ടിക്കി ടാക്ക: ഏറ്റവും മികച്ച ഗോള്‍ ആരുടേത്‌; ഈ ഗോളുകള്‍ കണ്ടിട്ടു പറയൂ

ടിക്കി ടാക്ക തന്ത്രം.നാടന്‍ ഭാഷയില്‍ എതിര്‍ ടീമിനെ വെള്ളം കുടിപ്പിക്കുന്ന പാസിങ് രീതി. ഫുട്‌ബോളില്‍ ഏറ്റവും ജനപ്രിയമായ ശൈലി ഏതെന്നു ചോദിച്ചാല്‍ ഭൂരിഭാഗം ആളുകള്‍ക്കുമുള്ള ഉത്തരം ടിക്കി ടാക്കയാകും. ആരാധകര്‍ക്കിടയില്‍ ഇത്രയും സ്വീകാര്യമായ ശൈലി വേറെയുണ്ടെന്ന് സംശയമാണ്. യോഹാന്‍ ക്രൈഫ് തൊട്ട് ഗാര്‍ഡിയോള വരെ ഇത് പ്രാവര്‍ത്തികമാകുന്നതില്‍ വിജയിച്ചവരാണ്.

ഫുട്‌ബോള്‍ എന്നാല്‍ ടിക്കി ടാക്കയാണെന്ന് വരെയെത്തി ഇതിന്റെ വിശേഷങ്ങള്‍. ഡിഫന്‍സില്‍ നിന്നും പടുത്തുയര്‍ത്തുന്ന പാസിങ് ഗെയിം മധ്യനിരക്കാരിലൂടെ നിരന്തരം കൈമാറി എതിര്‍ടീമിന്റെ വലയിലെത്തിക്കുന്ന തന്ത്രം സമാകാലീന കാലത്ത് ബാഴ്‌സലോണയ്ക്കായി ഗാര്‍ഡിയോളയാണ് കൂടുതല്‍ ജനകീയമാക്കിയത്.

എതിര്‍ ടീമിന് പന്ത് നല്‍കാതെ ചെറിയ പാസുകളിലൂടെ കളിച്ച് അവസരം മുതലെടുത്ത് ഗോളടിക്കുകയായിരുന്നു ബാഴ്‌സയുടെ തന്ത്രം. ടീമംഗങ്ങള്‍ മികച്ച ധാരണയിലൂടെ കളിക്കുന്ന ഈ ശൈലിയില്‍ വണ്‍ ടച്ച് പാസിങ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. 1960 കളില്‍ ഡച്ച് ക്ലബ്ബ് അയാക്‌സില്‍ തുടങ്ങിയ ഈ ശൈലി ബാഴ്‌സലോണയില്‍ ഏകദേശം അവസാനിച്ച മട്ടാണ്. ടിക്കി ടാക്കയിലൂന്നിയുള്ള ശൈലിക്ക് കടുത്ത പ്രതിരോധപ്പൂട്ടും കൗണ്ടര്‍ അറ്റാക്കിങ്ങും പരിശീലകര്‍ മറു മരുന്നാക്കിയതോടെ ഈ രീതിക്ക് ഏകദേശം വിരാമമായെന്നാണ് വിലയിരുത്തലുകള്‍.

എന്നാലും, ഈ ശൈലിയില്‍ കളിച്ചു നേടിയ ഗോളുകള്‍ ഇന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയും പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലുമായിരുന്നു ഇതിന്റെ വക്താക്കള്‍. ബാഴ്‌സലോണ ഈ ശൈലിയില്‍ നിന്നും ഏകദേശം മാറിയെങ്കിലും ആഴ്‌സണലില്‍ ഇപ്പോഴും കോച്ച് വെങ്ങര്‍ ഈ ശൈലി പരീക്ഷിക്കാറുണ്ട്. ഈ രണ്ട് ടീമുകള്‍ക്കിടയില്‍ ഏറ്റവും മികച്ച ടിക്കി ടാക്ക ഗോളുകളാണ് ഈ വീഡിയോയിലുള്ളത്. ആഴ്‌സണല്‍ സപ്പോര്‍ട്ടേഴ്സ് ഏഷ്യ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്ന വീഡിയോയാണിത്.

https://www.facebook.com/friendlygooners/videos/1963445360338098/

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ