ഇതുവരെ തോല്‍ക്കാത്ത ബോക്സര്‍; മൂസ യമാക് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

ബോക്സിംഗ് രംഗത്തെ മികച്ച താരങ്ങളിലൊരാളായ ജര്‍മനിയുടെ മൂസ യമാക് (38) മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.

മ്യൂണിക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ യുഗാന്‍ഡയുടെ ഹംസ വാന്‍ഡേറയെ നേരിടുമ്പോളാണ് യമാക് ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണത്. ഉടന്‍തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രഫഷണല്‍ ബോക്സിംഗില്‍ ഒരു ബോക്സര്‍ക്ക് പോലും മൂസ യമാകിനെ ഇതുവരെ തോല്‍പ്പിക്കാനായിട്ടില്ല. പങ്കെടുത്ത എട്ട് മത്സരങ്ങളിലും താരം വിജയം നേടി.

2021-ല്‍ നടന്ന ഡബ്ല്യുബി ഫെഡ് അന്താരാഷ്ട്ര കിരീടം നേടിയതോടെയാണ് യമാക് ലോക പ്രശസ്തനായത്. തുര്‍ക്കിയില്‍ ജനിച്ച യമാക് 2017ലാണ് പ്രഫഷണല്‍ രംഗത്തേക്ക് വരുന്നത്. പിന്നീട് ജര്‍മനിയിലേക്ക് താമസം മാറുകയായിരുന്നു.

Latest Stories

'ജനവിധിയെ അംഗീകരിക്കുന്നു, തിരഞ്ഞെടുപ്പിലുണ്ടായത് അപത്രീക്ഷിത തോൽവി'; ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി എൽഡിഎഫ് പ്രവർത്തിക്കുമെന്ന് പിണറായി വിജയൻ

ഉത്തർപ്രദേശിലെ ഹാമിർപൂരിൽ യമുന നദിയിൽ ബോട്ട് മുങ്ങി മൂന്ന് മരണം

'ഫയലുകൾ മാത്രം അല്ല, ഭയവും ഷ്രെഡ് ചെയ്യപ്പെടുന്നു'; മിനി മോഹൻ

'മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി, ഐക്യകണ്ഠേന പ്രമേയം പാസാക്കി'; സണ്ണി ജോസഫ്

‘കുഴൽനാടാ നിൻ്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട'; മാത്യു കുഴൽനാടനെതിരെ ഇരിക്കൂറിൽ ഫ്ലക്സ്

ക്രൂസ് കപ്പലിൽ വൈറസ് ബാധിതരുടെ എണ്ണം എട്ടായി, രോ​ഗലക്ഷണങ്ങൾ കാണിച്ച മൂന്ന് യാത്രക്കാരെ കൂടി കപ്പലിൽ നിന്ന് മാറ്റി; സാമൂഹിക അകലം പാലിക്കാൻ നിർദേശിച്ച് ഡബ്ല്യുഎച്ച്ഒ

കെ സി വേണുഗോപാലിന് 46 എംഎൽഎമാരുടെ പിന്തുണ, രമേശ് ചെന്നിത്തലയെ പിന്തുണച്ചത് 8 പേർ, വി ഡി സതീശനെ പിന്തുണച്ചത് 6 പേർ മാത്രം; മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ചയോടെ

'അകമ്പടി വാഹനങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒഴിവാക്കി'; അധികാരമേൽക്കും മുൻപേ ജനപ്രിയ നടപടികളുമായി വിജയ്, നടപടി ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ച്

'ഭീകരർക്ക് പൂർണ അർത്ഥത്തിൽ തിരിച്ചടി നൽകി, ഇനിയും പോരാട്ടം തുടരും'; സംയുക്ത വാർത്താസമ്മേളനവുമായി പ്രതിരോധ സേനകൾ

'പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടുന്നത് ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലെ'; വി ഡി സതീശനെ പിന്തുണച്ച് ഭദ്രൻ