'മനു ഭാക്കറിനെ ഷൂട്ടിംഗ് രംഗത്തേക്ക് കൊണ്ടുവന്നതില്‍ പശ്ചാത്തപിക്കുന്നു, പകരം ഒരു ക്രിക്കറ്റ് താരമാക്കി മാറ്റിയാല്‍ മതിയായിരുന്നു'

ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാക്കറിനെ ഷൂട്ടിംഗ് രംഗത്തേക്ക് കൊണ്ടുവന്നതില്‍ താനിപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്ന് താരത്തിന്റെ പിതാവ് രാം കിഷന്‍. ഖേല്‍ രത്ന പുരസ്‌കാരത്തിന് മനു ഭാക്കറിനെ പരിഗണിക്കാത്തത് വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ നാലുവര്‍ഷമായി അവള്‍ പദ്മശ്രീയടക്കമുള്ള വിവിധ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കുന്നുണ്ട്. എങ്ങനെയാണ് ഈ വര്‍ഷം അപേക്ഷിക്കാതിരിക്കുന്നത്? കഴിഞ്ഞ വര്‍ഷങ്ങളിലായി 49 കാഷ് അവാര്‍ഡുകള്‍ക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും എന്നാല്‍ എല്ലാം തള്ളി.

ഷൂട്ടിംഗ് രംഗത്തേക്ക് മനു ഭാക്കറിനെ കൊണ്ടുവന്നതില്‍ ഇപ്പോള്‍ ഞാന്‍ പശ്ചാത്തപിക്കുകയാണ്. പകരം ഒരു ക്രിക്കറ്റ് താരമാക്കി മാറ്റിയാല്‍ മതിയായിരുന്നു. അങ്ങനെയെങ്കില്‍ എല്ലാ പുരസ്‌കാരങ്ങളും അവളുടെ വഴിയേ വന്നേനെ.

ഒരു ഒളിമ്പിക്സില്‍ രണ്ട് മെഡലുകള്‍ ആരും നേടിയിട്ടില്ല. ഇതില്‍ കൂടുതല്‍ എന്താണ് എന്റെ മകള്‍ രാജ്യത്തിനായി ചെയ്യേണ്ടതെന്നാണ് പ്രതീക്ഷിക്കുന്നത്? സംഭവത്തില്‍ മനു നിരാശയിലാണ്. ഇത്രയും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മനുവിനെ ഖേല്‍ രത്നക്ക് പരിഗണിക്കുന്നില്ലെങ്കില്‍ പുരസ്‌കാര കമ്മിറ്റിയില്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നില്ലെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതമാകുകയാണ്. അല്ലെങ്കില്‍ ചിലരുടെ ഉത്തരവ് പിന്തുടരുകയാണ്- രാം കിഷന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്