അപ്പോൾ ആ കാര്യത്തിനൊരു തീരുമാനമായി, റൊണാൾഡോയുടെ വിരമിക്കൽ; നിർണായക അപ്ഡേറ്റ് നൽകി പങ്കാളി ജോർജിന

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗംഭീര ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്. ഈ 39 ആം വയസിലും തനിക്ക് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി റൊണാൾഡോക്ക് തുടരാൻ കഴിയുന്നുണ്ട്. അതാണ് അയാളെ മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തൻ ആക്കുന്ന കാര്യവും എന്ന് യാതൊരു സംശയവും. 20 ലീഗ് മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ ഈ സീസണിൽ താരം നേടി കഴിഞ്ഞിട്ടുണ്ട്.

സൗദി ലീഗിലേക്ക് മാറിയ ശേഷം ലീഗിന്റെ ആകെ മൊത്തത്തിൽ ഉള്ള ചുറ്റുപാടിൽ മാറ്റം കൊണ്ടുവന്ന് റൊണാൾഡോ താരങ്ങളുടെ വരവിനും കാരക്കാരനായി. 2025 വരെ താരത്തിന് ലീഗുമായി കരാർ ഉണ്ട്. റൊണാൾഡോക്ക് ആകട്ടെ ലീഗിൽ കുറച്ചുകാലം കൂടി തുടരുന്നതിൽ സന്തോഷം മാത്രം ആയിരിക്കും. ഇപ്പോഴിതാ റൊണാൾഡോ 2 വർഷത്തിനുള്ളിൽ വിരമിക്കുമെന്നാണ് പങ്കാളി ജോർജിന പറയുന്നത്.

കഴിഞ്ഞദിവസം നടന്ന പാരിസ് ഫാഷൻ വീക്കിൽ ജോർജിന പങ്കെടുത്തിരുന്നു. അവിടെയുണ്ടായിരുന്ന സഹപ്രവർത്തകരോടാണ് ഇക്കാര്യം ജോർജിന പറഞ്ഞിട്ടുള്ളത്. ” ക്രിസ്റ്റ്യാനോ ഒരു വർഷം കൂടി ഉണ്ടാകും,അതല്ലെങ്കിൽ രണ്ടുവർഷം. അതിനുശേഷം അവസാനിക്കും, പക്ഷേ കൃത്യമായി എനിക്കറിയില്ല ” ഭാര്യ പറഞ്ഞു.

എന്തായാലും ഉള്ള കാലത്തോളം റൊണാൾഡോ എന്ന മാന്ത്രികന്റെ മികവ് ആസ്വദിക്കാനാണ് ആരാധകർക്ക് ഇഷ്ടം. അത്രത്തോളം അയാൾ ഫിറ്റ്നസ് ഉൾപ്പടെ ഉള്ളവ നോക്കുന്നുണ്ട്.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം