ഇത് റൊണാള്‍ഡോയുടെ ഏറ്റവും മോശം തീരുമാനം, ഫുട്ബോളിനും അപ്പുറം സൗദിയുടെ ലക്ഷ്യം മറ്റൊന്ന്

നൗഷാദ് 

റൊണാള്‍ഡോ സൗദി ലീഗില്‍ കരാര്‍ ഒപ്പിട്ടു എന്നത് റൊണാള്‍ഡോ എന്ന ഇതിഹാസത്തെ സംബന്ധിച്ചു മോശം തീരുമാനമാണ്. കുറെ കൂടി മെച്ചപ്പെട്ട ലീഗുകളില്‍ ഒന്നിന്റെ ടീമില്‍ ഒന്നോ-രണ്ടോ വര്‍ഷം കൂടി കളിക്കാനുള്ള കരുത്തു അദ്ദേഹത്തിനുണ്ട്..

സൗദിയെ സംബന്ധിച്ച് എത്ര തുക മുടക്കിയാലും റൊണാള്‍ഡോയോ പോലെ ഒരു താരത്തെ ലഭിച്ചത് ലോട്ടറിയാണ്, സൗദി ലീഗിന്റെ മുഖച്ഛായ തന്നെ ഇനി മാറിമാറിയും.. സൗദിയിലെ ഫുട്‌ബോളിനു മാത്രമല്ല സൗദി എന്ന രാജ്യത്തിനു തന്നെ ഈ കരാര്‍ വലിയ നേട്ടമാണ്. മതപരമായ കടുംപിടുത്തം വിട്ടു പുതിയ ബിസിനസ്സ് സാധ്യതകള്‍ തേടി ടൂറിസം പോലുള്ള മേഖലയടക്കം വികസിപ്പിക്കാനുള്ള ശ്രമത്തിനു റൊണാള്‍ഡോയുടെ വരവ് ശക്തി പകരും..

ഇന്നലെ വരെയുള്ള സൗദിയെ അല്ല ലോകം റൊണാള്‍ഡോയിലൂടെ കാണുക, ആധുനിക സൗദിയുടെ മുഖം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള വലിയ ടൂള്‍ ആണ് റൊണാള്‍ഡോയെ സൗദി ഉപയോഗപ്പെടുത്തുക..

അടുത്ത 2-3 വര്‍ഷത്തില്‍ കൂടുതല്‍ പ്രമുഖര്‍ സ്വാഭാവികമായി സൗദി ലീഗിന്റെ ഭാഗമാകും, പതിയെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ലീഗിലും തുടര്‍ന്ന് ഏഷ്യയില്‍ ആകെയും ഇതിന്റെ അലയൊലികള്‍ ഉണ്ടാകും..

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്