സാനിയയും മാലിക്കും വിവാഹ മോചിതരായിട്ട് മാസങ്ങള്‍, എല്ലാം സ്വകാര്യമായി വെച്ചു; വെളിപ്പെടുത്തല്‍

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായി മാസങ്ങള്‍ക്കു മുമ്പേ രണ്ടാം ഭാര്യ സാനിയ മിര്‍സ വിവാഹ മോചിതയായിരുന്നെന്ന് വെളിപ്പെടുത്തല്‍. മാലിക് മൂന്നാമതും വിവാഹിതനായതിനു പിന്നാലെയാണ് സാനിയയുടെ കുടുംബം ഇക്കാര്യം വെളിപ്പെടുത്തിയത്.

വ്യക്തിപരമായ വിവരങ്ങള്‍ സ്വകാര്യമാക്കി വയ്ക്കാന്‍ സാനിയ എല്ലായ്‌പ്പോഴും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നു. സാനിയയും ഷൊയ്ബും വിവാഹമോചിതരായിട്ട് കുറച്ചു മാസങ്ങളായി. പുതിയ യാത്രയില്‍ ഷൊയ്ബിനു സാനിയയുടെ ആശംസകള്‍- സാനിയയുടെ സഹോദരി അനം മിര്‍സ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

2010ല്‍ ഹൈദരാബാദിലായിരുന്നു മാലിക്ക്-സാനിയ വിവാഹം. 2018-ല്‍ ഇരുവര്‍ക്കും ഒരു മകന്‍ ജനിച്ചു. തുടര്‍ന്ന് 2022-ലാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു. മകന്‍ ഇസാന്‍ ഇപ്പോള്‍ സാനിയയ്‌ക്കൊപ്പമാണ് ഉള്ളത്.

പാക് നടി സന ജാവേദിനെയാണ് മാലിക് മൂന്നാമതായി വിവാഹം ചെയ്തത്. ആയിഷ സിദ്ദിഖിയായിരുന്നു മാലിക്കിന്റെ ആദ്യ ഭാര്യ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ