ബി.ബി.സി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് അഞ്ജു ബോബി ജോര്‍ജ്ജിന്

മലയാളി അത്‌ലറ്റ് അഞ്ജു ബോബി ജോര്‍ജ്ജിന് ബി.ബി.സി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. ഇന്ത്യന്‍ കായികരംഗത്തിന് നല്‍കിയ ഐതിഹാസിക സംഭാവനകളും കായികതാരങ്ങളുടെ തലമുറകള്‍ക്ക് നല്‍കിയ പ്രചോദനവും കണക്കിലെടുത്താണ് പുരസ്‌കാരം. ലോക ചാമ്പ്യന്‍ഷിപ് നേടിയ ഒരേയൊരു ഇന്ത്യന്‍ അത്ലറ്റാണ് അഞ്ജു ബോബി ജോര്‍ജ്. 2003ല്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ദൂരം മറികടന്ന് അഞ്ജു വെങ്കലം നേടിയിരുന്നു.

‘ഈ അഭിമാനകരമായ പുരസ്‌കാരം സ്വീകരിക്കുമ്പോഴുള്ള എന്റെ വികാരങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല. എന്റെ ജീവിതയാത്രയിലെല്ലാം ഞാന്‍ അനുഗ്രഹിക്കപ്പെട്ടവളായിരുന്നു. എന്റെ മാതാപിതാക്കളുടെയും ഭര്‍ത്താവിന്റെയും പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഞാനിന്ന് എവിടെയും എത്തില്ലായിരുന്നു. അവര്‍ എപ്പോഴും എന്റെ കൂടെ നിന്നു. കഠിനാധ്വാനത്തിനും സ്ഥിരോല്‍സാഹത്തിനും പകരം വെയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന് ഞാന്‍ മറികടന്നുവന്ന പ്രതികൂല സാഹചര്യങ്ങള്‍ എന്നെ പഠിപ്പിച്ചു. ശരിയായ പ്രേരണയും സന്നദ്ധതയും ഉണ്ടെങ്കില്‍ എന്തും സാധ്യമാണ്.’ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് അഞ്ജു പറഞ്ഞു.

Indian Grandmaster Koneru Humpy wins World Women's Rapid Chess Championship in Moscow | The News Minute

ലോക റാപ്പിഡ് ചെസ് കിരീടം നേടിയ കൊനേരു ഹംപി ഈ വര്‍ഷത്തെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഷൂട്ടിങ്ങിലെ മനു ഭേക്കര്‍ മികച്ച ഭാവിതാരമായി. ലോക വനിതാ റാപിഡ് ചെസ് ചാംപ്യനും 2020ലെ കെയ്ണ്‍സ് കപ്പ് ജേതാവുമാണ് കൊനേരു ഹംപി.

India’s teen shooter Manu Bhaker wins BBC’s Emerging Player of the Year award

പതിനാറ് വയസിനുള്ളില്‍ നാല് സ്വര്‍ണമെഡലുകളാണ് മനു ഭാകര്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്‌സാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.