അയാൾ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം, മെസിക്ക് വേണ്ടി നടത്തിയ ലോകകപ്പ് എന്ന അഭിപ്രായമൊന്നും എനിക്ക് ഇല്ല ; അർജന്റീനക്ക് പിന്തുണയുമായി വിർജിൽ വാൻ ഡിജ്‌ക്

2022 ലെ ലോകകപ്പ് ലയണൽ മെസിക്കും അർജന്റീനയ്ക്കും അനുകൂലമാക്കാൻ തട്ടിപ്പ് നടത്തിയെന്ന് നെതർലാൻഡ്‌സ് മുൻ മാനേജർ ലൂയിസ് വാൻ ഗാൽ അവകാശപ്പെട്ടതിന് പിന്നാലെ ലിവർപൂൾ ഡിഫൻഡറും പ്രതിസ്‌തുത മത്സരത്തിൽ ടീമിന്റെ ഭാഗമായിരുന്ന വിർജിൽ വാൻ ഡിജ്‌ക് പരിശീലകന്റെ വാദങ്ങൾക്ക് എതിരെ ശക്തമായി പ്രതികരിച്ചു.

2022 ഡിസംബറിൽ ലയണൽ മെസി അർജന്റീനയെ ഖത്തറിൽ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു. ഏഴ് തവണ ബാലൺ ഡി ഓർ മുന്നിൽ നിന്ന് നയിക്കുകയും ടൂർണമെന്റിലെ ഗോൾഡൻ ബോൾ സ്വന്തമാക്കുകയും ചെയ്യുക ആയിരുന്നു. ആദ്യ മത്സരത്തിൽ പരാജയപെട്ട് ടൂർണമെന്റ് ആരംഭിച്ച ടീം പിന്നെ ഉള്ള എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് നടത്തിയത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതിൽ ഏറ്റവും കഠിനമായ പോരാട്ടമായിരുന്നു ഓറഞ്ച് പടക്ക് എതതിരെ നടന്നത്.

80-ാം മിനിറ്റ് വരെ മത്സരത്തിൽ മുന്നിൽ നിന്ന അര്ജന്റീന ജയം ഉറപ്പിച്ചതായിരുന്നു. എന്നാൽ വെഘോർസ്റ്റ് ഇരട്ട ഗോളുകൾ നേടിയതോടെ മത്സരം അനിവാര്യമായ അധികസമയത്തേക്ക് പോയി. പിന്നെ ആയിരുന്നു ആവേശകരമായ പെനാൽറ്റി ഷുട്ട് ഔട്ട്. ഷൂട്ടൗട്ടിൽ വാൻ ഗാലിന്റെ ടീമിനെ 4-3ന് തോൽപ്പിച്ചതോടെ അർജന്റീന സെമിയിലെത്തിയത്. തുടക്കം മുതൽ സംഘർഷം നിറഞ്ഞ മത്സരമായിരുന്നു. അതിനാൽ തന്നെ റഫറിക്ക് ആദ്യം പിടിപ്പത് പണി ആയിരുന്നു.

മത്സരത്തെക്കുറിച്ച് വാൻ ഗാൽ പറഞ്ഞത് ഇങ്ങനെയാണ് – “അതിനെക്കുറിച്ച് കൂടുതൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അർജന്റീന എങ്ങനെ ഗോളുകൾ നേടിയെന്നും ഞങ്ങൾ എങ്ങനെ ഗോളുകൾ നേടുന്നുവെന്നും അർജന്റീനയുടെ ചില കളിക്കാർ അതിരുവിട്ട പെരുമായറ്റം നടത്തിയിട്ടും അവരെ റഫറി സഹായിച്ചതും നിങ്ങൾ കണ്ടതാണ്. ഇതെല്ലം മുൻകൂട്ടി നിശ്ചയിച്ചതായിരുന്നു. മെസിയെ വിജയിപ്പിക്കാൻ അവർ പരമാവധി ശ്രമിച്ചു. അതാണ് സംഭവിച്ചതും” പരിശീലകൻ പറഞ്ഞു.

ഷൂട്ടൗട്ടിനിടെ അർജന്റീനയ്‌ക്കെതിരെ പെനാൽറ്റി പാഴാക്കിയ നെതർലൻഡ്‌സ് നായകൻ വിർജിൽ വാൻ ഡിക്ക് വാൻ ഗാലിനെതിരെ സംസാരിച്ചു. അദ്ദേഹം പറഞ്ഞു (@BarcaTimes വഴി):

“മെസ്സിയെക്കുറിച്ച് വാൻ ഗാലിന്റെ അഭിപ്രായമാണോ ശരി? അയാൾക്ക് എന്ത് വേണമെങ്കിലും പറയാം അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്, പക്ഷേ ഞാൻ അദ്ദേഹത്തോട് യോജിക്കുന്നില്ല, അതേ അഭിപ്രായം പങ്കിടുന്നുമില്ല.”

നെതർലാൻഡ്‌സ് മാനേജർ എന്ന നിലയിൽ 72-കാരന്റെ അവസാന മത്സരമായിയിരുന്നു അന്നത്തെ പോരാട്ടം.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ