ധോണിയെ കുറിച്ച് ആ സത്യം വെളിപ്പെടുത്തി രോഹിത്ത്

ഇന്ത്യന്‍ ക്രിക്കറ്റിലെ കരുത്തനായ ക്രിക്കറ്റ് താരം ആരെന്ന് വെളിപ്പെടുത്തി രോഹിത്ത ശര്‍മ്മ. ഇരട്ട സെഞ്ച്വറി നേടിയ ശേഷം ബിസിസിഐ ടിവിയ്ക്കായി രവി ശാസ്ത്രിയുമായി നടത്തിയ അഭിമുഖത്തിലാണ് രോഹിത്ത് ഇക്കാര്യം പറയുന്നത്. സിക്‌സ് അടിക്കുന്നതില്‍ മഹേന്ദ്ര സിംഗ് ധോണിയാണ് തന്നേക്കാള്‍ കരുത്തനെന്നാണ് രോഹിത്ത് ശര്‍മ്മ തുറന്ന് പറയുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ കളിക്കളമാണ് മൊഹാലിയിലേതെന്നും പിന്നെയെങ്ങനെയാണ് ഇത്രയധികം സിക്‌സുകള്‍ നേടിയതെന്നുമാണ് രോഹിത്തിനോട് ശാസ്ത്രി ചോദിച്ചത്. അത് രോഹിത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.

അതിന് ട്രെയിനര്‍ ബസുവിനോടാണ് നന്ദി പറയേണ്ടത്. പന്ത് വരുമ്പോള്‍ അത് കൃത്യസമയത്ത് അടിക്കുന്നതാണ് എന്റെ പ്ലസ് പോയിന്റ്. ഈ ടൈമിങ്ങാണ് എന്നെ സിക്സ് അടിക്കാന്‍ സഹായിക്കുന്നതും. ഗെയ്ലിനെപ്പോലെയോ എം.എസ് ധോനിയെപ്പോലെയോ സിക്സ് അടിക്കാന്‍ എനിക്കു കഴിയില്ല. എനിക്ക് അതിന് മാത്രം ശക്തിയില്ല. എന്നാല്‍ ടൈമിങ് ഉണ്ട്” രോഹിത്ത് പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ രോഹിത്ത് പുറത്താകാതെ 208 റണ്‍സ് എടുത്തിരുന്നു. 153 പന്തിലായിരുന്നു രോഹിത്ത് തന്റെ മൂന്നാം ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മത്സരം ഇന്ത്യ 141 റണ്‍സാണ് ജയിച്ചത്.

Latest Stories

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ