന്‍ യു ഫെയ്കിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. സ്‌കോര്‍ 21-7, 2-14.

ലോക ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് സിന്ധു ഫൈനലിലെത്തുന്നത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ വനിതാ താരമാണ് സിന്ധു. കഴിഞ്ഞ രണ്ടു വര്‍ഷവും സിന്ധു ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നെങ്കിലും കലാപ്പോരില്‍ തോറ്റ് വെള്ളിയില്‍ ഒതുങ്ങുകയായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു വെങ്കല മെഡലുകളും സിന്ധുവിന്റെ പേരിലുണ്ട്.

പുരുഷ വിഭാഗത്തില്‍ ബി.സായ് പ്രണീതും സെമിഫൈനല്‍ ബര്‍ത്ത് നേടിയിട്ടുണ്ട്. ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോറ്റയാണ് ഇന്ത്യന്‍ താരത്തിന് എതിരാളി. ജപ്പാന്‍ ഓപ്പണ്‍ സെമിഫൈനലില്‍ മൊമോറ്റയോട് സായ് തോല്‍വി വഴങ്ങിയിരുന്നു. 36 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലോക ബാഡ്മിന്റന്‍ പുരുഷവിഭാഗത്തില്‍ മെഡലുറപ്പിച്ച ആദ്യ ഇന്ത്യന്‍ താരമായി മാറി ബി.സായ് പ്രണീത്.

Latest Stories

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ