ലോകകപ്പ് ലഹരിയിൽ നിങ്ങൾ നിൽക്കുമ്പോൾ തന്നെ ഞങ്ങൾ അവനെ പൊക്കും, അര്ജന്റീന സൂപ്പർ താരത്തെ റാഞ്ചാൻ ഉറപ്പിച്ച് റയൽ

2022 ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ബെൻഫിക്ക മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിന് വേണ്ടി റയൽ മാഡ്രിഡ് നീക്കം നടത്തുകയാണെന്ന് പോർച്ചുഗീസ് ദിനപത്രമായ ഒ ജോഗോ റിപ്പോർട്ട് ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് റയൽ ഇന്ന്. എന്നിരുന്നാലും, പല താരങ്ങളും വരാനിരിക്കുന്ന വര്ഷങ്ങളിലെ പ്രകടനങ്ങളിലൂടെ തന്നെ ക്ലബ് ഫുട്‍ബോളിനോട് വിടപറയാൻ സാധ്യത ഉള്ളതിനാലാണ് റയൽ നീക്കം നടത്തുന്നത്.

ടോണി ക്രൂസും ലൂക്കാ മോഡ്രിച്ചും അവരുടെ കരിയറിന്റെ അവസാനത്തോട് അടുക്കുമ്പോൾ മധ്യനിര ശക്തിപെടുത്താനാകും ടീം ശ്രമിക്കുക, പ്രത്യേകിച്ച് കാസീമിറോ കൂടി പോയ് സാഹചര്യത്തിൽ അവർക്ക് പകരക്കാരനെ അത്യാവശ്യമാണ്.

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാമിൽ ലോസ് ബ്ലാങ്കോസിന് താൽപ്പര്യമുണ്ട്. എന്നിരുന്നാലും, റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലണ്ട് ഇന്റർനാഷണൽ സൈൻ ചെയ്യാൻ ലിവർപൂൾ ഡ്രൈവിംഗ് സീറ്റിലാണെന്ന് പറയപ്പെടുന്നു.

എന്തിരുന്നാലും 2026 വരെ കരാറുള്ള താരത്തിനെ സ്വന്തമാക്കാൻ നല്ല മത്സരം നടത്തിയാൽ മാത്രമേ റയലിന് സാധിക്കു എന്നത് ഉറപ്പാണ്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ