ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

ഞായറാഴ്ച കൊൽക്കത്തയിൽ നടന്ന റാപ്പിഡ് കിരീടത്തിലേക്ക് ബ്ലിറ്റ്സ് കിരീടം കൂടെ ചേർത്ത് വെച്ച് മാഗ്നസ് കാൾസൺ ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ ടൂർണമെൻ്റിൽ ക്ലീൻ സ്വീപ്പ് ചെയ്തു. ലോക ഒന്നാം നമ്പർ താരം 18 റൗണ്ടുകളുള്ള ഡബിൾ റൗണ്ട് റോബിൻ ബ്ലിറ്റ്‌സ് ഇവൻ്റ് 13 പോയിൻ്റിൽ പൂർത്തിയാക്കി. അമേരിക്കക്കാരനായ വെസ്ലി സോ 11 പോയിൻ്റുമായി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യയുടെ അർജുൻ എറിഗെയ്‌സി 10.5 പോയിൻ്റുമായി മൂന്നാം സ്ഥാനത്തെത്തി.

റഷ്യൻ ഗ്രാൻഡ്മാസ്റ്റർ കാറ്ററീന ലാഗ്നോ (11.5) തൻ്റെ നാട്ടുകാരിയായ വാലൻ്റീന ഗുണിനയെ (11) മറികടന്ന് വനിതാ വിഭാഗത്തിൽ ബ്ലിറ്റ്സ് കിരീടം നേടി. നോർവീജിയൻ ഗ്രാൻഡ്മാസ്റ്റർ കാൾസൺ റിവേഴ്‌സ് ഫിക്‌ചറിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരം അർജുൻ എറിഗെയ്‌സിയെ 17-ാം റൗണ്ടിൽ പരാജയപ്പെടുത്തി കിരീടം ഉറപ്പിച്ചു. എട്ടാം റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ വെറും 20 നീക്കങ്ങളിൽ കാൾസനെ എറിഗെയ്‌സി തകർത്തിരുന്നു. ഇത് മുൻ ലോക ചാമ്പ്യൻ്റെ ടൂർണമെന്റിലെ ഒരേയൊരു തോൽവിയായിരുന്നു.

10 കളിക്കാരുടെ ഫീൽഡിൽ കേരളം ആസ്ഥാനമായുള്ള രണ്ട് ഗ്രാൻഡ്മാസ്റ്റർമാരായാ നിഹാൽ സരിനും എസ്എൽ നാരായണനും യഥാക്രമം 7, 6.5 പോയിൻ്റുമായി എട്ട്, ഒമ്പത് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. ബ്ലിറ്റ്സ് ഇനത്തിലെ മീറ്റിംഗിൽ രണ്ട് മലയാളികളും ഓരോ ഗെയിം വീതം ജയിച്ചു. കൗതുകകരമെന്നു പറയട്ടെ, രണ്ട് കളിക്കാരും ബ്ലാക്ക് പീസസ് ഉപയോഗിച്ച് അവരുടെ മിനി-യുദ്ധങ്ങളിൽ വിജയിച്ചു.

Latest Stories

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം