ഇങ്ങനൊരു കളിക്കാരന്‍ ഇനി ബാഴ്‌സയില്‍ ഉണ്ടാവില്ല

ബാഴ്‌സലോണന്‍ ഇതിഹാസം ലയണല്‍ മെസ്സിയെ വാനോളം പുകഴ്ത്തി പരിശീലകന്‍ ഏണെസ്റ്റോ വാല്‍വെര്‍ഡെ. ബാഴസയില്‍ ഇതുപോലൊരു ഇതിഹാസം ഇതുവരെയുണ്ടായിട്ടില്ല എന്നാണ് വാല്‍വെര്‍ഡെ പറഞ്ഞത്.
“നമ്മള്‍ അയാളുടെ കളി ആസ്വദിച്ചുതന്നെ കാണണം. അദ്ദേഹത്തിന്‍റെ കാലഘട്ടത്തില്‍ ജീവിക്കുക എന്നത് തന്നെ ഏറെ ഭാഗ്യമായി വേണം കരുതാന്‍. മെസ്സിയുടെ കളി കാണുക എന്നത് തന്നെ ഒരു വലിയ അധ്വാനമാണ്. ഓരോ ദിവസവും മെസ്സിയുടെ കളി ആസ്വദിച്ചു തന്നെയാണ് ഞാന്‍ കാണുന്നത്. ബാഴ്‌സയില്‍ മെസ്സിയോളം പോന്ന കളിക്കാരന്‍ ഇന്നേവരെയുണ്ടായിട്ടില്ല” വാല്‍വെര്‍ഡെ പറഞ്ഞു.

ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്‌സയ്ക്ക് രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായി 11 പോയന്റ് വ്യത്യാസമുണ്ട്. ബാഴ്‌സയുടെ ബദ്ധ വൈരികളായ റയല്‍ മാഡ്രിഡ് കാറ്റലന്‍ പടയേക്കാള്‍ 19 പോയന്റ് പിന്നിലാണ്. ലീഗില്‍ ബാഴ്‌സയ്ക്ക് ഇനി 18 കളികള്‍ കൂടി ബാക്കിയുണ്ട്.ഓരോ കളിയും പ്രധാനപ്പെട്ടതാണ്. എല്ലാ മത്സരവും ജയിക്കുക എന്ന ലക്ഷ്യത്തോടുകൂടി തന്നെയായിരിക്കും ടീം കളിക്കാനിറങ്ങുക എന്നും വാല്‍വെര്‍ഡ് വ്യക്തമാക്കി.

ലാലിഗയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്സ റയന്‍ ബെറ്റിസിനെ തകര്‍ത്തത്. കളിയില്‍ 2 ഗോളുകളാണ് മെസ്സി നേടിയത്. ലീഗില്‍ 19 ഗോളുകളുമായി ഗോള്‍വേട്ടയില്‍ മെസ്സി മുന്നിലാണ്.

Latest Stories

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ