epl

അവര്‍ എന്റ കളിയെയല്ല ലക്ഷ്യമിടുന്നത്് ; വീണ്ടും വംശീയ വിദ്വേഷമെന്ന് ആക്ഷേപവുമായി റാഷ്‌ഫോര്‍ഡ്

യൂറോകപ്പിന്റെ ഫൈനലില്‍ പെനാല്‍റ്റി തുലച്ചതിന്റെ പേരില്‍ ഏറെ പഴികേള്‍ക്കുകയൂം കറുത്തവനെന്ന് ആക്ഷേപിക്കപ്പെടുകയും ചെയ്ത ഇംഗ്‌ളീഷ് ഫുട്‌ബോള്‍താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് സമാനരീതിയില്‍ വീണ്ടും വിവാദത്തില്‍. ഇത്തവണ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് അത്‌ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ട്് ചാംപ്യന്‍സ് ലീഗില്‍ പുറത്തായതിന് പിന്നാലെ താരം ആരാധകര്‍ക്ക് നേരെ ലൈംഗികാക്ഷേപം നടത്തിയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തുവിട്ട വീഡിയോയിലൂടെ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

കളിയുടെ രണ്ടാം പകുതിയില്‍ പകരക്കാരനായിട്ടാണ് റാഷ്‌ഫോര്‍ഡ് കളത്തിലെത്തിയത്്. എന്നാല്‍ ടീമിന് വിജയിക്കാനായില്ലെന്ന് മാത്രമല്ല ചാംപ്യന്‍സ്് ലീഗില്‍ നിന്നും പുറത്താകുകയും ചെയ്തു. കളി കഴിഞ്ഞ്് ടീം ബസിലേക്ക് പോകുമ്പോള്‍ തന്നെ പരിഹസിച്ച ആരാധകര്‍ക്ക് നേരെ താരം ആംഗ്യവിക്ഷേപം നടത്തിയെന്നാണ് ആക്ഷേപം. എന്നാല്‍ താനും മനുഷ്യനാണെന്നും വികാരവിക്ഷോഭങ്ങള്‍ തനിക്കുമുണ്ടെന്നും എന്നിരുന്നാലും താനങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നും റാഷ്‌ഫോര്‍ഡ് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു വീഡിയോയ്ക്ക് ആയിരം വാക്കുകളെ മായ്ക്കാന്‍ കഴിയുമെന്നും പറയുന്ന താരം എല്ലാ കഥകള്‍ക്കും രണ്ടു വശമുണ്ടെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി താന്‍ അപമാനിക്കപ്പെടുകയും ഭീഷണിപ്പെടുത്തപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ രാത്രി എന്റെ വൈകാരികത പുറത്തുവന്നു. എല്ലാ ദിവസവും ഇത്തരം കാര്യങ്ങള്‍ കേള്‍ക്കേണ്ടിയും കാണേണ്ടിയും വരുന്നത് നിങ്ങളെ വളരെ വിഷമിപ്പിക്കുകയും തളര്‍ത്തുകയും ചെയ്യും. എന്റെ പ്രകടനത്തെ എന്നെപ്പോലെ വിമര്‍ശിക്കുന്ന ഒരാള്‍ ഉണ്ടാകില്ല. എന്നാലും മൈതാനത്ത് പുറത്ത് ഞാന്‍ കാല്‍ വെയ്ക്കുമ്പേള്‍ മുതല്‍ പീഡനം തുടങ്ങും. ഇത് എന്റെ ഫുട്‌ബോളിനെ മാത്രമല്ല ലക്ഷ്യം വെയ്ക്കുന്നത്് താരം പറയുന്നു.

സംഭവ ദിവസം താന്‍ പരിഹസിച്ച ആരാധകന്റെ അരികിലെത്തി എന്റെ മുഖത്ത് നോക്കി ഇക്കാര്യം പറയാന്‍ ധൈര്യമുണ്ടോ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും താരം പറയുന്നു. അതേസമയം സംഭവത്തിന് പിന്നാലെ ഇംഗ്‌ളണ്ടിന്റെ ദേശീയ ടീമില്‍ നിന്നും റാഷ്‌ഫോര്‍ഡിനെ തഴഞ്ഞിട്ടുണ്ട്. ഇംഗളണ്ടിന്റെ ലോകകപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി വരാന്‍ പോകുന്ന രണ്ടു സൗഹൃദ മത്സരങ്ങളില്‍ റാഷ്‌ഫോര്‍ഡിന്റെ പകരക്കാരനായി സാഞ്ചോയെയാണ് ടീമില്‍ എടുത്തിരിക്കുന്നത്. ഈ സീസണില്‍ റാഷ്‌ഫോര്‍ഡ് ഫോം മങ്ങിയാണ് കളിക്കുന്നത്.

Latest Stories

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം