ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ചിനെ വീഴ്ത്തി നദാല്‍ സെമിയില്‍

ഫ്രഞ്ച് ഓപ്പണില്‍ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി സ്പെയിനിന്റെ റാഫേല്‍ നദാല്‍ സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലിലെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാല്‍ വിജയം നേടിയത്. സ്‌കോര്‍:6-2, 4-6, 6-2, 7-6.

മത്സരത്തിലെ ആദ്യസെറ്റ് 6-2 എന്ന സ്‌കോറിന് നദാലാണ് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ ജോക്കോവിച്ച് ശക്തമായി തിരിച്ചു വന്നു. 6-4ന് ജോക്കോ സെറ്റ് സ്വന്തമാക്കി. എന്നാല്‍, മൂന്നാം സെറ്റ് 6-2ന് വരുതിയിലാക്കി നദാല്‍ തിരിച്ചടിച്ചു.

നാലാം സെറ്റില്‍ 6-6 എന്ന സ്‌കോറിന് ഇരുവരും സമനിലപാലിച്ചു. തുടര്‍ന്ന് ടൈബ്രേക്കറില്‍ തകര്‍പ്പന്‍ കളി പുറത്തെടുത്ത നദാല്‍ മത്സരം സ്വന്തമാക്കി.

സെമിഫൈനലില്‍ നദാല്‍ ലോക മൂന്നാം നമ്പര്‍താരമായ അലക്‌സാണ്ടര്‍ സ്വെരേവിനെ നേരിടും. ജൂണ്‍ മൂന്നിനാണ് സൈമി ഫൈനല്‍. 2005ലെ കിരീടനേട്ടത്തിന് ശേഷം പാരീസ് മണ്ണില്‍ കളിച്ച 113 മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് നദാല്‍ തോറ്റത്.

കരിയറിലെ 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് നദാല്‍ ലക്ഷ്യം വെയ്ക്കുന്നത്. നിലവില്‍ ലോകത്തില്‍ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷതാരം നദാലാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ