'ഞങ്ങള്‍ക്ക് രണ്ട് വ്യക്തിഗത തെറ്റുകള്‍ ഉണ്ടായി'; മുംബൈക്കെതിരായ തോല്‍വിയില്‍ ഫ്രാങ്ക് ഡോവന്‍

ഐഎസ്എല്‍ 10ാം സീസണിലെ മൂന്നാമത്തെ മത്സരം മുംബൈ സിറ്റിക്ക് എതിരെ അവരുടെ തട്ടകത്തില്‍ കളിച്ച ബാസ്റ്റേഴ്‌സിന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍ക്കാനായിരുന്നു വിധി. ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയുടെ ഭാഗത്ത് നിന്ന് ഉണ്ടായ പിഴവ് തന്നെയാണ് ഗോളുകള്‍ക്ക് കാരണമായത് എങ്കില്‍ മനോഹരമായ ടീം പ്ലേയുടെ അടയാളം ആയിരുന്നു ബ്ലാസ്റ്റേഴ്സ് നേടിയ ഗോള്‍. ആദ്യ പകുതിയുടെ അധിക സമയത്ത് പ്രീതം കോട്ടലിന്റെ പിഴവ് മുതലെടുത്ത് ജോര്‍ജെ പെരേര ഡയസ് പന്ത് വലയിലേക്ക് തൊടുത്ത് വിട്ട് ലാലാംഗ്മാവിയ റാല്‍റ്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി. ബ്ലാസ്റ്റേഴ്‌സിനായി ഡാനിഷ് ഫാറൂഖ് ആശ്വാസ ഗോള്‍ കണ്ടെത്തി.

മത്സരത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് സഹ പരിശീലകന്‍ ഫ്രാങ്ക് ഡോവന്‍ പരാജയ കാരങ്ങള്‍ വിശദീകരിച്ചു. ഒരു വ്യക്തിഗത തെറ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ഗോള്‍ വഴങ്ങാന്‍ കഴിയുമെന്നും അത്തരത്തില്‍ രണ്ട് വ്യക്തിഗത തെറ്റുകള്‍ തങ്ങളുടെ ഭാഗത്തുനിന്ന് സംഭവിച്ചെന്നും ഡോവന്‍ പറഞ്ഞു. ഓപ്പണിംഗ് ഗോള്‍ ടീമിന്റെ വേഗതയെ ബാധിച്ചോയെന്ന ചോദ്യത്തിന് അതേ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

അതെ, ഞാന്‍ അങ്ങനെ കരുതുന്നു. കാരണം ഞങ്ങള്‍ പന്തില്‍ നല്ല സമ്മര്‍ദ്ദത്തോടെ കളി വളരെ നന്നായി ആരംഭിച്ചു. എന്നാല്‍ പിന്നീട് ഞങ്ങള്‍ ഒരു ഗോള്‍ വഴങ്ങി. തുടര്‍ന്ന് ഞങ്ങള്‍ക്ക് പന്ത് ലഭിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. കൂടാതെ, എന്റെ അഭിപ്രായത്തില്‍, പന്ത് കൈവശം വച്ചപ്പോള്‍, അവസരങ്ങള്‍ ഉണ്ടാക്കാന്‍ ഞങ്ങളുടെ മുന്നില്‍ പരിഹാരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

എന്നാല്‍ രണ്ടാം പകുതിയില്‍, സമ്മര്‍ദ്ദം പന്തില്‍ തിരികെ നിലനിര്‍ത്തുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. അതിനുശേഷം പ്രകടനം വളരെ മികച്ചതായിരുന്നു. രണ്ടാം പകുതി ഞങ്ങള്‍ക്ക് നല്ലതായിരുന്നു. എന്നാല്‍ ഫുട്‌ബോളില്‍ അത് സംഭവിക്കുന്നു. ഒരു വ്യക്തിഗത തെറ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ഗോള്‍ വഴങ്ങാന്‍ കഴിയും, ഇന്ന് ഞങ്ങള്‍ക്കതാണ് സംഭവിച്ചത്.

പിന്നെ കളികള്‍ തെറ്റുമ്പോള്‍ ജയിക്കുക പ്രയാസമാണ്. എന്നാല്‍ ഇത് ജോലിയുടെ ഭാഗമാണ്, ഇത് ഫുട്‌ബോളിന്റെ ഭാഗമാണ്. ഞങ്ങള്‍ക്ക് രണ്ട് വ്യക്തിഗത തെറ്റുകള്‍ ഉണ്ടായി, അതിനാല്‍ ഞങ്ങള്‍ക്ക് പോയിന്റുകളില്ല- ഫ്രാങ്ക് ഡോവന്‍ പറഞ്ഞു.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്