ബ്രസീല്‍ തോറ്റതു കണ്ട് ആഘാതം; തലച്ചോറില്‍ രക്തം കട്ടപിടിച്ച് ഫുട്ബോള്‍ താരം ഗുരുതരാവസ്ഥയില്‍

ബ്രസീല്‍ തോറ്റതു കണ്ട് ആഘാതത്തില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ച് ഫുട്ബോള്‍ താരം ഗുരുതരാവസ്ഥയില്‍. കാക്കനാട് പാറയ്ക്കാമുകള്‍ കളപ്പുരയ്ക്കല്‍ കെ.പി അക്ഷയ് (അച്ചു-23) ആണ് ചികിത്സയില്‍ കഴിയുന്നത്.

ബ്രസീല്‍ ആരാധകനായ യുവാവ്, ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം സുഹൃത്തുക്കള്‍ക്കൊപ്പം പാറയ്ക്കാമുകളിലെ ബിഗ് സ്‌ക്രീനില്‍ കാണുമ്പോളായിരുന്നു സംഭവം. ലോകകപ്പില്‍ ബ്രസീല്‍ പുറത്താകുന്ന ഘട്ടത്തില്‍ കടുത്ത നിരാശയിലായ അക്ഷയ് കളി കാണുന്ന സ്ഥലത്ത് തന്നെ കിടന്നു.

ക്ഷീണം മാറാന്‍ കിടന്നു എന്നാണ് സുഹൃത്തുകള്‍ വിചാരിച്ചത്. പക്ഷേ, രാവിലെയായിട്ടും വിളിച്ചിട്ട് എഴുന്നേല്‍ക്കാതെ വന്നപ്പോളാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ അമിത രക്തസമ്മര്‍ദം മൂലം തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്നും ഗുരുതരാവസ്ഥയാണെന്നും കണ്ടെത്തി.

ജീവന്‍ രക്ഷിക്കാന്‍ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം. 18 ലക്ഷത്തോളം രൂപ ചെലവ് വരുന്നതാണ് ചികിത്സ. നിര്‍ധന കുടുംബത്തിലെ അംഗമായ അക്ഷയുടെ ജീവന്‍ രക്ഷിക്കാന്‍ നാട് കൈകോര്‍ത്തിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ക്ലബ്ബുകള്‍ക്കു വേണ്ടി കളിക്കുന്ന ഫുട്‌ബോള്‍ താരത്തിനായി നാട്ടുകാര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ