ദീര്‍ഘകാലം ഞാന്‍ റോള്‍ മോഡലായി കണ്ടിരുന്നയാള്‍ ധോണിയാണ്, എന്നാല്‍ ഇപ്പോള്‍...; ഗുകേഷ് പറയുന്നു

പതിനെട്ടാം വയസില്‍ ലോക ചെസ് ചാംപ്യന്‍ഷിപ്പ് ജേതാവായി കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് തമിഴ്നാട്ടുകാരനായ ചെസ് ഗ്രാന്റ്മാസ്റ്റര്‍ ഡി ഗുകേഷ്. 14 റൗണ്ടുകള്‍ നീണ്ട പോരാട്ടത്തില്‍ ചൈനീസ് ഗ്രാന്റ്മാസ്റ്ററായ ഡിംഗ് ലിറനെ വീഴ്ത്തിയാണ് ഗുകേഷ് ജേതാവായത്. മറ്റു ഗെയിമുകളില്‍ തന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ചിട്ടുള്ള ചില താരങ്ങളെക്കുറിച്ച് ഗുകേഷ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.

ദീര്‍ഘകാലം ഞാന്‍ റോള്‍ മോഡലായി കണ്ടിരുന്നയാള്‍ എംഎസ് ധോണിയാണ്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ റോള്‍ മോഡലായി കാണുന്നത് സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ജോകോവിച്ചിനെയാണ്.

രണ്ടു പേരും മഹാന്‍മാരായ അത്ലറ്റുകളാണെന്നു ഞാന്‍ കരുതുന്നു. രണ്ടു പേരിലെയും ഒരുപാട് കാര്യങ്ങളെ ഞാന്‍ ആരാധിക്കുകയും ചെയ്യുന്നു. സമ്മര്‍ദ്ദ ഘട്ടങ്ങളെ ധോണിയും ജോകോവിച്ചും അതിജീവിച്ചത് അതിശയിപ്പിക്കുന്ന തരത്തിലാണെന്നു കാണാം.

ഏറ്റവും ആവശ്യമുള്ള ഘട്ടങ്ങളില്‍ ധോണിയും ജോകോവിച്ചും തങ്ങളുടെ ഏറ്റവും മികച്ചത് പുറത്തെടുക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ടാണ് രണ്ടു പേരും എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചിട്ടുള്ളത്- ഗുകേഷ് പറഞ്ഞു.

Latest Stories

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം