പെനാൽറ്റി അടിക്കാൻ അറിയാവുന്ന ആരും ഇല്ലെടാ ഈ ടീമിൽ, അംഗ ബലം കുറവ് ആയിട്ടും ബ്രസീലിനെ തൂത്തെറിഞ്ഞ് ഉറുഗ്വേ; ആവർത്തിച്ചത് ലോകകപ്പ് പോലെ ഒരു ദുരന്തം

കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഉറുഗ്വേയോട് പരാജയം ഏറ്റുവാങ്ങി ബ്രസീൽ പുറത്ത്. പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട മത്സരത്തിൽ ഉറുഗ്വേയുടെ നാല് ഷോട്ടുകൾ ഗോളായപ്പോൾ ബ്രസീലിന്റെ രണ്ടെണ്ണം മാത്രമാണ് വലയിൽ കയറിയത്. കഴിഞ്ഞ ലോകകപ്പിലും ടീമിനെ ചതിച്ച പെനാൽറ്റി ദുരന്തം ആവർത്തിക്കുന്ന കാഴ്ചയാണ് കാണാൻ പറ്റിയത്.

സസ്പെന്ഷന് കിട്ടിയത് കാരണം വിനീഷ്യസ് ജൂനിയർ എന്ന സൂപ്പർ താരം ഇല്ലാതെ ഉറുഗ്വേയെ നേരിടാൻ ഇറങ്ങിയ ബ്രസീൽ എൻട്രിക്കിനെ ഏക സ്‌ട്രൈക്കർ ആക്കി 4 – 2 – 3- 1 എന്ന ശൈലിയിലാണ് കളിക്കാൻ ഇറങ്ങിയത്. ഉറുഗ്വേ ആകട്ടെ തങ്ങളുടെ തനത് സ്പീഡി ആക്രമണ ശൈലിയിൽ തന്നെയാണ് തുടക്കം മുതൽ കളിച്ചത്. ഫൗളുകൾ ചെയ്തുള്ള തങ്ങളുടെ ശൈലി ഉറുഗ്വേ ഇന്നും തുടർന്നു.

ഇരുടീമുകളുടെയും പ്രതിരോധനിരയുടെ മികവ് കാരണം ഗോൾ ശ്രമങ്ങൾ ഒന്നും തന്നെ ഫലം കാണാതെ ഇരുന്നപ്പോൾ ഉറുഗ്വേ നടത്തിയ ചില മിന്നൽ നീക്കങ്ങൾ ബ്രസീലിനെ ഭയപ്പെടുത്തി. മറുവശത്ത് ബ്രസീൽ ആകട്ടെ മോശം ഫോമിൽ കളിച്ച റോഡ്രിഗോ അടക്കമുള്ള താരങ്ങൾ എന്ത് ചെയ്യണം എന്നറിയാത്ത നിലയിൽ ആയിരുന്നു. രണ്ടാം പകുതിയിലാണ് ബ്രസീൽ ഭേദപ്പെട്ട ഫുട്‍ബോൾ കാഴ്ചവെച്ചത് എന്ന് പറയാം.

അതിനിടയിൽ റഫ് ഫുട്‍ബോൾ തുടർന്ന ഉറുഗ്വേക്ക് പണി കിട്ടിയത് പ്രതിരോധഭടൻ നഹിതൻ നെൻഡ്സിന് കിട്ടിയ റെഡ് കാർഡിലൂടെ ആണ്. 74 ആം മിനിറ്റിൽ കിട്ടിയ ഈ കാർഡ് കാർഡ് കാരണം 10 പേരുമായി ചുരുങ്ങിയ ഉറുഗ്വേ പിന്നെയുള്ള മിനിറ്റുകൾ പിടിച്ചിനിന്നു. നിറം മങ്ങിയ ബ്രസീൽ താരങ്ങൾക്ക് പകരം സബ് ഇറക്കാൻ ആവശ്യത്തിന് താരങ്ങൾ ഉണ്ടായിട്ടും ബ്രസീൽ പരിശീലകൻ അതിൽനായി 86 മിനിറ്റുകൾ വരെ കാത്തിരുന്നു. ഈ നീക്കവും ടീമിനെ തളർത്തി.

ഒടുവിൽ പെനാൽറ്റി ഷുട്ടൗട്ടിൽ ബ്രസീലിനായി ആദ്യ കിക്ക് എടുത്ത മിലിറ്റയോക്ക് പിഴച്ചപ്പോൾ ഉറുഗ്വേയുടെ ആദ്യ മൂന്ന് കിക്കുകളും ഗോളായി. ബ്രസീലിന് ആകട്ടെ തങ്ങളുടെ മൂന്നാം കിക്ക് എടുത്ത ഡഗ്ലസ് ലൂയിസിന് കൂടി പിഴക്കുക കൂടി ചെയ്തതോടെ ടീം തോൽവി ഉറപ്പിച്ചു. ഉറുഗ്വേയുടെ നാലാം കിക്ക് ബ്രസീൽ ഗോൾകീപ്പർ അലിസൺ തടുത്തെങ്കിലും അപ്പോഴേക്കും ഏറെ വൈകിയിരുന്നു. അഞ്ചാമത്തെ കിക്ക് എടുക്കാൻ എത്തിയ ഉഗാർത്തെ പന്ത് വലയിൽ എത്തിച്ചതോടെ അർഹിച്ച ജയവുമായി ഉറുഗ്വേ മടങ്ങി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ