ഐ.എസ്.എല്ലില്‍ ആദ്യം വിളിച്ചപ്പോള്‍ ഒട്ടും താത്പര്യം തോന്നിയില്ല ; ഇപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഇതിഹാസം

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ നിന്നും ആദ്യം വിളിവന്നപ്പോള്‍ ഒട്ടും താത്പര്യം തോന്നിയില്ലായിരുന്നെന്ന് ഐഎസ്എല്‍ ഇതിഹാസതാരം ബര്‍ത്തലോമ്യോ ഓഗ്ബച്ചേ. എന്നാല്‍ ഇപ്പോള്‍ അത് ലോകത്ത് താന്‍ ഏറ്റവും ആസ്വദിച്ച് ചെയ്യുന്ന ജോലികളില്‍ ഒന്നായി മാറിയെന്നും താരം. ഐഎസ്എല്ലില്‍ 51 ഗോളടിച്ച് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി മാറിയതിന് പിന്നാലെയായിരുന്നു ഹൈദരാബാദ് എഫ് സി താരത്തിന്‍െ പ്രതികരണം.

സത്യസന്ധമായി പറഞ്ഞാല്‍ ആദ്യം ഐഎസ്എല്ലില്‍ നിന്നും സമീപിച്ചപ്പോള്‍ ഇല്ല അങ്ങോട്ടു പോകുന്നില്ലെന്ന് പറഞ്ഞെന്ന് താരം പറഞ്ഞു. പിന്നീട് താരത്തിന്റെ കൂട്ടുകാരനായ എടികെ യുടെ മൂന്‍ സ്‌ട്രൈക്കറും നൈജീരിയക്കാരനുമായ കാളു ഉച്ചേ 2018 ല്‍ നോര്‍ത്തീസ്റ്റ് യുണൈറ്റഡില്‍ നിന്നുള്ള ഓഫര്‍ സ്വീകരിച്ചതാണ് താരത്തിനും പ്രചോദനമായത്. രണ്ടാം റൗണ്ട് വീണ്ടും ഓഫര്‍ വന്നതോടെ സ്വീകരിക്കുകയായിരുന്നു. ഐഎസ്എല്ലില്‍ കളിച്ച കാളു ഉച്ചേയില്‍ നിന്നും ലീഗിനെക്കുറിച്ച് അനേകം നല്ല കാര്യങ്ങള്‍ കേട്ടെന്നും വീണ്ടും അവസരം വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും താരം പറഞ്ഞു.

മൂന്നാം തവണ വന്നപ്പോള്‍ താന്‍ ഐഎസ്എല്ലിനെ ഏറെ ഗൗരവമായി എടുത്തെന്നും നാലാം സീസണില്‍ ഇപ്പോള്‍ കളി ഏറെ ആസ്വദിക്കുകയാണെന്നും പറഞ്ഞു. ഇന്ത്യയിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ പോകരുതെന്നായിരുന്നു വീട്ടുകാരുടെയും കൂട്ടുകാരുടേയും ഉപദേശം. എന്നാല്‍ ഹൃദയം പറയുന്നത് കേള്‍ക്കുകയും കരിയറിലെ ശരിയായ തീരുമാനം ഇതാണെന്ന് വിശ്വസി്കുകയും ചെയ്തു. ഇപ്പോള്‍ ആ തീരുമാനം എടുത്തത് ശരിയാണെന്ന് തോന്നി.

നാലു സീസണുകളിലായി നാലു ടീമിന് കളിച്ച ഓഗ്ബച്ചേ ഇതിനകം 73 കളികളില്‍ 51 ഗോളുകള്‍ നേടിക്കഴിഞ്ഞു. 2019 – 20 സീസണില്‍ ബ്‌ളാസ്‌റ്റേഴ്‌സിനൊപ്പം ഉണ്ടായിരുന്ന ഓഗ്ബച്ചേ 15 ഗോളുകളാണ് മഞ്ഞപ്പടയ്ക്കായി അടിച്ചുകൂട്ടിയത്. ഈ സീസണില്‍ ഇതുവരെ 14 ഗോളുകള്‍ അടിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ മൂംബൈസിറ്റിയ്‌ക്കൊപ്പം കപ്പടിച്ച താരം ഈ സീസണില്‍ ഹൈദരാബാദ് എഫ് സിയില്‍ അവരെ ഒന്നാമതാക്കിയിരിക്കുകയാണ്. ഒരു കാലത്ത് ലോകത്തെ ഏറ്റവും മികച്ച താരങ്ങളായിരുന്ന റൊണാള്‍ഡീഞ്ഞോ, ജെജെ ഒക്കോച്ച, നിക്കോളാസ് അനേല്‍ക്ക എന്നിവര്‍ക്കൊപ്പം കളിച്ച താരമാണ് ഓഗ്ബച്ചേ

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്