സ്വാഗതം സ്പെയിനിലേക്ക്, എംബാപ്പെ ഇനി സ്പെയിനിൽ കളിക്കുമെന്ന സൂചന നൽകി ഹാവിയർ ടെബാസ്

പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സൂപ്പർതാരം കൈലിയൻ എംബാപ്പെ സമീപഭാവിയിൽ ഒരു സ്പാനിഷ് ക്ലബ്ബിൽ ചേരുമെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ ലോകകപ്പിൽ ഇതുവരെ 5 ഗോളുകൾ നേടി കഴിഞ്ഞ താരം ഈ വർഷവും ലോക കിരീടം സ്വന്തമാക്കിയേ അടങ്ങു ന്ന വാശിയിലാണ്. തരാം സമീപകാലത്തായി പിഎസ്ജിയിൽ അത്ര സംതുഷ്ടൻ അല്ല എന്നുള്ളതും ഇതിനൊരു കാരണം ആയിട്ടുണ്ടാകാം.

കഴിഞ്ഞ വര്ഷം തന്നെ റയലിലേക്കുള്ള നീക്കണത്തിന്റെ ഏതാണ്ട് അടുത്തെത്തിയ താരം അവസാന നിമിഷം താൻ പാരീസ് ക്ലബ്ബിൽ തന്നെ തുടരാൻ പോവുകയാണെന്ന് അറിയിക്കുക ആയിരുന്നു. ഇനി താരത്തിനായി ശ്രമിക്കില്ല എന്നത് റയൽ മാഡ്രിഡും പിന്നലെ അറിയിച്ചു.

നിലവിലെ ഫോമിൽ താരത്തെ ക്ലബ് വിട്ടുകൊടുക്കാൻ സാധ്യത ഇല്ലെങ്കിലും താരത്തിന് ക്ലബ്ബിൽ തുടരാൻ താത്പര്യം ഇല്ല. നെയ്മർ ഉൾപ്പടെ ഉള്ള സൂപ്പർ താരങ്ങളുമായി നടക്കുന്ന പ്രശ്നങ്ങളും ഒകെ മറ്റൊരു ക്ലബ് അന്വേഷിക്കാൻ താരത്തെ പ്രേരിപ്പിക്കുന്നുണ്ട്.

ല ലീഗ്‌ പ്രസിഡന്റ് പറഞ്ഞത് ഇങ്ങനെ

“എംബാപ്പെ സ്പെയിനിലേക്ക് വരുന്നു, ഇത് ഈ സീസൺ ആണോ അടുത്ത സീസണാണോ എന്ന് ഉറപ്പില്ല.”

ഈ വേനൽക്കാലത്ത് ഒരുപാട് വാങ്ങലുകൾ നടത്തിയ ബാഴ്സലോണ താരത്തിനായി ശ്രമിക്കാൻ സാധ്യത ഇല്ല. ചാമ്പ്യൻസ് ലീഗ് അടുത്ത റൗണ്ടിൽ എത്താത്തതും ബാഴ്സക്ക് തിരിച്ചടി ആയിട്ടുണ്ട്.

റയൽ മാഡ്രിഡ് താരത്തിനായി ശ്രമിക്കാൻ സാധ്യതയുണ്ട്. കരിം ബെൻസെമയുടെ പിൻഗാമിയെ കണ്ടെത്തേണ്ട സാഹചര്യവുമുണ്ട്. ബെൻസൈമാ പോയാൽ അയാൾക്ക് വളരെ പ്രിയപ്പെട്ട താരം ആ സ്ഥാനത്തിനായി വന്നാൽ റയൽ അതിൽ സന്തോഷിക്കും.

Latest Stories

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം