അപൂര്‍വ്വ നേട്ടത്തിനരികെ ഇയാന്‍ ഹ്യൂം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ ഫോമില്‍ പന്തുതട്ടുന്ന ഇയാന്‍ ഹ്യൂമിനെ തേടി അപൂര്‍വ്വ നേട്ടം വരുന്നു. ഈ ആഴ്ച്ചത്തെ മികച്ച ഗോള്‍ നേടിയ താരമാകാനാണ് ഹ്യൂമിന് അവസരം ഒരുങ്ങുന്നത്. നിലവില്‍ ഐഎസ്എല്‍ അധികൃതര്‍ നടത്തുന്ന വോട്ടെടുപ്പില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രയിപ്പെട്ട താരമായ ഇയാന്‍ ഹ്യൂം 90 ശതമാനം വോട്ടുകള്‍ നേടി മുന്നിലാണ്.

ഡല്‍ഹിയ്‌ക്കെതിരെ എവേ മത്സരത്തില്‍ ഹ്യൂം നേടി ഗോളാണ് ഗോള്‍ ഓഫ് ദ വീക്കിലേക്ക് പരിഗണിക്കുന്നത്. (ഹ്യൂമിന് വോട്ട് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

എടികെ യ്‌ക്കെതിരെ ചെന്നൈയുടെ ഗ്രിഗറി നെല്‍സണ്‍ നേടിയ ഗോള്‍ 2.8 % വോട്ടുകളോടെ രണ്ടാമതും , ഗോവയുടെ ലാന്‍സറോട്ടെയുടെ ഗോള്‍ 2.1% വോട്ടുകളുമായി മൂന്നാം സ്ഥാനത്തുമുണ്ട്. മാര്‍ക്ക് സിഫ്‌നിയോസ്, സി കെ വിനീത് എന്നിവരാണ് ഈ സീസണില്‍ ഇതിന് മുന്‍പ് ഗോള്‍ ഓഫ് ദി വീക്ക് പുരസ്‌കാരം നേടിയിട്ടുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍.

ബ്ലാസ്‌റ്റേഴ്‌സിനായി നിലവില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇയാന്‍ ഹ്യൂം കളിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി ഇയാന്‍ ഹ്യൂം നേടിയത് നാല് ഗോളുകളാണ്. ഐഎസ്എല്ലില്‍ നിരവധി റെക്കോര്‍ഡുകളും ഹ്യൂമിന്റെ പേരിലുണ്ട്.

ഐഎസ്എല്ലില്‍ ഏറ്റവും അധികം മത്സരം കളിച്ച താരം, ഐഎസ്എല്ലില്‍ മൂന്ന് ഹാട്രിക്ക് സ്വന്തമാക്കിയിട്ടുളള താരം തുടങ്ങിയവയാണ് ഹ്യൂം സ്വന്തമാക്കിയിട്ടുളള പ്രധാന റെക്കോര്‍ഡുകള്‍. കേരളം അടുത്ത കളിയില്‍ ആശാന്റെ ജംഷഡ്പൂരിനെ നേരിടുമ്പോള്‍ ഹ്യുമില്‍ നിന്ന് ഇത്തരം ഗോളുകള്‍ വീണ്ടും പ്രതീക്ഷിക്കുകയാണ് ആരാധകര്‍.

Latest Stories

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്