ഇത് ഫുട്‌ബോള്‍ ആണ്, അതിനാല്‍ ചിലപ്പോള്‍ മികച്ച ടീം തന്നെ വിജയിക്കണമെന്നില്ല; ആരാധകരെ പേടിപ്പിച്ച് സ്‌കലോണി

ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമിയില്‍ അര്‍ജന്റീന ഇന്ന് ക്രൊയേഷ്യയെ നേരിടും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30 നാണ് മത്സരം. ക്രൊയേഷ്യക്കെതിരെ മികച്ച പ്രകടനമായിരിക്കും കാഴ്ചവെക്കുക എനവ്‌ന് പറയുകയാണ് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി. എന്നാല്‍ ഇത് ഫുട്‌ബോള്‍ ആണെന്നും അതിനാല്‍ ചിലപ്പോള്‍ മികച്ച ടീം തന്നെ വിജയിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അവസാന നാലില്‍ എത്താന്‍ ക്രൊയേഷ്യ ഫേവറിറ്റുകളായിരുന്നില്ല, എന്നാല്‍ 2018 ലെ മികവിന്റെ ആവര്‍ത്തനത്തില്‍ രണ്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ അവര്‍ എത്തി. അവര്‍ പല ദേശീയ ടീമുകളെയും ബുദ്ധിമുട്ടിച്ചിട്ടുണ്ട്. പ്രധാന കളിക്കാരെക്കുറിച്ചോ അവരുടെ ശക്തി, ദൗര്‍ബല്യങ്ങള്‍ എന്നിവയെ കുറിച്ചൊന്നും ഞാന്‍ പരാമര്‍ശിക്കുന്നില്ല. ഞങ്ങള്‍ അതെല്ലാം പിച്ചില്‍ നല്‍കാന്‍ ശ്രമിക്കും.

ചിലപ്പോള്‍ ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കാം. മികച്ച പ്രകടനമുണ്ടെങ്കില്‍ ലക്ഷ്യത്തിലെത്താന്‍ ഞങ്ങള്‍ക്ക് എളുപ്പവഴി ലഭിക്കും. എന്നാല്‍ ഇത് ഫുട്‌ബോള്‍ ആണ്, അതിനാല്‍ ചിലപ്പോള്‍ മികച്ച ടീം തന്നെ വിജയിക്കണമെന്നില്ല- സ്‌കലോണി പറഞ്ഞു.

എയ്ഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും മികച്ച ശാരീരികക്ഷമതയുള്ളവരായി കളിക്കാന്‍ എത്തുമെന്നും ക്വാര്‍ട്ടര്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ രണ്ട് യെല്ലോ കാര്‍ഡുകള്‍ ലഭിച്ച് സസ്‌പെന്‍ഷനിലായ മാര്‍ക്കോസ് അക്യുന, ഗോണ്‍സാലോ മോണ്ടിയേല്‍ എന്നിവരെ നഷ്ടപ്പെട്ടത് പ്രശ്‌നമാകില്ലെന്നും സ്‌കലോണി കൂട്ടിച്ചേര്‍ത്തു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ