ഷൊയിബ് മാലിക്കുമായുള്ള വിവാഹമോചനം: മറ്റൊരു നിഗൂഢ സന്ദേശം പങ്കുവെച്ച് സാനിയ മിര്‍സ

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് പാകിസ്ഥാന്‍ നടി സന ജാവേദുമായുള്ള വിവാഹത്തിന് ശേഷം കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയുടെ ടെന്നീസ് സെന്‍സേഷന്‍ സാനിയ മിര്‍സ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സാനിയയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമായിരുന്നു മാലിക്കിന്റെ മൂന്നാം വിവാഹം.

2010ല്‍ വിവാഹിതരായ മിര്‍സയും മാലിക്കും മാലിക്കിന്റെ വിവാഹേതര ബന്ധങ്ങള്‍ കാരണം വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹ വാര്‍ത്തയുമായി മാലിക് രംഗത്തുവരികയും പിന്നലെ സാനിയയുടെ സഹോദരിയുടെ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രതികരണവും ഈ ഊഹാപോഹങ്ങളെ സത്യമാക്കി.

ഇപ്പോഴിതാ ഏറ്റവും പുതിയ സംഭവ വികാസങ്ങളില്‍ സാനിയ മിര്‍സ മറ്റൊരു നിഗൂഢ പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. ‘ചെറിയ കാര്യങ്ങള്‍ ആസ്വദിക്കൂ’ എന്ന് എഴുതിയ ചായക്കപ്പിന്റെ ഒരു ചിത്രം സാനിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കിട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, സാനിയ തന്റെ മകനും മരുമകളും ഉള്‍ക്കൊള്ളുന്ന ഒരു ഫോട്ടോ പങ്കിട്ടു ‘ലൈഫ്ലൈനുകള്‍’ എന്നാണ് കുറിച്ചത്.

ടെന്നീസില്‍നിന്നും വിരമിച്ച സാനിയ വനിതാ പ്രീമിയര്‍ ലീഗിന്റെ ആദ്യ പതിപ്പിന് മുമ്പ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആര്‍സിബി) വനിതാ ടീമിന്റെ മെന്ററായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സീസണില്‍ വെറും 2 വിജയങ്ങളുമായി ആര്‍സിബി നാലാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്. വരാനിരിക്കുന്ന സീസണിലും ഈ റോളില്‍ തുടരാന്‍ സാനിയ തീരുമാനിക്കുമോയെന്നത് കൗതുകകരമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ