ഡയമണ്ട് ലീഗ്: നേരിയ വ്യത്യാസത്തില്‍ സ്വര്‍ണ്ണം കൈവിട്ട് നീരജ് ചോപ്ര

ഡയമണ്ട് ലീഗ് ഫൈനല്‍സില്‍ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് വെള്ളി. 83.80 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനമുറപ്പിച്ചത്. 0.44 മീറ്ററിന്റെ വ്യത്യാസത്തിലാണ് നീരജിന് സ്വര്‍ണം നഷ്ടമായത്.

ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജിനാണ് സ്വര്‍ണ്ണ (84.24 മീറ്റര്‍). 83.74 മീറ്റര്‍ പിന്നിട്ട ഫിന്‍ലന്‍ഡ് താരം ഒലിവര്‍ ഹെലന്‍ഡര്‍ മൂന്നാമതെത്തി.

രണ്ടാം ശ്രമത്തിലാണ് നീരജ് 83.80 മീറ്റര്‍ ദൂരം പിന്നിട്ടത്. അവസാന ശ്രമത്തിലാണ് യാക്കൂബ് വാല്‍ഡെജ് 84.24 മീറ്റര്‍ പിന്നിട്ടതെങ്കിലും ആദ്യ ശ്രമം (84.01 മീറ്റര്‍) തന്നെ ഒന്നാം സ്ഥാനം ഉറപ്പിക്കുന്നതായി.

ദോഹയില്‍ സ്വര്‍ണം നേടിയ 88.67 മീറ്ററാണ് സീസണില്‍ നീരജിന്റെ മികച്ച പ്രകടനം. 89.94മീറ്റര്‍ കരിയറിലെ മികച്ച ദൂരവും. ഏഷ്യന്‍ ഗെയിംസാണ് നീരജിന്റെ അടുത്ത ലക്ഷ്യം.

Latest Stories

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്

കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് റാലി പ്രസംഗത്തിനെതിരെ ഇഡി; പ്രസംഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി

കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം, എങ്കിലും ജനപ്രീതിയില്‍ മമ്മൂട്ടി മുന്നില്‍ തന്നെ; പിന്നാലെ മോഹന്‍ലാലും താരങ്ങളും, ലിസ്റ്റ് ഇങ്ങനെ..

കാല്‍മുട്ട് കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തു, വെട്ടിക്കൊലപ്പെടുത്താനും ശ്രമം; ഭാര്യയെ വനത്തിലെത്തിച്ച് വധിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

മെസിയുമായി താരതമ്യപ്പെടുത്തിയാൽ റൊണാൾഡോ എത്രയോ മുകളിലാണ്, സത്യം അറിയാവുന്നവർ പോലും അംഗീകരിക്കില്ല എന്ന് മാത്രം; ഇതിഹാസം പറയുന്നത് ഇങ്ങനെ

'എന്റെ പിഴ'; അവയവം മാറി ശസ്ത്രക്രിയ ചെയ്തത് തൻ്റെ പിഴവുകൊണ്ടാണെന്ന് സമ്മതിച്ച് ഡോക്ടർ, മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്ത് നൽകി

പഴയ പോലെ ചെറുപ്പമല്ല നിനക്ക് ഇപ്പോൾ, നിന്റെ മികവിൽ ഇന്ത്യ വിജയങ്ങൾ നേടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു; ലോകകപ്പിന് മുമ്പ് സഞ്ജുവിന് ഉപദേശവുമായി ഇതിഹാസം

ബംഗാളില്‍ കോണ്‍ഗ്രസും ഇടതും ബിജെപിയെ സഹായിക്കുന്നു; സിപിഎം കൊലയാളികള്‍; ആഞ്ഞടിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി