കളിമൺ കോർട്ടിലെ രാജാവ് കളമൊഴിയുന്നു, നദാലിന്റെ വിരമിക്കൽ വാർത്തയിൽ ആരാധകർക്ക് ഷോക്ക്

ടെന്നീസ്‌ ഇതിഹാസം റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നു. നവംബറിൽ മലാഗയിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽ മത്സരത്തോടെ താൻ വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചിരിക്കുകയാണ്. വീഡിയോ സന്ദേശത്തിലൂടെയാണ് താരം വിരമിക്കൽ വാർത്ത പ്രഖ്യാപിച്ചിരിക്കുന്നത്. ഏറെ നാളുകളായി പരിക്കും വെല്ലുവിളികളുമായി കഷ്ടപെടുക ആയിരുന്നു താരം.

ഹൃദയസ്പർശിയായ ഒരു വീഡിയോ സന്ദേശത്തിൽ, 38-കാരൻ തൻ്റെ കരിയറിനെക്കുറിച്ചും സമീപ വർഷങ്ങളിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും പ്രതിഫലിപ്പിച്ചു. “ഇത് കുറച്ച് ബുദ്ധിമുട്ടുള്ള വർഷങ്ങളായിരുന്നു, ഈ കഴിഞ്ഞ രണ്ട് വർഷങ്ങൾ പ്രത്യേകിച്ചും,” നദാൽ പറഞ്ഞു. “എൻ്റെ അവസാന ടൂർണമെൻ്റ് എൻ്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഡേവിസ് കപ്പായിരിക്കുമെന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. എൻ്റെ ആദ്യ സന്തോഷങ്ങളിലൊന്ന് 2004-ൽ സെവിയ്യയിൽ നടന്ന ഫൈനൽ ആയിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

22 തവണ ഗ്രാൻഡ്സ്ലാം കിരീടമണിഞ്ഞ കളിമൺ കോർട്ടിലെ ചക്രവർത്തിയുടെ പേരിൽ 14 ഫ്രഞ്ച് ഓപ്പൺ, 4 യുഎസ് ഓപ്പൺ, 2 വിംമ്പിൾഡൺ, 2 ഓസ്ട്രേലിയൻ ഓപ്പൺ കിരീടങ്ങളുണ്ട്.

Latest Stories

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു