"സ്വന്തം പിഴവുകൾ മറച്ചുവെക്കാൻ അവർ കോച്ചിനെ ബലിയാടാക്കി" ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ച് മഞ്ഞപ്പട

മോശം പ്രകടനങ്ങളുടെ തുടർച്ചയിൽ കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ മുഖ്യ പരിശീലകൻ മിഖായേൽ സ്റ്റാഹ്രെയെയും കോച്ചിങ് സ്റ്റാഫുകളെയും പുറത്താക്കിയ വാർത്ത വൈകുന്നേരം പുറത്ത് വന്നിരുന്നു. സീസണിലെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ മൂന്ന് സീസണിലും പ്ലേ ഓഫിൽ കയറിയിരുന്ന ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഈ സീസണിൽ പന്ത്രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ മാത്രം നേടി ടേബിളിൽ പത്താം സ്ഥാനത്താണ്.

മിഖായേൽ സ്റ്റാഹ്രെ ഔട്ട്! കേരള ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിക്കാൻ ആശാൻ തിരിച്ചു വരുമോ?

എന്നാൽ കോച്ചിന്റെ പുറത്താക്കലുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപട് വെളിപ്പെടുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടാഴ്മയായ മഞ്ഞപ്പട. മാനേജ്‌മന്റ് തത്കാലം അവരുടെ മുഖം രക്ഷിക്കാൻ കോച്ചിനെ ബലിയടക്കിയതാണ് എന്ന വാദമാണ് അവർ മുന്നോട്ട് വെക്കുന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ മഞ്ഞപ്പട പങ്കുവെച്ച പോസ്റ്റിന്റെ പൂർണരൂപം താഴെ ചേർക്കുന്നു:
“ഞങ്ങളുടെ കോച്ചിൻ്റെ പെട്ടെന്നുള്ള പിരിച്ചുവിടൽ, സ്വന്തം കഴിവുകേടിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മാനേജ്‌മെൻ്റിൻ്റെ വ്യഗ്രതയുടെ വ്യക്തമായ സൂചനയാണ്. സ്വന്തം പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുപകരം അവർ തിരഞ്ഞെടുത്തത് ഒരു പരിശീലകനെ ബലിയാടാക്കാനാണ്. ടീമിൻ്റെ മോശം ട്രാൻസ്ഫറുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാനേജ്‌മെൻ്റിൻ്റെ അപര്യാപ്തതയും ഭീരുത്വവുമാണ് ഈ നീക്കത്തിന്റെ ഉദ്ദേശം. കോച്ചിനെ പുറത്താക്കുന്നത് കൊണ്ട് മാത്രം ഞങ്ങളുടെ ടീമിൻ്റെ പിന്നിലെ യഥാർത്ഥ പ്രശ്‌നങ്ങൾക്ക് പരിഹാരമാകില്ല. എന്നാൽ തീർച്ചയായും സ്വന്തം പിഴവ് മറച്ചുവെച്ച് മാനേജ്മെന്റ് എളുപ്പവഴി സ്വീകരിച്ചതിന് നാണക്കേടുണ്ടാക്കും. മാനേജ്‌മെൻ്റ്, നിങ്ങളുടെ കുഴപ്പത്തിന് അയാൾ വില കൊടുക്കുന്നു. നിങ്ങളുടെ ബലിയാടാക്കൽ തന്ത്രങ്ങളിൽ ഞങ്ങൾ കബളിപ്പിക്കപെടില്ല. നിങ്ങളുടെ സമയത്തിന് നന്ദി, കോച്ച്!. മാനേജ്‌മെൻ്റ, ഇത് നിങ്ങളെ തുടരാൻ അനുവദിക്കുമെന്ന് കരുതരുത്.”

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി