കോവിഡ് കാലത്ത് ടര്‍ഫില്‍ ഫുട്‌ബോള്‍ കളിച്ചാല്‍ കുടുങ്ങും, നിലപാടെടുത്ത് കേരള സര്‍ക്കാര്‍

കോവിഡ് മഹാമാരിയുടെ പശ്ചാത്തലയില്‍ ഫുട്‌ബോള്‍ ടര്‍ഫുകളില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ വേണ്ടെന്ന് നിലപാടെടുത്ത് കേരള സര്‍ക്കാര്‍. ഹൈക്കോടതിയെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

കൊച്ചിയില്‍ ടര്‍ഫില്‍ ഫുട്‌ബോള്‍ കളി നടത്തിയത് സാമൂഹിക അകലം പാലിക്കണം എന്ന നിര്‍ദേശത്തിന് എതിരാണെന്ന് പറഞ്ഞ് പൊലീസ് കേസെടുത്തിരുന്നു. ആ കേസിലാണ് ഹൈക്കോടതിയില്‍ കേരള സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ടെന്നീസ് പോലുള്ള കളികള്‍ സാമൂഹിക അകലം പാലിച്ച് നടത്താം എന്നതു കൊണ്ട് അതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫുട്‌ബോളിന് ആ ഇളവ് ഇല്ല എന്നുമാണ് കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. കേരളത്തില്‍ പല ഭാഗത്തും ഫുട്‌ബോള്‍ ടര്‍ഫിലെ ഫുട്‌ബോള്‍ തിരികെയെത്തുന്ന സമയത്താണ് സര്‍ക്കാരിന്റെ നിലപാട് പ്രഖ്യാപനം.

ഇതോടെ ടര്‍ഫില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വീണ്ടും താത്കാലികമായി തിരശ്ശീല വീണു. കേന്ദ്രം ഇതുസംബന്ധിച്ച് എന്തെങ്കിലും മാര്‍ഗനിര്‍ദേശം നല്‍കിയാല്‍ മാത്രമേ ഇനി കളി പുനരാരംഭിക്കാനാകൂ.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്