വിനേഷിന്റെ കാര്യത്തിൽ അതിനിർണായക തീരുമാനം, കോടതി വിധി ഉടൻ; പ്രാർത്ഥനയിൽ ഇന്ത്യൻ കായിക ലോകം

പാരിസ് ഒളിമ്പിക്സ് അയോഗ്യതക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വാദം പൂർത്തിയായിരിക്കുയാണ്. വിനീഷിന് അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ കായിക പ്രേമികൾ ഒന്നടങ്കം ഇരിക്കുന്നത്. വെള്ളിമെഡൽ പങ്കിടണം എന്ന ആവശ്യമാണ് വിനേഷ് ഫോഗാട്ട് പറഞ്ഞിരിക്കുന്നത്.

ഓൺലൈനായിട്ടാണ് വാദത്തിൽ വിനേഷ് പങ്കെടുത്തത്. വിനേഷിനായി സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ ഹാജരായി. താരത്തിന് അനുകൂലമായ വിധി ഉണ്ടായത് അത് വലിയ ഒരു പോരാട്ടത്തിന് ശേഷം കിട്ടിയ അംഗീകാരമായി അതിനെ കണക്കാക്കാൻ സാധിക്കും. ഇന്ത്യൻ കായിക മേഖലയിൽ നിന്ന് ഒരുപാട് പ്രമുഖർ സംഭവത്തിൽ താരത്തിന് പിന്തുണ പ്രഖ്യാപിക്കിച്ചിരുന്നു.

50 കിലോ ഫ്രീസ്റ്റൈലിന്റെ ഫൈനൽ മത്സരത്തിൽ പ്രവേശിച്ചതിന് ശേഷം നടത്തിയ 50കിലോ ഭാരം തെളിയിക്കുന്ന പരിശോധനയിൽ കേവലം 100 ഗ്രാം വ്യത്യാസത്തിൽ പരാജയപ്പെട്ടു. ബോക്‌സർ വിജേന്ദർ സിങ്ങ് അടക്കമുള്ള പലരും ഇതിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. ഗോഥയിലും പുറത്തും പലരോടും പല വ്യവസ്ഥയോടും മല്ലിട്ട് മത്സരിച്ചാണ് വിനേഷ് ഈ നേട്ടങ്ങളൊക്കെ സ്വന്തമാക്കിയത്. പാരീസ് ഒളിമ്പിക്‌സിൽ നിന്നുള്ള അയോഗ്യതയെ തുടർന്ന് നിരാശയാലും ഹൃദയം തകർന്നും ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

അതിനിടയിൽ ഭാരം കൂടിയതുമായ ബന്ധപ്പെട്ട് സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വൈറലാവുകയാണ്. ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഒരു വാർത്ത പങ്കുവെച്ചു അദ്ദേഹം എക്‌സിൽ കുറിച്ചു: “സെമി ഫൈനൽ വിജയത്തിന് ശേഷം ഫോഗട്ട് എങ്ങനെയാണ് അമിതഭാരമുള്ളതെന്ന് കാണാൻ നിങ്ങൾ ഇന്ത്യൻ എക്സ്പ്രസ്സ് സ്റ്റോറി വായിക്കുക. ഇന്ത്യൻ ഉദ്യോഗസ്ഥർ അവൾക്ക് കുറച്ച് ORS നൽകി, അത് അവളുടെ ഭാരം 52.7 കിലോ ആയി വർദ്ധിപ്പിച്ചു! അവൾ ഒറ്റരാത്രികൊണ്ട് 2.7 കിലോഗ്രാം കുറയുമെന്ന് അവർ പ്രതീക്ഷിച്ചു, അതിനായി അവളെ രാത്രി മുഴുവൻ വർക്ക്ഔട്ടിനായി നിർദ്ദേശം നൽകി. ഈ അശ്രദ്ധ! മനഃപൂർവമോ?”

പാരീസിൽ ഫോഗട്ട് ചരിത്രനേട്ടം കുറിച്ചത് 50 കിലോഗ്രാം ഫ്രീസ്റ്റൈലിണെങ്കിലും അത് അവരുടെ ഇഷ്ട വിഭാഗമായിരുന്നില്ലെന്നതാണ് ഇതിൽ ശ്രദ്ധേയമായ കാര്യം. തന്റെ ഇഷ്ടവിഭാഗമായ 53 കിലോയിൽ നിന്ന് 50-ലേക്ക് ഭാരം കുറച്ചാണ് ഫോഗട്ട് ഇത്തവണ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി അധികാരികളോട് നടത്തിയ പോരാട്ടവും പരിക്കുമാണ് വിനേഷിനെ 50 കിലോ വിഭാഗത്തിൽ മത്സരിപ്പിക്കുന്നതിലേക്ക് മാറ്റിയത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്