'പൂരം കൊടിയേറി മക്കളെ'; എംബപ്പേ, ജൂഡ്, വിനീഷ്യസ് ഒരുമിച്ച് കളത്തിലേക്ക് ഇറങ്ങുന്നു; ആവേശത്തിൽ ഫുട്ബോൾ ആരാധകർ

ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ടീം ആണ് റയൽ മാഡ്രിഡ്. ഈ വർഷം നടന്ന ചാമ്പ്യൻസ് ലീഗ് ടൂര്ണമെറ്റിൽ കിരീടം സ്വന്തമാക്കാൻ അവർക്ക് സാധിച്ചു. ടീമിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരായ ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ, കൈലിയൻ എംബപ്പേ, എൻഡ്രിക്ക് എന്നിവർ വന്നതോടെ റയൽ മാഡ്രിഡ് കൂടുതൽ ശക്തരായ ടീമായി മാറി. നാളെ ആണ് യുവേഫ സൂപ്പർ കപ്പ് ഫൈനൽ നടക്കുന്നത്. മത്സരത്തിൽ റയൽ മാഡ്രിഡ് എതിരാളികൾ കരുത്തരായ അറ്റലാന്റയാണ്. ഈ മത്സരത്തിൽ കിലിയൻ എംബപ്പേ റയൽ മാഡ്രിഡിന് വേണ്ടി അരങ്ങേറ്റം കുറിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ അതിന് മുമ്പ് ചില ഉപദേശങ്ങൾ പരിശീലകൻ എംബപ്പേക്ക് നൽകിയിട്ടുണ്ട്.

കാർലോ അഞ്ചലോട്ടി പറഞ്ഞത് ഇങ്ങനെ:

”തീർച്ചയായും എംബപ്പേ അദ്ദേഹത്തിന്റെ ക്വാളിറ്റി ടീമിനകത്തേക്ക് കൊണ്ടുവരുമെന്ന് എനിക്കുറപ്പാണ്. അദ്ദേഹത്തിന്റെ ഡെഡിക്കേഷനും ആറ്റിറ്റ്യൂഡും ഒക്കെ അങ്ങനെയാണ്. അദ്ദേഹം ടീമുമായി വേഗം അഡാപ്റ്റാവേണ്ടതുണ്ട്. അതിന് സാധിക്കും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എംബപ്പേ ഇവിടെ ഉള്ളതിൽ ഞങ്ങൾ എല്ലാവരും ഹാപ്പിയാണ്. കാരണം വളരെ വലിയ ക്വാളിറ്റിയുള്ള താരമാണ് അദ്ദേഹം.വളരെ പെട്ടെന്ന് തന്നെ അദ്ദേഹം അഡ്ജസ്റ്റ് ആവും എന്നാണ് ഞാൻ കരുതുന്നത്.എംബപ്പേ ഉള്ളതിൽ റയൽ മാഡ്രിഡിലെ എല്ലാവരും വളരെയധികം ഹാപ്പിയാണ്. അദ്ദേഹം മികച്ച പ്രകടനം നടത്തും എന്നുള്ളത് ഞങ്ങൾക്കുറപ്പുണ്ട് “ കാർലോ അഞ്ചലോട്ടി പറഞ്ഞു.

എംബപ്പേ, വിനീഷ്യസ്, ജൂഡ് എന്നിവർ ഒരു ടീമിന് വേണ്ടി കളിക്കുന്നത് കാണാനാണ് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്. മത്സരത്തിൽ കിലിയൻ എംബപ്പേ-വിനീഷ്യസ്-റോഡ്രിഗോ എന്നിവരെയായിരിക്കും മുന്നേറ്റ നിരയിൽ ആഞ്ചലോട്ടി ഉപയോഗപ്പെടുത്തുക. സ്ട്രൈക്കർ റോളിൽ എംബപ്പേ കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മികച്ച പ്രകടനം തന്നെ താരങ്ങൾ കാഴ്ച വെക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ