ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ വൻ ട്വിസ്റ്റ്; ജീൻസ് ധരിച്ചതിന് നിലവിലെ ചാമ്പ്യൻ മാഗ്നസ് കാൾസണെ പുറത്താക്കി ചെസ്സ് ഫെഡറേഷൻ

FIDE ഡ്രസ് കോഡ് ലംഘിച്ച് ജീൻസ് ധരിച്ചതിന് മാഗ്നസ് കാൾസനെ ആദ്യം പിഴ ചുമത്തുകയും പിന്നീട് വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്തു. ഒന്നിലധികം തവണ ലോക ചാമ്പ്യനും നിലവിലെ ലോക റാപ്പിഡ്, ബ്ലിറ്റ്‌സ് ചാമ്പ്യനുമായ മാഗ്നസ് കാൾസനെ, ഡ്രസ് കോഡ് ലംഘിച്ചതിന് FIDE ന്യൂയോർക്കിലെ വാൾസ്ട്രീറ്റിൽ നടക്കുന്ന വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്‌സ് ചാമ്പ്യൻഷിപ്പ് 2024-ൽ നിന്ന് അയോഗ്യനാക്കി.

ജീൻസ് ധരിച്ച് ടൂർണമെൻ്റിൻ്റെ ഔപചാരിക വസ്ത്രധാരണരീതി കാൾസൺ ലംഘിച്ചുവെന്ന് FIDE ചൂഡണികാണിക്കുന്നു. അത് “വ്യക്തമായി നിരോധിച്ചിരിക്കുന്നു”. FIDE പറഞ്ഞു. നോർവീജിയൻ ചാമ്പ്യനെതിരെ ആദ്യം $200 പിഴ ചുമത്തുകയും തുടർന്ന് ഉടൻ തന്നെ വസ്ത്രം മാറാൻ ആവശ്യപ്പെടും ചെയ്തു. എന്നാൽ അത് കാൾസൺ നിരസിച്ചു.


അടുത്ത ദിവസം മുതൽ വസ്ത്രധാരണം പിന്തുടരാമെന്ന് സമ്മതിച്ചെങ്കിലും ഉടൻ വസ്ത്രം മാറാൻ കാൾസൺ തയ്യാറായില്ല. “ലോക റാപ്പിഡ്, ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പുകൾക്കുള്ള FIDE നിയന്ത്രണങ്ങൾ, ഡ്രസ് കോഡ് ഉൾപ്പെടെ, എല്ലാ പങ്കാളികൾക്കും പ്രൊഫഷണലിസവും നീതിയും ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

ഇന്ന്, മിസ്റ്റർ മാഗ്നസ് കാൾസൺ ജീൻസ് ധരിച്ച് ഡ്രസ് കോഡ് ലംഘിച്ചു. ഈ ഇവൻ്റിന് ദീർഘകാല നിയന്ത്രണങ്ങൾ പ്രകാരം ഇത് വ്യക്തമായി നിരോധിച്ചിരിക്കുന്നു. ചീഫ് ആർബിറ്റർ ലംഘനത്തെക്കുറിച്ച് മിസ്റ്റർ കാൾസനെ അറിയിക്കുകയും $200 പിഴ ചുമത്തുകയും അദ്ദേഹം തൻ്റെ വസ്ത്രം മാറ്റാൻ അഭ്യർത്ഥിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ, നിയമം നിഷ്പക്ഷമായും എല്ലാ കളിക്കാർക്കും ഒരുപോലെ ബാധകമാണ്.” FIDE ഒരു പ്രസ്താവനയിൽ പറഞ്ഞു.

Latest Stories

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം