ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷ വാർത്ത. ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിലെത്തും. അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആണ് ഇക്കാര്യം ഔദ്യോഗീകമായി പ്രഖ്യാപിച്ചത്.
നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുന്നെയാണ് അർജന്റീന കേരളത്തിലേക്ക് എത്തില്ല എന്ന വാർത്ത ചുറ്റും പരന്നത്. വസ്തുതകള്‍ അന്വേഷിക്കാതെ മെസിയും സംഘവും കേരളത്തിലെത്തില്ലെന്ന നിലയില്‍ ഒരു വിഭാഗം നടത്തിയ പ്രചാരണം കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രഖ്യാപനത്തോടെ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഏറെനാളായി കാത്തിരുന്ന കാല്‍പന്തുകളിയുടെ ഉത്സവദിനങ്ങള്‍ക്ക് കൊടിയേറ്റം ആരംഭിച്ചിരിക്കുകയാണ്.