'ഒരു വൃക്കയുമായി ജീവിച്ചാണ് ഞാന്‍ ലോകത്തിന്റെ ഉന്നതിയില്‍ എത്തിയത്'; വെളിപ്പെടുത്തലുമായി അഞ്ജു ബോബി ജോര്‍ജ്

ലോക അത് ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ താരമാണ് അഞ്ജു ബോബി ജോര്‍ജ്. ഇപ്പോഴിതാ അഞ്ജു ബോബി ജോര്‍ജ് നടത്തിയ പുതിയ വെളിപ്പെടുത്തല്‍ കായികപ്രേമികളെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു വൃക്കയുമായി ജീവിച്ചാണ് താന്‍ ലോകതലത്തില്‍ ഉന്നതിയിലെത്തിയതെന്ന് അഞ്ജു ബോബി ജോര്‍ജ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.

“വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ വളരെ കുറച്ചുപേരില്‍ ഒരാളാകാന്‍ ഭാഗ്യം ലഭിച്ചവളാണ് ഞാന്‍. വേദനസംഹാരികള്‍ പോലും അലര്‍ജിയാണ്. ഒരുപാട് പരിമിതികളുണ്ടായിരുന്നു, എന്നിട്ടും നേട്ടമുണ്ടാക്കി.” കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു, അത് ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്ത് അഞ്ജു ബോബി ജോര്‍ജ് ട്വീറ്റ് ചെയ്തു.

ജനിച്ചപ്പോള്‍ തന്നെ അഞ്ജുവിന് ഒരു വൃക്ക മാത്രമേയുണ്ടായിരുന്നുള്ളൂ. സ്‌കൂള്‍, കോളജ് തലത്തിലും സീനിയര്‍ ദേശീയ മത്സരങ്ങളിലും നിരവധി മെഡലുകള്‍ നേടിയപ്പോള്‍ ഇക്കാര്യമറിയില്ലായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പോയപ്പോള്‍ സ്‌കാന്‍ ചെയ്തിരുന്നു. അപ്പോഴാണ് തനിക്ക് ഒരു വൃക്ക മാത്രമേ ഉള്ളൂ എന്ന കാര്യം അറിയുന്നത്.

കായികമന്ത്രി കിരണ്‍ റിജിജു അഞ്ജുവിന്റെ പരിശ്രമങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തി. ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ താരമെന്ന നിലയില്‍ ഏറെ അഭിമാനമുണ്ടെന്നും കഠിന പ്രയത്നത്തിന്റെയും അദ്ധ്വാനത്തിന്റെയും ഫലമാണ് അഞ്ജുവിന്റെ നേട്ടങ്ങളെന്നും കിരണ്‍ റിജിജു റിട്വീറ്റ് ചെയ്തു.

Latest Stories

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം