മോഡ്രിച്ച് റഫറിയെ കുറ്റം പറഞ്ഞപ്പോൾ നിന്ന് കരയാതെ നാട്ടിൽ പോകാൻ പറഞ്ഞവർ മെസി റഫറിയെ കുറ്റം പറഞ്ഞപ്പോൾ സഹതപിക്കുന്നു; ഇതും ഒരു ഇരട്ടത്താപ്പല്ലേ!

ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിനാണ് നമ്മൾ ഈ വര്ഷം സാക്ഷ്യം വഹിച്ചതെന്ന് നിസംശയം പറയാൻ സാധിക്കും. ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ചില മത്സരഫലങ്ങളും ട്വിസ്റ്റുകളും ഒക്കെയായി കലരായ ലോകകപ്പ് അതിന്റെ ജേതാക്കളെ കണ്ടുപിടിക്കാനുള്ള ദിവസങ്ങളിലേക്ക് എത്തുമ്പോൾ ലോകകപ്പ് കണ്ട ആളുകൾ ഒരുപക്ഷെ ഏറ്റവും കൂടുതൽ വിമർശിച്ചത് റഫറിയിങ്ങിനെ ആയിരിക്കും എന് നിസംശയം പറയാം.

സാധാരണ ഉയർന്ന നിലവാരം പുലർത്തുന്ന ഫിഫ റഫറിയിങ്ങിൽ ഈ വര്ഷം ചില മത്സരങ്ങളിൽ ചില ഇടിവുകളും കുറ്റവും വന്നു എന്നത് സത്യം തന്നെയാണ്. അര്ജന്റീന- നെതർലൻഡ്‌സ്‌ മത്സരം യഥാർത്ഥത്തിൽ ഇരുടീമുകളും റഫറിയും തമ്മിലുള്ള പോരാട്ടമായിരുന്നു എന്ന് പറയാം. 17 മഞ്ഞ കാർഡുകളാണ് ആ മത്സരത്തിൽ റഫറി പുറത്തെടുത്തത്. മത്സരത്തിന് ശേഷം റഫറിയിങ്ങിനെതിരെ മെസി ഉൾപ്പടെ ഉള്ളവർ രൂക്ഷമായി വിമർശിച്ചിരുന്നു. വിലക്ക് കിട്ടും എന്നുള്ളതിനാൽ മാത്രമാണ് കൂടുതൽ പറയാത്തത് എന്നുപോലും മെസി പറഞ്ഞിരുന്നു. അതോടെ മെസി ആരാധകരും റഫറിക്കെതിരെ രംഗത്ത് എത്തി.

എന്തായാലും ഇത്തരം ഒരു കുറ്റപ്പെടുത്തൽ മെസി നടത്തിയപ്പോൾ അദ്ദേഹത്തെ അനുകൂലിച്ചവർ തന്നെയാണ് മോഡ്രിച്ച് റഫറിയെ വിമർശിച്ചപ്പോൾ മോഡ്രിച്ചിന് എതിരെ നിന്നതെന്നും ശ്രദ്ധിക്കണം. അര്ജന്റീന- ക്രൊയേഷ്യ മത്സരത്തിലെ ട്വിസ്റ്റ് മെസി നേടിയ പെനാൽറ്റി ഗോളായിരുന്നു. അതുവരെ ആ മത്സരത്തിൽ ക്രൊയേഷ്യ പുലർത്തിയ ആധിപത്യം ആ പെനാൽറ്റിയോടെയാണ് തളർന്നത്.

“ആ പെനാല്‍റ്റി അനുവദിക്കാന്‍ പാടില്ലായിരുന്നു. അതുവരെ ഞങ്ങള്‍ നന്നായി കളിച്ചിരുന്നു. സാധാരണയായി ഞാന്‍ റഫറിമാരെ കുറിച്ച് സംസാരിക്കില്ല.എന്നാല്‍ ഇതിനെ കുറിച്ച് പ്രതികരിച്ചെ മതിയാകു. അദ്ദേഹമൊരു വളരെ മോശം റഫറിയാണ്. ഇന്നത്തെ കാര്യം മാത്രമല്ല പറയുന്നത്, അയാള്‍ നിയന്ത്രിച്ച മത്സരങ്ങളില്‍ ഞാന്‍ മുന്‍പും കളിച്ചിട്ടുണ്ട്. എനിക്ക് അയാളെ കുറിച്ച് നല്ല ഓര്‍മ്മകളൊന്നുമില്ല. അയാളൊരു ദുരന്തമാണ്. എങ്കിലും ഞാന്‍ അര്‍ജന്‍റീനയെ അഭിനന്ദിക്കുന്നു. അവരില്‍ നിന്ന് ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ഫൈനല്‍ അര്‍ഹിക്കുന്ന ടീമാണ്. എന്നാല്‍ ആദ്യത്തെ പെനാല്‍റ്റി അത് ഞങ്ങളെ തകര്‍ത്തുകളഞ്ഞു’- മോഡ്രിച്ച് പറഞ്ഞു.

എന്തായാലും മെസി റഫറിക്കെതിരെ വിമർശനം ഉന്നയിച്ചപ്പോൾ അയാളെ പിന്തുണച്ചവർ മോഡ്രിച്ച് പറഞ്ഞപ്പോൾ എതിർത്തത് ശരിക്കും ഒരു ഇരട്ടത്താപ്പ് തന്നെ അല്ലെ?

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ