സിദാന്‍ ചോദിക്കുന്നു, ഫുട്ബോള്‍ ലോകത്ത് നെയ്മറെ ഇഷ്ടപ്പെടാത്തതായി ആരാണുള്ളത്?

ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരം നെയ്മര്‍ വീണ്ടും കൂടുമാറ്റത്തിനൊരുങ്ങുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ബ്രസീലിയന്‍ സൂപ്പര്‍ താരം റയലിലേക്ക് ചേക്കേറുമെന്നാണ് അഭ്യൂഹങ്ങളെല്ലാം. ഇപ്പോള്‍ റയല്‍ പരിശീലകന്‍ സിദാന്‍ നെയ്മറെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഫുട്‌ബോള്‍ ലോകത്ത്  ചര്‍ച്ചയായിരിക്കുന്നത്.

ഫുട്‌ബോള്‍ ലോകത്ത് നെയ്മറെ ഇഷ്ടമല്ലാത്ത ആരെങ്കിലും കാണുമോ? ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്ന എല്ലാരും നെയ്മറെയും ഇഷ്ടപ്പെടും. അയാള‍ ലോകോത്തര കളിക്കാരനാണ് എന്നാണ് റയല്‍ പരിശീലകന്‍ പറഞ്ഞത്. മറ്റ് ടീമുകളിലെ കളിക്കാരെക്കുറിച്ച് ഒന്നും തന്നെ പറയാന്‍ ഇഷ്ടമല്ലെന്ന് വ്യക്തമാക്കിയ ഫ്രഞ്ച് ഇതിഹാസത്തിന്റെ ചുരുക്കം വാക്കുകളിലാണെങ്കിലും നെയ്മറെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് നെയ്മര്‍ പി.എസ്.ജി വിട്ട് റയലിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്ന സമയമായതുകൊണ്ട്തന്നെ .

റൊണാള്‍ഡോയെയും നെയ്മറെയും പരസ്പരം കൈമാറാനുള്ള ശ്രമങ്ങള്‍ റയലും പിഎസ്ജിയും നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റൊണാള്‍ഡോ പിഎസ്ജിയിലേത്തിയാല്‍ നെയ്മറെ വിട്ടുനല്‍കാമെന്നാണ് ക്ലബിന്റെ നിലപാട് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ പിഎസ്ജി സ്ട്രൈക്കര്‍ നെയ്മര്‍ റയല്‍ മാഡ്രിഡിലെത്താനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു. ഈ സീസണില്‍ തന്നെ നെയ്മര്‍ റയലിലെത്തുമെന്ന് ബാഴ്ലോണയിലെ മുന്‍ സഹതാരവും ഉറ്റ സുഹൃത്തുമായ സുവാരസ് വെളിപ്പെടുത്തിയത് ഈ സംശയം ബലപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് തുകയ്ക്ക് പാരിസ് സെയ്ന്റ് ജര്‍മ്മനിലെത്തിയ ബ്രസീലിയന്‍ താരത്തെ ക്ലബിലെത്തിക്കാന്‍ റയല്‍ നേരത്തെ ശ്രമം തുടങ്ങിയിരുന്നു.

ബാലന്‍ ഡി ഓര്‍ വേദിയില്‍ നെയ്മറെ ക്ലബിലേക്ക് ക്ഷണിച്ച് റയല്‍ മാഡ്രിഡ് പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. അതേസമയം മുന്‍ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറാനും റൊണാള്‍ഡോ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തായാലും ഈ സീസണില്‍ തന്നെ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടാനുള്ള സാധ്യതകളാണ് ഇപ്പോള്‍ തെളിയുന്നത്. റയല്‍ വേതന വ്യവസ്ഥകള്‍ അംഗീകരിക്കാത്തതാണ് റൊണോയെ ക്ലബ് വിടാന്‍ പ്രേരിപ്പിക്കുന്നത്.

Latest Stories

'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പോലീസിന്റെ മിന്നൽ പരിശോധന; വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

എതിരാളികളെ നിസാരമായി കാണരുതെന്ന് മനസിലായി, ഈ തോൽവിയുടെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു: ശ്രേയസ് അയ്യർ

16-കാരിയെ തട്ടികൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ച് പീഡനം; പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത് ലഹരി പരിശോധനയ്ക്കിടെ

ഇറാനെ തിരിച്ചടിച്ച് അമേരിക്ക; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാരോപിച്ച് സൈനിക കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം

കൊച്ചിയിൽ ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം; രാത്രി 11 മുതൽ രാവിലെ 6 വരെ സഹോദരൻ അയ്യപ്പൻ റോഡിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല

മുസിരിസിനപ്പുറം: കോളനിവാഴ്ചയും മസാല വ്യാപാരവും വായ്ത്താരികളും മറന്നുപോയ സമുദ്രനാഗരികത; അറബിക്കടൽ എഴുതിയ കേരളം

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; വിവാദങ്ങൾക്കിടെ വിഎച്ച്പി ഉപാധ്യക്ഷൻ ചമ്പത് റായി രാജി വച്ചു

'വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണം'; മന്ത്രി സണ്ണി ജോസഫ്

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ പുറത്തുവിട്ട് കേന്ദ്രം