ബി.ബി.സി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് അഞ്ജു ബോബി ജോര്‍ജ്ജിന്

മലയാളി അത്‌ലറ്റ് അഞ്ജു ബോബി ജോര്‍ജ്ജിന് ബി.ബി.സി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. ഇന്ത്യന്‍ കായികരംഗത്തിന് നല്‍കിയ ഐതിഹാസിക സംഭാവനകളും കായികതാരങ്ങളുടെ തലമുറകള്‍ക്ക് നല്‍കിയ പ്രചോദനവും കണക്കിലെടുത്താണ് പുരസ്‌കാരം. ലോക ചാമ്പ്യന്‍ഷിപ് നേടിയ ഒരേയൊരു ഇന്ത്യന്‍ അത്ലറ്റാണ് അഞ്ജു ബോബി ജോര്‍ജ്. 2003ല്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ദൂരം മറികടന്ന് അഞ്ജു വെങ്കലം നേടിയിരുന്നു.

“ഈ അഭിമാനകരമായ പുരസ്‌കാരം സ്വീകരിക്കുമ്പോഴുള്ള എന്റെ വികാരങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല. എന്റെ ജീവിതയാത്രയിലെല്ലാം ഞാന്‍ അനുഗ്രഹിക്കപ്പെട്ടവളായിരുന്നു. എന്റെ മാതാപിതാക്കളുടെയും ഭര്‍ത്താവിന്റെയും പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഞാനിന്ന് എവിടെയും എത്തില്ലായിരുന്നു. അവര്‍ എപ്പോഴും എന്റെ കൂടെ നിന്നു. കഠിനാധ്വാനത്തിനും സ്ഥിരോല്‍സാഹത്തിനും പകരം വെയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന് ഞാന്‍ മറികടന്നുവന്ന പ്രതികൂല സാഹചര്യങ്ങള്‍ എന്നെ പഠിപ്പിച്ചു. ശരിയായ പ്രേരണയും സന്നദ്ധതയും ഉണ്ടെങ്കില്‍ എന്തും സാധ്യമാണ്.” പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് അഞ്ജു പറഞ്ഞു.

Indian Grandmaster Koneru Humpy wins World Women

ലോക റാപ്പിഡ് ചെസ് കിരീടം നേടിയ കൊനേരു ഹംപി ഈ വര്‍ഷത്തെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഷൂട്ടിങ്ങിലെ മനു ഭേക്കര്‍ മികച്ച ഭാവിതാരമായി. ലോക വനിതാ റാപിഡ് ചെസ് ചാംപ്യനും 2020ലെ കെയ്ണ്‍സ് കപ്പ് ജേതാവുമാണ് കൊനേരു ഹംപി.

പതിനാറ് വയസിനുള്ളില്‍ നാല് സ്വര്‍ണമെഡലുകളാണ് മനു ഭാകര്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്‌സാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Latest Stories

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ