ടേബിള്‍ ടെന്നീസില്‍ നിരാശ; ശരത്-മനിക സഖ്യം പുറത്ത്

ടോക്കിയോ ഒളിമ്പിക്സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് നിരാശയോടെ തുടക്കം. മിക്സഡ് ഡബിള്‍സില്‍ ശരത് കമല്‍- മനിക ബത്ര സഖ്യം പുറത്തായി. പ്രീ-ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയിയുടെ യുന്‍ ലിന്‍- ചിങ് ചെങ് സഖ്യത്തോടാണ് ഇന്ത്യന്‍ കൂട്ടുകെട്ട് കീഴടങ്ങിയത്. എതിരില്ലാത്ത നാല് ഗെയിമുകള്‍ക്കായിരുന്നു ചൈനീസ് തായ്പേയ് ടീമിന്റെ ജയം, സ്‌കോര്‍: 8-11, 6-11, 5-11, 4-11. ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുണ്ടായിരുന്നു ഇനമായിരുന്നു ടേബിള്‍ ടെന്നീസ് മിക്സഡ് ഡബില്‍സ്.

ആദ്യ ഗെയിമിലൊഴിച്ച് ഇന്ത്യന്‍ ജോടിക്ക് തായ്പേയ് എതിരാളികള്‍ക്കെതിരെ പൊരുതി നില്‍ക്കാന്‍ സാധിച്ചില്ല. ലോക റാങ്കില്‍ ഒന്നാം സ്ഥാനത്തുള്ള യുന്‍ ലിന്നും ചിങ് ചെങ്ങും പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ നിഷ്പ്രഭരായി. റാങ്കിങ്ങില്‍ 19-ാം സ്ഥാനത്തുള്ള ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ കടുത്ത എതിരാളികളെ ലഭിച്ചെന്ന് പറയാം.

മനികയ്ക്ക് ഇന്ന് ഉച്ചയ്ക്ക് 12.15 സിംഗിള്‍സ് മത്സരമുണ്ട്. ബ്രിട്ടന്റെ ടിന്‍ ടിന്‍ ഹോയാണ് മനികയുടെ എതിരാളി. മറ്റൊരു വനിതാ താരം സുതിര്‍ത്ഥ മുഖര്‍ജി സ്വീഡന്റെ ലിന്‍ഡ ബെര്‍ഗ്സ്ട്രോമുമായി ഏറ്റുമുട്ടും. ആദ്യ റൗണ്ടില്‍ ബൈ കിട്ടിയ ജി. സത്യന് പ്യൂര്‍ട്ടോറിക്കയുടെ ബ്രയാന്‍ അഫാന്‍ഡര്‍ പ്രതിയോഗി. ശരത് കമലിനും ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചിരുന്നു. പോര്‍ച്ചുഗലിന്റെ തിയാഗോ അപോലോണിയുമായി ശരത് അടുത്ത വട്ടത്തില്‍ കൊമ്പുകോര്‍ക്കും.

Latest Stories

ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ നായികയായി, അത് നടക്കില്ല ഞാന്‍ വീട്ടില്‍ പോണു എന്ന് പറഞ്ഞ് ഒരൊറ്റ പോക്ക്.. എട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാണുന്നത്: ഭാഗ്യലക്ഷ്മി

ചില സിനിമകള്‍ ചെയ്യാന്‍ ഭയമാണ്, പലതും ഉപേക്ഷിക്കേണ്ടി വന്നു, അച്ഛനും അമ്മയ്ക്കും അതൊന്നും ഇഷ്ടമല്ല: മൃണാള്‍ ഠാക്കൂര്‍

ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണം; അല്ലെങ്കില്‍ നിയമനടപടി; വ്യാജപ്രചരണത്തില്‍ ശോഭ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസയച്ച് ഗോകുലം ഗോപാലന്‍

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ