ഒരേ ഇനത്തിൽ രണ്ട് വെള്ളിയോ? അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വിനേഷിന്റെ വിഷയത്തിൽ പറയുന്നത്..., നിലപാട് ഇങ്ങനെ

വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ പ്രതികരണവുമായി അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് തോമസ് ബാക്. ഒരേ ഇനത്തിൽ രണ്ട് പേർക്ക് വെള്ളിമെഡൽ നൽകുന്നതൊന്നും പ്രായോഗികം അല്ലെന്നും അതാണ് നിയമം എന്നുമാണ് തോമസ് പറയുന്നത്. യുണൈറ്റഡ് വേൾഡ് റെസ്‍ലിങ്ങാണ് ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് എന്ന നിലപാടാണ് തോമസ് പറഞ്ഞത്.

“എനിക്ക് വിനേഷിന്റെ അവസ്ഥ മനസിലാകും. എന്നാൽ നിയമങ്ങൾ അങ്ങനെയാണ്. അത് അംഗീകരിക്കണം. എന്തായാലും കോടതി വിധി എന്താണെങ്കിലും അത് അംഗീകരിക്കും.” തോമസ് പറഞ്ഞു. ഒരേ ഇനത്തിൽ സ്വർണ മെഡൽ പങ്കിടുന്നതൊക്കെ ഹൈ ജമ്പിലൊക്കെ കണ്ടിട്ടുള്ളത് ആണെങ്കിലും മത്സരത്തിൽ പങ്കെടുക്കാത്ത ഒരാൾക്ക് വെള്ളി മെഡൽ കൊടുക്കുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

അതേസമയം പാരിസ് ഒളിമ്പിക്സ് അയോഗ്യതക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വാദം പൂർത്തിയായിരിക്കുയാണ്. വിനീഷിന് അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ കായിക പ്രേമികൾ ഒന്നടങ്കം ഇരിക്കുന്നത്. വെള്ളിമെഡൽ പങ്കിടണം എന്ന ആവശ്യമാണ് വിനേഷ് ഫോഗാട്ട് പറഞ്ഞിരിക്കുന്നത്.

ഓൺലൈനായിട്ടാണ് വാദത്തിൽ വിനേഷ് പങ്കെടുത്തത്. വിനേഷിനായി സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ ഹാജരായി. താരത്തിന് അനുകൂലമായ വിധി ഉണ്ടായത് അത് വലിയ ഒരു പോരാട്ടത്തിന് ശേഷം കിട്ടിയ അംഗീകാരമായി അതിനെ കണക്കാക്കാൻ സാധിക്കും. ഇന്ത്യൻ കായിക മേഖലയിൽ നിന്ന് ഒരുപാട് പ്രമുഖർ സംഭവത്തിൽ താരത്തിന് പിന്തുണ പ്രഖ്യാപിക്കിച്ചിരുന്നു.

50 കിലോ ഫ്രീസ്റ്റൈലിന്റെ ഫൈനൽ മത്സരത്തിൽ പ്രവേശിച്ചതിന് ശേഷം നടത്തിയ 50കിലോ ഭാരം തെളിയിക്കുന്ന പരിശോധനയിൽ കേവലം 100 ഗ്രാം വ്യത്യാസത്തിൽ പരാജയപ്പെട്ടു. ബോക്‌സർ വിജേന്ദർ സിങ്ങ് അടക്കമുള്ള പലരും ഇതിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. ഗോഥയിലും പുറത്തും പലരോടും പല വ്യവസ്ഥയോടും മല്ലിട്ട് മത്സരിച്ചാണ് വിനേഷ് ഈ നേട്ടങ്ങളൊക്കെ സ്വന്തമാക്കിയത്. പാരീസ് ഒളിമ്പിക്‌സിൽ നിന്നുള്ള അയോഗ്യതയെ തുടർന്ന് നിരാശയാലും ഹൃദയം തകർന്നും ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

അതിനിടയിൽ ഭാരം കൂടിയതുമായ ബന്ധപ്പെട്ട് സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വൈറലാവുകയാണ്. ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഒരു വാർത്ത പങ്കുവെച്ചു അദ്ദേഹം എക്‌സിൽ കുറിച്ചു: “സെമി ഫൈനൽ വിജയത്തിന് ശേഷം ഫോഗട്ട് എങ്ങനെയാണ് അമിതഭാരമുള്ളതെന്ന് കാണാൻ നിങ്ങൾ ഇന്ത്യൻ എക്സ്പ്രസ്സ് സ്റ്റോറി വായിക്കുക. ഇന്ത്യൻ ഉദ്യോഗസ്ഥർ അവൾക്ക് കുറച്ച് ORS നൽകി, അത് അവളുടെ ഭാരം 52.7 കിലോ ആയി വർദ്ധിപ്പിച്ചു! അവൾ ഒറ്റരാത്രികൊണ്ട് 2.7 കിലോഗ്രാം കുറയുമെന്ന് അവർ പ്രതീക്ഷിച്ചു, അതിനായി അവളെ രാത്രി മുഴുവൻ വർക്ക്ഔട്ടിനായി നിർദ്ദേശം നൽകി. ഈ അശ്രദ്ധ! മനഃപൂർവമോ?”

Latest Stories

അമേരിക്കയെ ദൈവം രക്ഷിക്കട്ടെ എന്ന് ജോ കെന്‍റ്; താങ്കൾ പോയത് അമേരിക്കയുടെ ഭാഗ്യമെന്ന് ട്രംപ്

ടി-20 റാങ്കിങ്ങിൽ മുന്നേറ്റവുമായി സഞ്ജു, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക്; ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ

കെ സുധാകരൻ ഇനിയും കാത്തിരിക്കണം; കോൺഗ്രസ് രണ്ടാം ഘട്ടപട്ടികയിൽ കണ്ണൂർ ഉണ്ടാവില്ല

സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ

ഇറാന്‍റെ ഇന്‍റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഇറാൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വരും, ഓരോ സ്ഥലത്തും കഴിവുള്ള സ്ഥാനാര്‍ത്ഥികള്‍ ഒന്നിൽ കൂടുതൽ; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ തര്‍ക്കമില്ല : രമേശ് ചെന്നിത്തല

രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും കണ്ണൂര്‍ ഉണ്ടാകില്ല; കെ. സുധാകരനോട് കാത്തിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം

ബിജെപിയിലേക്ക് വന്നത് മോദിജി കാരണം, ആരുടെ കൂടെയാണ് നിൽക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്: റോബിൻ രാധാകൃഷ്‍ണൻ

ഇസ്രായേലിനു വേണ്ടി ചാരവൃത്തി നടത്തി; മൊസാദ് ചാരനെ വധിച്ച് ഇറാൻ

എറണാകുളത്ത് ഏഴ് മണ്ഡലങ്ങളിൽ എഎപി, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു