ആരാണ് മെസിയും റൊണാൾഡോയും ഇതിഹാസങ്ങൾ ആണെന്ന് പറഞ്ഞത്, രണ്ട് പേരും ഇതിഹാസ ലിസ്റ്റിൽ ഇല്ല ; കഴിവുള്ള വേറെ ആൾക്കാരുണ്ട് ആ പട്ടികയിൽ; വലിയ വെളിപ്പെടുത്തലുമായി ഇതിഹാസം

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റിയോ ഫെർഡിനാൻഡ്, എക്കാലത്തെയും മികച്ച നാല് അത്‌ലറ്റുകളുടെ പേര് നൽകുന്നതിനിടെ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഒഴിവാക്കി. ഫുട്ബോൾ താരങ്ങൾക്കൊന്നും തന്റെ ലിസ്റ്റിൽ സ്ഥാനം നൽകാത്ത ഫെർഡിനാൻഡ് ഇതിഹാസ ബോക്സർ മുഹമ്മദ് അലിയാണ് മുൻ പ്രതിരോധക്കാരന്റെ മനസ്സിൽ ആദ്യം വന്നത്. അദ്ദേഹം ബോക്സിംഗ് കമ്മ്യൂണിറ്റിയിൽ നിന്ന് മറ്റൊരു കായികതാരത്തെ തിരഞ്ഞെടുത്തു – മൈക്ക് ടൈസൺ. നാല് പേരുടെ പട്ടിക പൂർത്തിയാക്കിയ ഫെർഡിനാൻഡ്, മുൻ എൻബിഎ താരം മൈക്കൽ ജോർദനെയും എക്കാലത്തെയും ടെന്നീസ് കളിക്കാരനായ റോജർ ഫെഡററെയും തിരഞ്ഞെടുത്തു.

മുൻ താരം കുറച്ച് വർഷങ്ങൾക്ക് മുമ്പ് സൂപ്പർ താരങ്ങളെക്കുറിച്ച് പറഞ്ഞ അഭിപ്രായം ഇങ്ങനെയാണ്”റൊണാൾഡോ എണ്ണയിട്ട യന്ത്രം പോലെയാണ്, അവൻ സ്വയം ഒരു സൂപ്പർസ്റ്റാറാണ്. മെസി ജന്മസിദ്ധമായി കഴിവുള്ള താരമാണ്. പക്ഷെ റൊണാൾഡോ പ്രയത്നം കൊണ്ട് സ്വയം വളർന്നുവന്ന ഫുട്‍ബോൾ താരമാണ്. അവനാണ് എന്റെ മനസിലെ മികച്ച താരം.” ഫെർഡിനാൻഡ് പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിലേക്കും ലയണൽ മെസി എം‌എൽ‌എസിലേക്കും മാറിയത് വ്യത്യസ്തമായ രീതിയിലാണെന്ന് മാധ്യമങ്ങളും ആരാധകരും കൈകാര്യം ചെയ്തത് എന്ന അവകാശ വാദത്തെക്കുറിച്ച് റിയോ ഫെർഡിനാൻഡ് പറഞ്ഞിരുന്നു. റൊണാൾഡോയുടെ വരവിന് മുമ്പ് സൗദി ലീഗിന് അത്ര ആരാധകർ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നെ കാര്യങ്ങൾ മാറി മറിഞ്ഞു. റൊണാൾഡോയെ കൂടാതെ, കരീം ബെൻസെമ, എൻഗോലോ കാന്റെ, ജോർദാൻ ഹെൻഡേഴ്സൺ, റോബർട്ടോ ഫിർമിനോ, ഫാബിഞ്ഞോ, റിയാദ് മഹ്രെസ്, കാലിഡൗ കൗലിബ്ലി, റൂബൻ നെവസ്, സാദിയോ മാനെ എന്നിവരും മിഡിൽ ഈസ്റ്റേൺ ലീഗിൽ ചേർന്നു.

“മെസി അമേരിക്കയിലേക്കും ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്കും പോകുന്നതിനെ മാധ്യമങ്ങളും ആളുകളും എങ്ങനെ കൈകാര്യം ചെയ്തുവെന്ന് നോക്കൂ. ഒരു കളിക്കാരൻ അമേരിക്കയിൽ പോകുമ്പോൾ നിങ്ങൾ അവനെ അഭിവാദ്യം ചെയ്യുന്നു, എന്നാൽ ഒരു കളിക്കാരൻ സൗദിയിലേക്ക് പോകുമ്പോൾ അയാൾ ആക്രമിക്കപ്പെടുന്നു. അമേരിക്ക ഒരു തികഞ്ഞ രാജ്യമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

അദ്ദേഹം കൂട്ടിച്ചേർത്തു:

“വിരമിച്ചില്ലെങ്കിൽ 100 % ഞാനും സൗദി അറേബ്യയിലേക്ക് പോകുമായിരിന്നു.”മുൻ താരം പറഞ്ഞ് അവസാനിപ്പിച്ചു. 2022 ഡിസംബർ 31-ന് റൊണാൾഡോ അൽ-നാസറിൽ ഒരു ഫ്രീ ഏജന്റായി ചേർന്നു. ക്ലബിനായി 24 മത്സരങ്ങൾ കളിച്ചു, 18 ഗോളുകളും മൂന്ന് അസിസ്റ്റുകളും നൽകി. അതേസമയം, ലയണൽ മെസി പി.എസ്.ജി വിട്ട ശേഷം എംഎൽഎസ് ക്ലബ് ഇന്റർ മിയാമിയിൽ ഫ്രീ ഏജന്റായി ചേർന്നു.

Latest Stories

RCB VS PBKS: ഐപിഎൽ കിരീടം മാത്രമല്ല, ഫൈനലിൽ മറ്റൊരു ചരിത്ര നേട്ടവും സ്വാന്തമാക്കി വിരാട് കോഹ്ലി; സംഭവം ഇങ്ങനെ

RCB CHAMPIONS: ഐപിഎൽ 18 ആം സീസൺ 18 ആം നമ്പർ ജേഴ്‌സി തൂക്കിയെന്ന് പറഞ്ഞേക്ക്; ആർസിബിക്ക് കന്നിക്കിരീടം

RCB VS PBKS: വന്നതും അറിഞ്ഞില്ല പോയതും അറിഞ്ഞില്ല; ശ്രേയസ് അയ്യരെ പുറത്താക്കി മത്സരത്തിൽ തിരികെയെത്തി ആർസിബി

IPL 2025 FINAL: ഇത് നിസാരം, അവന്‍ വിചാരിച്ചാല്‍ പഞ്ചാബിന് കപ്പടിക്കാം, 191 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ആര്‍സിബി, ആര് നേടും

കൊച്ചി തീരത്തുണ്ടായ കപ്പല്‍ അപകടം; ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം; 10 കോടി 55 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

IPL 2025 FINAL: ടി20യില്‍ ടെസ്റ്റ് കളിക്കുന്നു, ഫൈനലില്‍ പതുക്കെ കളിച്ച കോഹ്‌ലിക്ക് ട്രോളോടുട്രോള്‍, ഇങ്ങനെയാണെങ്കില്‍ ടെസ്റ്റില്‍ നിന്നും വിരമിക്കേണ്ടായിരുന്നുവെന്ന് ആരാധകര്‍

ട്രംപ് വിളിച്ച് കീഴടങ്ങാന്‍ പറഞ്ഞു, നരേന്ദ്ര മോദി 'യെസ് സര്‍' എന്ന് പറഞ്ഞു; മോദിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഫെനി ഗോവയില്‍ മാത്രമല്ല ഇനി കണ്ണൂരും ലഭിക്കും; കശുമാങ്ങ മദ്യത്തിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി

RCB VS PBKS: ഫൈനലിന് മുന്‍പ് ആര്‍സിബി ഡ്രസിങ് റൂമില്‍ ജയ് ഷാ, ഞെട്ടി ആരാധകര്‍, എന്തിനാണ് വന്നതെന്ന് മനസിലായെന്ന് കമന്റുകള്‍

62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാല്‍ മാപ്പ് പറയണം; പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി; കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം