ഷൊയ്ബ് മാലികിന്റെ മൂന്നാം വിവാഹം: ഒറ്റവാക്കില്‍ പ്രതികരിച്ച് സാനിയ മിര്‍സ

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞതിനു പിന്നാലെയുള്ള ടെന്നീസ് താരം സാനിയ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍. പാക് നടി സന ജാവേദും മാലിക്കും തമ്മിലുള്ള വിവാഹം കഴിഞ്ഞദിവസം നടന്നിരുന്നു. പിന്നാലെയാണ് ഇരുവരും തമ്മില്‍ നേരത്തെ തന്നെ വിവാഹ മോചനം നേടിയിരുന്നെന്ന വാര്‍ത്ത പുറത്തുവരുന്നത്.

റിഫ്‌ളക്ട് (Reflect) എന്ന തലക്കെട്ടോടെയാണ് തന്‍റെ ചിത്രം സാനിയ പോസ്റ്റ് ചെയ്തത്. സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച തന്റെ ചിത്രത്തിനൊപ്പമാണ് ഒറ്റ വാക്കിലുള്ള പ്രതികരണം നടത്തിയത്. പിന്നാലെ നിരവധി ആരാധകരാണ് സാനിയയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

2010ല്‍ ഹൈദരാബാദിലായിരുന്നു മാലിക്ക്-സാനിയ വിവാഹം. 2018-ല്‍ ഇരുവര്‍ക്കും ഒരു മകന്‍ ജനിച്ചു. തുടര്‍ന്ന് 2022-ലാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു. മകന്‍ ഇസാന്‍ ഇപ്പോള്‍ സാനിയയ്‌ക്കൊപ്പമാണ് ഉള്ളത്.

മാലികിന്‍റെ മൂന്നാം വിവാഹമാണ് ഇത്. ആയിഷ സിദ്ദിഖിയായിരുന്നു മാലിക്കിന്റെ ആദ്യ ഭാര്യ. സാനിയയുമായുള്ളത് മാലികിന്‍റെ രണ്ടാം വിവാഹമായിരുന്നു. ഇരുവരും തമ്മില്‍ വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മാലിക് മൂന്നാമതും വിവാഹിതനായത്.

Latest Stories

150 പവനും കാറും വേണം; നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍

തേപ്പ് കിട്ടിയോ? സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം! ചര്‍ച്ചയാകുന്നു

IPL 2024: അവൻ ഉള്ളിടത് ഞങ്ങൾ വേണ്ട, മുംബൈ ഇന്ത്യൻസ് പരിശീന സെക്ഷനിൽ നടന്നത് അപ്രതീക്ഷിത സംഭവങ്ങൾ; ഞെട്ടലിൽ ആരാധകർ

തബു ഹോളിവുഡിലേക്ക്; ഒരുങ്ങുന്നത് 'ഡ്യൂൺ പ്രീക്വൽ'

മഞ്ഞപ്പിത്തം; നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

നീയൊക്കെ നായകനെന്ന നിലയില്‍ എന്തെങ്കിലും നേടിയിട്ടുണ്ടോ..; ഹാര്‍ദ്ദിക്കിനെ വിമര്‍ശിച്ച ഡിവില്ലിയേഴ്‌സിനെയും പീറ്റേഴ്‌സണെയും അടിച്ചിരുത്തി ഗംഭീര്‍

ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍

'രാജ്യസുരക്ഷയ്ക്ക് ഭീഷണി'; എല്‍ടിടിഇ നിരോധനം അഞ്ചു വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

'ഉടൻ വിവാഹം കഴിക്കേണ്ടി വരും'; സ്വകാര്യ വിശേഷങ്ങളുമായി റായ്ബറേലിയാകെ നിറഞ്ഞ് രാഹുൽ ഗാന്ധി

വടകര യുഡിഎഫിന്റെ ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നു; വര്‍ഗീയ സ്ത്രീവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്