'ഡബിളാ ഡബിൾ'; പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; മനു ഭാക്കർ- സരബ്ജോത് സിങ് സഖ്യത്തിന് വെങ്കലം

ഇന്ത്യയ്ക്ക് വീണ്ടും അഭിമാനഘടകമായി മനു ഭാക്കറും, സരബ്ജോത് സിങ്ങും. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ മനു ഭാക്കർ – സരബ്ജോത് സിങ് സഖ്യം ആണ് വെങ്കലം നേടിയത്. മത്സരത്തിൽ ദക്ഷിണ കൊറിയയുടെ വോന്‍ഹോ ലീ – യേ ജിന്‍ ഓ സഖ്യത്തെ 16-10 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. തുടർച്ചയായി രണ്ട് മെഡലുകൾ ആണ് ഇന്ത്യയ്ക്കായി മനു ഭാക്കർ നേടിയത്. ഈ വർഷത്തെ ഒളിമ്പിക്സിൽ അടുപ്പിച്ച് രണ്ട് തവണ വെങ്കല മെഡൽ നേടിയതോടെ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മനു ഭാക്കർ.

മത്സര ശേഷം മനു ഭാക്കർ, സരബ്ജോത് സിങ്ങും പറഞ്ഞത് ഇങ്ങനെ:

സരബ്ജോത് സിങ്: ” മത്സരം വളരെ പാടായിരുന്നു. ഇരു ടീമുകളും മികച്ച പ്രകടനങ്ങളാണ് നടത്തിയത്. പക്ഷെ അവസാനം ഞങ്ങൾ തന്നെ അത് നേടി. ഞാൻ ഒത്തിരി സന്തോഷവാനാണ്” സരബ്ജോത് സിങ് പറഞ്ഞു.

മനു ഭാക്കർ: “എനിക്ക് ഒരുപാട് അഭിമാനം തോന്നുന്ന നിമിഷം ആണ് ഇത്. ദൈവത്തിന്റെ അനുഗ്രഹം ഉള്ളത് കൊണ്ട് മാത്രമാണ് ഞങ്ങൾക്ക് ഇത് നേടാനായത്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. എന്റെ അച്ഛനുമായി ഞാൻ മത്സരത്തിന് മുൻപ് സംസാരിച്ചിരുന്നു. അവസാന ഷോട്ട് വരെ നമ്മൾ പൊരുതണം എന്ന ആത്മവിശ്വാസം എനിക്ക് നൽകിയത് അദ്ദേഹമാണ്” മനു ഭാക്കർ പറഞ്ഞു.

മെഡൽ നേടിയതോടെ മനു ഭാക്കർ ഇന്ത്യൻ ഒളിമ്പിക്സിൽ പുതിയ ചരിത്രം ആണ് കുറിച്ചിരിക്കുന്നത്. ഇന്ത്യൻ ചരിത്രത്തിലെ ഒരു ഒളിമ്പിക്സിൽ തന്നെ രണ്ട് മെഡലുകൾ നേടുന്ന താരം എന്ന റെക്കോഡ് ആണ് മനു നേടിയിരിക്കുന്നത്. നേരത്തേ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലും മനു വെങ്കലം നേടിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ