IPL 2025: പന്തിന്റെ കാര്യം പറഞ്ഞ് ഗവാസ്‌കര്‍ പാജി നിരാശനായി, എന്താണ് ക്യാപ്റ്റാ നോക്കികളിച്ചൂടെ, വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം

ഐപിഎലില്‍ ബാറ്റിങ്ങിലെ മോശം ഫോമിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്തിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. രാജസ്ഥാന്‍ റോയല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഒമ്പത് പന്തുകള്‍ നേരിട്ട പന്ത് വെറും മൂന്ന് റണ്‍സ് മാത്രമെടുത്താണ് പുറത്തായത്. ആദ്യ ബോളില്‍ തന്നെ ഒരു എല്‍ബിഡബ്യൂവില്‍ നിന്നും രക്ഷപ്പെട്ട താരം പിന്നീട് കുറച്ചുബോളുകളില്‍ പിടിച്ചുനിന്നു. എന്നാല്‍ വാനിന്ദു ഹസരങ്ക ഏറിഞ്ഞ എട്ടാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച് നല്‍കി താരം പുറത്താവുകയായിരുന്നു. ഈ സീസണില്‍ ഇത് നാലാം തവണയാണ് കുറഞ്ഞ സ്‌കോറില്‍ എല്‍എസ്ജി ക്യാപ്റ്റന്‍ പുറത്താവുന്നത്.

റിഷഭ് പന്ത് കഴിവുകള്‍ ധാരാളമുളള കളിക്കാരനാണ്‌. ഉടന്‍ തന്നെ പോയി റിവേഴ്‌സ് സ്വീപ് കളിക്കേണ്ട ആവശ്യമില്ല. എന്നിട്ടും അദ്ദേഹം അത് ചെയ്യുന്നു. അതുകൊണ്ടാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്കിടെ സുനില്‍ ഗവാസ്‌കര്‍ അസ്വസ്ഥനായത്. നേരിട്ടുളള ബാറ്റ് ക്രിക്കറ്റില്‍ റണ്‍സ് നേടാന്‍ പന്തിന് വളരെയധികം കഴിവുണ്ടെന്ന് അദ്ദേഹത്തിന് പോലുമറിയാം. അപ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം അത് ചെയ്യാത്തത്. എന്തുക്കൊണ്ടാണ് അദ്ദേഹം ഇത്തരമൊരു രീതി തിരഞ്ഞെടുക്കുന്നത്, മനോജ് തിവാരി പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിനെതിരെ രണ്‍സ് ജയമാണ് അവസാന ഓവറില്‍ എല്‍എസ്ജി നേടിയത്. ലഖ്‌നൗ ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി നിശ്ചിത ഓവറില്‍ 178 റണ്‍സ് എടുക്കാനേ രാജസ്ഥാന് സാധിച്ചൂളളൂ. ജയ്‌സ്വാള്‍ (74), വൈഭവ് സൂര്യവംശി (34), റിയാന്‍ പരാഗ് (39) തുടങ്ങിയവര്‍ ആര്‍ആറിനായി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ലഖ്‌നൗവിനായി എയ്ഡന്‍ മാര്‍ക്രവും (66), ആയുഷ് ബദോണിയും (50), അബ്ദുള്‍ സമദും (30) തിളങ്ങിയതോടെയാണ് അവര്‍ക്ക് രാജസ്ഥാനെതിരെ മികച്ച സ്‌കോര്‍ നേടാനായത്.

Latest Stories

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി

'ബലാത്സംഗ കേസിലെ പ്രതിയെ പാലക്കാട്‌ മണ്ഡലം ഇനിയും ചുമക്കണോ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

'രാഹുലിനെ പുറത്താക്കിയ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്'; കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് സന്ദീപ് വാര്യർ