"അവരുടെ പൊസിഷനുകളിൽ മാറ്റങ്ങൾ വരുത്തി, അത് കൊണ്ട് ഇന്ന് ഞങ്ങൾ വിജയിച്ചു"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ഇന്ന് ലാലിഗയിൽ തകർപ്പൻ തിരിച്ച് വരവാണ് റയൽ മാഡ്രിഡ് നടത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലെഗാനസിനെ അവർ പരാജയപ്പെടുത്തിയത്. നാളുകൾ ഏറെയായി മോശമായ പ്രകടനമായിരുന്നു കിലിയൻ എംബപ്പേ നടത്തിയിരുന്നത്. എന്നാൽ ഇന്ന് മികച്ച പ്രകടനം നടത്തി, ടീമിന് വേണ്ടി ഒരു ഗോളും സ്വന്തമാക്കി. വിനിയുടെ അസിസ്റ്റിൽ നിന്നാണ് എംബപ്പേ ഗോൾ നേടിയത്. കൂടാതെ ഫെഡെ വാൽവെർദെ, ജൂഡ് ബെല്ലിങ്ങ്ഹാം എന്നിവരാണ് റയൽ മാഡ്രിഡിന് വേണ്ടി മറ്റു ഗോളുകൾ നേടിയ താരങ്ങൾ.

പൊസിഷനുകളിൽ മാറ്റം വരുത്തിക്കൊണ്ടായിരുന്നു ഈ മത്സരത്തിൽ ആഞ്ചലോട്ടി ടീമിനെ ഇറക്കിയിരുന്നത്. അതായത് ഇടതുവിങ്ങിൽ എംബപ്പേ കളിക്കുകയായിരുന്നു. സെന്റർ സ്ട്രൈക്കർ റോളിൽ വിനീഷ്യസും അദ്ദേഹത്തിന്റെ തൊട്ടു പിറകിൽ ബെല്ലിങ്ങ്ഹാമും അണിനിരന്നു. വലത് വിങ്ങിലായിരുന്നു ഗുലറുടെ സ്ഥാനം. എന്ത് കൊണ്ടാണ് താരങ്ങളുടെ പൊസിഷനിൽ മാറ്റം വരുത്തിയത് എന്ന് പരിശീലകനായ കാർലോ അഞ്ചലോട്ടി പറഞ്ഞു.

കാർലോ അഞ്ചലോട്ടി പറയുന്നത് ഇങ്ങനെ:

” സ്ട്രൈക്കർമാരുടെ പൊസിഷനുകളിൽ ഞങ്ങൾ മാറ്റം വരുത്തുകയായിരുന്നു. എംബപ്പേയെ ഔട്ട് വൈഡിലേക്ക് മാറ്റി, അദ്ദേഹം മികച്ച രൂപത്തിൽ കളിച്ചിട്ടുണ്ട്. വിനീഷ്യസ് സെന്ററിലും മികച്ച പ്രകടനം നടത്തി. മത്സരം നല്ല രൂപത്തിൽ തന്നെയാണ് ടീം നിയന്ത്രിച്ചിട്ടുള്ളത്. കഴിഞ്ഞ ഒസാസുനക്കെതിരെയുള്ള മത്സരത്തിൽ തന്നെ ശുഭ സൂചനകൾ ലഭിച്ചിരുന്നു. ഇന്നത്തെ മത്സരത്തിലൂടെ ഞങ്ങൾ അത് സ്ഥിരീകരിക്കുകയും ചെയ്തു. നിലവിൽ വിനീഷ്യസും എംബപ്പേയും ഏറെ ഇംപ്രൂവ് ആവുന്നുണ്ട് ” കാർലോ ആഞ്ചലോട്ടി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ