'ഞാൻ ജീൻസ് ധരിച്ച് തന്നെ കളിക്കും!' മാഗ്നസ് കാൾസണ് മുന്നിൽ മുട്ടുമടക്കി ചെസ്സ് ഫെഡറേഷൻ

ജീൻസ് ധരിച്ചതിന് ആദ്യം പിഴ ചുമത്തുകയും പിന്നീട് വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്ത മാഗ്നസ് കാൾസൺ FIDE-യെ തങ്ങളുടെ നിയമത്തിൽ മാറ്റതിരുത്തലുകൾ വരുത്താൻ നിർബന്ധിതമാക്കി. “FIDE വേൾഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ മാഗ്നസ് കാൾസൺ പങ്കെടുക്കുമെന്ന് സ്ഥിരീകരിക്കുന്നതിൽ FIDE സന്തോഷിക്കുന്നു.” ലോക ചെസ്സ് ബോഡി തിങ്കളാഴ്ച പോസ്റ്റ് ചെയ്തു. “ഇത് ചെസ്സ് ലോകത്തെ സംബന്ധിച്ചിടത്തോളം വലിയ വാർത്തയാണ്. നിലവിലെ ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻ തൻ്റെ കിരീടം നിലനിർത്താനും മറ്റൊരു കിരീടം ലക്ഷ്യമിട്ട് ന്യൂയോർക്കിൽ നടക്കുന്ന മത്സരത്തിൽ മത്സരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.” FIDE പറഞ്ഞു.

ലോക ഒന്നാം നമ്പർ താരമായ കാൾസൺ, ‘ജീൻസ്’ ധരിച്ചതിന് ശിക്ഷിക്കപ്പെട്ടപ്പോൾ, മൂന്ന് റൗണ്ടുകൾ കൂടി ശേഷിക്കെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് നഷ്ടമായിരുന്നു. ഇത് പ്രിൻസിപ്പിൾസിന്റെ കാര്യമാണെന്ന് പറഞ്ഞ് കാൾസൺ പ്രതിഷേധവുമായി ഇറങ്ങിപ്പോയി. FIDE അതിൻ്റെ ഡ്രസ് കോഡിൽ ഇളവിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, കാൾസൺ തൻ്റെ ഉദ്ദേശ്യങ്ങൾ വ്യക്തമാക്കി: “ഓ, ഞാൻ തീർച്ചയായും നാളെ ജീൻസിലാണ് കളിക്കുന്നത്.” നോർവീജിയൻ സൂപ്പർ ജിഎം പറഞ്ഞു.

താൻ പ്രമോട്ട് ചെയ്യുന്ന ആപ്പായ ‘ടേക്ക്, ടേക്ക്, ടേക്ക്’ എന്ന പോഡ്‌കാസ്റ്റിൽ ലെവി റോസ്മാനോട് സംസാരിച്ച കാൾസൺ, ബ്ലിറ്റ്സ് ഇവൻ്റിലും പങ്കെടുക്കേണ്ടതില്ലെന്ന് താൻ ആദ്യം ചിന്തിച്ചിരുന്നെന്നും എന്നാൽ FIDE പ്രസിഡൻ്റ് അർക്കാഡി ഡ്വോർകോവിച്ചുമായി സംസാരിച്ചതിന് ശേഷം ഒരു പുനർവിചിന്തനമുണ്ടായെന്നും പറഞ്ഞു. “ഞങ്ങൾ ഇന്നലെ ഒരുപാട് ചർച്ചകൾ നടത്തി. FIDE പ്രസിഡൻ്റ് ഡ്വോർകോവിച്ചുമായി ഞങ്ങൾക്ക് നല്ല ബന്ധമുണ്ട്. ഡ്വോർകോവിച്ചിനോടും പ്രധാന സ്പോൺസറായ ടർലോവിനോടും സംസാരിക്കുമ്പോൾ, ഞങ്ങൾക്ക് ഫലപ്രദമായ ചില ചർച്ചകൾ നടത്താൻ കഴിയുമെന്ന് തോന്നി. ദിവസാവസാനം, ഞാൻ കളിക്കാൻ തീരുമാനിച്ചു.” കാൾസൺ പറഞ്ഞു.

“നിയമങ്ങളിൽ ചെറിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. നിയമങ്ങളുടെ അക്ഷര വായനക്കപ്പുറം അവ എപ്പോഴും അതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചായിരിക്കണമെന്ന് ഞാൻ കരുതുന്നു. “ഇപ്പോൾ സംഭവിക്കുന്നത് മധ്യസ്ഥർക്ക് കോമൺസെൻസ് ഉപയോഗിക്കാൻ കുറച്ച് ഇടമുണ്ടാകും.” കാൾസൺ പറഞ്ഞു. ” ലോക റാപ്പിഡ് ചാമ്പ്യൻഷിപ്പിനായി ജീൻസ് ധരിച്ച് താൻ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് കാൾസൺ ഉറച്ചുനിൽക്കുന്നു.

“തീർച്ചയായും, എനിക്ക് (ജീൻസ്) മാറാമായിരുന്നു. പക്ഷേ ഞാൻ അത് ആഗ്രഹിക്കുന്നില്ല. ലംഘനം പോലും സാധ്യമല്ലാത്തതിന് അവർ നൽകാൻ പോകുന്ന ശിക്ഷ അവിശ്വസനീയമാംവിധം കഠിനമാണെന്ന് ഞാൻ കരുതുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കസാക്കിസ്ഥാനിൽ, എൻ്റെ സ്വന്തം തെറ്റ് കാരണം, ഞാൻ ഒരു സ്കീ യാത്രയിൽ നിന്ന് വരുമ്പോൾ വൈകി, ട്രാഫിക്കിൽ കുടുങ്ങി വിയർത്ത പാൻ്റ് ധരിക്കേണ്ടി വന്നു. അത്എ മാറാനുള്ള സമയം എനിക്ക് കിട്ടിയിരുന്നില്ല. എനിക്ക് പെട്ടെന്ന് അവിടെയെത്താൻ ആഗ്രഹമുണ്ടായിരുന്നത് കൊണ്ട് അതെ പാന്റ്സ് ധരിച്ച് മത്സരിക്കുകയും അടുത്ത കളിയിൽ അത് മാറ്റുകയും ചെയ്തു.” കാൾസൺ കൂട്ടിച്ചേർത്തു.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്